Asianet News MalayalamAsianet News Malayalam

2300 വര്‍ഷം പഴക്കമുള്ള മുതലകളുടെ മമ്മി, നൂറ്റാണ്ടു പഴകിയ ചവറ്റുകൂന മാറ്റിയപ്പോള്‍ കണ്ടത്!

മേല്‍മൂടി തുറന്നു നോക്കിയപ്പോഴാണ് 10 മുതലകളുടെ മമ്മികള്‍ അടങ്ങിയ പേടകങ്ങള്‍ മുന്നിലെത്തിയത്. അഞ്ച് മുതലകളുടെ ശരീരങ്ങള്‍ മുഴുവനായും ഇതിലുണ്ടായിരുന്നു. അഞ്ച് മുതലത്തലകളാണ് വേറെ ഉണ്ടായിരുന്നത്. 

2300 years old  mummified crocodiles unearthed in Egypt
Author
First Published Jan 20, 2023, 7:41 PM IST

ഈജിപ്തിലെ മമ്മികള്‍ ലോകപ്രശസ്തമാണ്. മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങള്‍ പില്‍ക്കാലത്തേക്ക് സംരക്ഷിക്കുന്നതിന് സൂക്ഷിച്ച മമ്മികള്‍ എക്കാലത്തെയും ആകര്‍ഷണ കേന്ദ്രവുമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൃതദേഹങ്ങളാണ് മമ്മികളില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നോ മരണമടഞ്ഞ രാജാക്കന്‍മാരുടെയും രാജ്ഞിമാരുടെയും പൗരപ്രമുഖരുടെയും മമ്മികള്‍ക്കൊപ്പം അപൂര്‍വ്വം മൃഗങ്ങളുടെയും മൃതദേഹങ്ങള്‍ പല കാലങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ കാണാത്ത  ഒരു വിഭാഗം ജീവികളുടെ മമ്മികളാണ് ഇക്കഴിഞ്ഞ ദിവസം ഈജിപ്തില്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുതലകളുടെ മമ്മികള്‍!

ഈജിപ്തിലെ ഖുബ്ബത് അല്‍ ഹവാ എന്ന ശ്മശാനത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉദ്ഖനനത്തിലാണ് മുതലകളുടെ മമ്മികള്‍ കണ്ടെത്തിയത്.  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചവറു കൂന നീക്കം ചെയ്തപ്പോഴാണ് അതിനടിയിലായി, പഴക്കം ചെന്ന ശവക്കല്ലറകള്‍ കണ്ടെത്തിയത്.  PLOS One എന്ന ജേണലിലൂടെയാണ് ഈ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.  

ബിസി 330 മുതല്‍ എ ഡി 1453 വരെ ഭരണം നടത്തിയ ബെസാന്റിയന്‍ സാമ്രാജ്യത്തിന്റെ കാലത്തുള്ള ചവറുകൂമ്പാരം ആരാലും നീക്കം ചെയ്യപ്പെടാതെ ഇവിടെ കിടക്കുകയായിരുന്നു. ഇതിനടിയിലാണ് പുരാവസ്തു ഗവേഷകര്‍ ഏഴ് പുരാതനമായ ചെറു ശവക്കല്ലറകള്‍ കണ്ടെത്തിയത്. ഇതിലാന്നിന്റെ മേല്‍മൂടി തുറന്നു നോക്കിയപ്പോഴാണ് 10 മുതലകളുടെ മമ്മികള്‍ അടങ്ങിയ പേടകങ്ങള്‍ മുന്നിലെത്തിയത്. അഞ്ച് മുതലകളുടെ ശരീരങ്ങള്‍ മുഴുവനായും ഇതിലുണ്ടായിരുന്നു. അഞ്ച് മുതലത്തലകളാണ് വേറെ ഉണ്ടായിരുന്നത്. 

ഇതിലേറ്റവും വലിയ മുതലയ്ക്ക് 11.5 അടി നീളമുണ്ട്. ഏറ്റവും ചെറുതിനാവട്ടെ ആറടി നീളമാണുള്ളത്. 2300 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ മുതലകളെന്നാണ് ഗവേഷകരുടെ അനുമാനം. പനയോലകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഈ മുതലകള്‍. ഈ മുതലകളുടെ വയറിനകത്ത് അവ അന്ന് ഭക്ഷിച്ച പാമ്പുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2018-ലാണ് ഇവിടെ ഉദ്ഖനനം ആരംഭിച്ചത്. 
 

Follow Us:
Download App:
  • android
  • ios