ശ്രീനുവിൽ നിന്നും രക്ഷപ്പെട്ട വീട്ടിലെത്തിയ ഗൗരി 23 -കാരനായ മകനോട് പരാതി പറഞ്ഞു. വഴിയിൽ വച്ച് ഒരാൾ തന്റെ കയ്യിൽ കയറി പിടിച്ചു എന്നായിരുന്നു ഗൗരിയുടെ പരാതി. അമ്മയുടെ വാക്കുകൾ കേട്ട് മകൻ പ്രസാദ് ക്ഷുഭിതനായി. ഉടൻ തന്നെ സിനിമാ സ്റ്റൈലിൽ അമ്മയെയും കൂട്ടി പ്രസാദ് ശ്രീനുവിനെ അന്വേഷിച്ചിറങ്ങി.

അമ്മയെ ശല്യം ചെയ്തയാളെ 23 -കാരനായ മകൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. താൻ നടന്നുവരുന്ന വഴി ഒരാൾ തൻറെ കയ്യിൽ കയറി പിടിച്ചു എന്ന് അമ്മ പരാതി പറഞ്ഞതിനെ തുടർന്നാണ് മകൻ ഈ ക്രൂരകൃത്യം ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. വിശാഖപട്ടണത്തെ അല്ലിപുരം സ്വദേശികളാണ് മൂവരും. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ വച്ച് ശ്രീനു എന്നയാൾ ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്നു ശ്രീനു അപ്പോൾ. ഗൗരിയുടെ കയ്യിൽ കയറിപ്പിടിച്ച ശ്രീനു ഇവരെ ദേഹോപദ്രവം ഏൽപ്പിക്കാനും ശ്രമിച്ചു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും അനുനയിപ്പിച്ച് മാറ്റി വിട്ടത്.

എന്നാൽ ശ്രീനുവിൽ നിന്നും രക്ഷപ്പെട്ട വീട്ടിലെത്തിയ ഗൗരി 23 -കാരനായ മകനോട് പരാതി പറഞ്ഞു. വഴിയിൽ വച്ച് ഒരാൾ തന്റെ കയ്യിൽ കയറി പിടിച്ചു എന്നായിരുന്നു ഗൗരിയുടെ പരാതി. അമ്മയുടെ വാക്കുകൾ കേട്ട് മകൻ പ്രസാദ് ക്ഷുഭിതനായി. ഉടൻ തന്നെ സിനിമാ സ്റ്റൈലിൽ അമ്മയെയും കൂട്ടി പ്രസാദ് ശ്രീനുവിനെ അന്വേഷിച്ചിറങ്ങി. റോഡിൽ വച്ച് കണ്ടുമുട്ടിയ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് ദേഷ്യം സഹിക്കാതെ വന്ന പ്രസാദ് റോഡിൽ കിടന്ന ഒരു കല്ലെടുത്ത് ശ്രീനുവിന്റെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന സമയം എല്ലാത്തിനും ദൃക്സാക്ഷിയായി ഗൗരിയും സമീപത്ത് ഉണ്ടായിരുന്നു.

ശ്രീനു മരിച്ചുവെന്ന് ഉറപ്പായതോടെ പ്രസാദും ഗൗരിയും അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ സമീപത്തെ സിസിടിവി ക്യാമറയിൽ സംഭവങ്ങളെല്ലാം കൃത്യമായി പതിഞ്ഞിരുന്നു. പ്രസാദ് കൊലപാതകം നടത്തുന്നതും ശേഷം അമ്മയ്ക്കൊപ്പം അവിടെനിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസാദിന് ശ്രീനുവിനോട് മുൻ വൈരാഗ്യം ഒന്നുമില്ലായിരുന്നുവെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.