Asianet News MalayalamAsianet News Malayalam

തീരത്തടിഞ്ഞത് 230 തിമിം​ഗലങ്ങൾ, പകുതിയിലധികവും ചത്ത നിലയിൽ, കാരണം...

നേരത്തെയും ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികമായ കാരണങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത് എന്നാണ് വിദ​ഗ്ദ്ധർ വിലയിരുത്തുന്നത്.

230 whales stranded in Tasmania
Author
First Published Sep 23, 2022, 12:34 PM IST

ടാസ്മാനിയയിൽ 230 തിമിം​ഗലങ്ങളെ തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയയുടെ കിഴക്കൻ തീരത്ത് 14 എണ്ണത്തിമിം​ഗലങ്ങളെ ചത്ത നിലയിൽ കണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. മക്വാരി ഹാർബറിലെ ഓഷ്യൻ ബീച്ചിൽ കുടുങ്ങിയ ഇവ പോഡ് പൈലറ്റ് തിമിംഗലങ്ങളാണ്. കുറഞ്ഞത്, അതിൽ പകുതിയോളം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതായും ടാസ്മാനിയയിലെ പ്രകൃതിവിഭവ, ​​പരിസ്ഥിതി വകുപ്പ് ബുധനാഴ്ച പറഞ്ഞു.

ജീവനുള്ളവയെ സംരക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തനം നടത്തുന്നതിന് മറൈൻ കൺസർവേഷന്റെ ഒരു സംഘം മേഖലയിലെത്തി. 32 എണ്ണത്തിനെ മാത്രമാണ് അവർക്ക് രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്. ആദ്യമായിട്ടല്ല ഓസ്ട്രേലിയൻ തീരത്ത് ഇങ്ങനെ തിമിം​ഗലങ്ങൾ അടിയുന്നത്. രണ്ട് വർഷം മുമ്പ് 2020 സപ്തംബർ 21 -ന് 470 ഓളം പൈലറ്റ് തിമിം​ഗലങ്ങളാണ് തീരത്തടിഞ്ഞത്. അന്ന് രണ്ടാഴ്ച കാലമാണ് രക്ഷാപ്രവർത്തനം നീണ്ടുനിന്നത്. 111 തിമിം​ഗലങ്ങളെ രക്ഷിച്ചെടുക്കാൻ അന്ന് രക്ഷാപ്രവർത്തകർക്ക് സാധിച്ചു.

നേരത്തെയും ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികമായ കാരണങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത് എന്നാണ് വിദ​ഗ്ദ്ധർ വിലയിരുത്തുന്നത്. ഈ തുറമുഖത്തേക്കുള്ള പ്രവേശന കവാടം 'നരകത്തിന്റെ വാതിൽ' എന്ന് അറിയപ്പെടുന്ന ഒരു കുപ്രസിദ്ധമായ സ്ഥലമാണ്. ഈ സ്ഥലം ആഴം കുറഞ്ഞതും അപകടകരവുമാണ് എന്ന് പറയുന്നു. പ്രദേശത്തെ സാൽമൺ കർഷകനായ ലിന്റൺ ക്രിംഗിൾ 2020 -ലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. ഇത്തവണത്തെ രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 

കഴിഞ്ഞ ദിവസമാണ് മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ ഭാഗമായ കിംഗ് ഐലൻഡിൽ 14 എണ്ണത്തിമിം​ഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. എണ്ണത്തിമിം​ഗലങ്ങളെ അങ്ങനെ അധികം കാണാത്ത ഒരിടത്താണ് അവയെ ചത്ത നിലയിൽ കണ്ടെത്തിയത് എന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios