Asianet News MalayalamAsianet News Malayalam

29 -കാരി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ഹൈസ്കൂളിൽ ചേർന്നു, നാല് ദിവസം ക്ലാസിലുമിരുന്നു, അന്വേഷണം... 

ക്ലാസിലിരിക്കുന്നത് മുതിർന്ന സ്ത്രീയാണ് എന്ന് അറിഞ്ഞതോടെ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

29 year old join in high school with fake certificates
Author
First Published Jan 27, 2023, 10:45 AM IST

ന്യൂജേഴ്സിയിൽ 29 -കാരി ഹൈസ്കൂളുകാരി ചമഞ്ഞ് ക്ലാസിലിരുന്നതിന് അറസ്റ്റിലായി. ഹൈജിയോങ് ഷിൻ എന്ന യുവതിയാണ് ന്യൂ ബ്രൺസ്‌വിക്ക് ഹൈസ്‌കൂളിൽ ചേരുന്നതിന് വേണ്ടി വ്യാജ തിരിച്ചറിയൽ രേഖ ഉപയോ​ഗിച്ചതും പിന്നീട് ക്ലാസിൽ ഇരുന്നതും. 

നാല് ദിവസം ഹൈസ്കൂൾ ക്ലാസിൽ ഇരുന്നതിന് ശേഷമാണ് യുവതിയെ സ്കൂൾ ജീവനക്കാർ കണ്ടു പിടിച്ചത്. യുവതിയെ പിടികൂടിയതോടെ തുടർന്നുള്ള അന്വേഷണം പൊലീസും സ്കൂളും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രാദേശിക വിദ്യാഭ്യാസ ബോർഡ് മീറ്റിംഗിലാണ് ഈ പ്രശ്നം എല്ലാവരും അറിഞ്ഞത്. ന്യൂ ബ്രൺസ്‌വിക്ക് പബ്ലിക് സ്‌കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഓബ്രി ജോൺസൺ ആണ് യോ​ഗത്തിൽ പങ്കെടുത്തവരോട് ഷിൻ എന്ന യുവതിയെ ഹൈസ്കൂൾ ക്ലാസിലിരുന്നതായി കണ്ടെത്തിയെന്ന് ആളുകളെ അറിയിച്ചത്. 

കഴിഞ്ഞയാഴ്ച വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി ഒരു യുവതി നമ്മുടെ ക്ലാസിൽ ഇരുന്നു എന്നായിരുന്നു ജോൺസൺ യോ​ഗത്തിൽ പങ്കെടുത്തവരെ അറിയിച്ചത്. നാല് ദിവസം യുവതി ക്ലാസിലിരുന്നു. മാത്രമല്ല, ​ഗൈഡൻസ് കൗൺസിലർമാരുമായി സംസാരിക്കുകയും ചെയ്തു. എന്നാലും യുവതിയുടെ ഉദ്ദേശമെന്തായിരുന്നു, എന്തിനാണത് ചെയ്തത് എന്നതെല്ലാം അന്വേഷിച്ച് വരികയാണ്. 

ക്ലാസിലിരിക്കുന്നത് മുതിർന്ന സ്ത്രീയാണ് എന്ന് അറിഞ്ഞതോടെ സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പറയുന്നത്, ഹൈസ്കൂൾ ക്ലാസിലിരിക്കുന്നതിന് വേണ്ടി യുവതി വ്യാജമായി തിരിച്ചറിയൽ രേഖകളും ജനന സർട്ടിഫിക്കറ്റും ഉണ്ടാക്കി എന്നാണ്. 

വിദ്യാർത്ഥികൾ പറയുന്നത്, യുവതി അവരിൽ ചിലർക്ക്, ഒന്നിച്ച് സമയം ചെലവഴിക്കാം എന്നും പറഞ്ഞ് മെസ്സേജുകളും അയച്ചു എന്നാണ്. ന്യൂജേഴ്സിയിലെ നിയമം അനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് രക്ഷിതാക്കളുടെയോ ​​ഗാർഡിയന്റെയോ സാന്നിധ്യമില്ലാതെ തന്നെ സ്കൂളിൽ ചേരാൻ സാധിക്കും. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios