നടിയും മോഡലുമായ കിം കർദാഷിയാന്‍റെ ശരീരസാമ്യമുള്ള കെൻ ഡോളിനെപ്പോലെ ആകാനായിരുന്നു അദ്ദേഹം തന്‍റെ ശരീരത്തില്‍ രൂപ മാറ്റം വരുത്തിയത്. ഇതിനായി ഇയാൾ ചിലവഴിച്ചതാകട്ടെ 81 ലക്ഷം രൂപ !
വരാനിരിക്കുന്ന ലൈവ്-ആക്ഷൻ ചിത്രമായ ബാർബിയുടെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ ബാർബി ഡോൾ തരംഗമാണ്. നിരവധി പേരാണ് ബാർബിഡോളുകളെപ്പോലെയും ബാർബിയുടെ പുരുഷ പ്രതിരൂപമായ കെൻ ആയും സ്വയം രൂപമാറ്റം വരുത്തി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.
ലോസ് ഏഞ്ചൽസിൽ നിന്നുള്ള 29 കാരനായ കോറി ഹാൾ ഇതില്‍ ഒരു പടി മുന്നില്‍ നിന്നു. കോറി ഹാൾ തന്‍റെ ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തി. നടിയും മോഡലുമായ കിം കർദാഷിയാന്‍റെ ശരീരസാമ്യമുള്ള കെൻ ഡോളിനെപ്പോലെ ആകാനായിരുന്നു അദ്ദേഹം തന്‍റെ ശരീരത്തില്‍ രൂപ മാറ്റം വരുത്തിയത്. ഇതിനായി ഇയാൾ ചിലവഴിച്ചതാകട്ടെ 81 ലക്ഷം രൂപ !
90 മിനിറ്റ് കൊണ്ട് ഒരു ലിറ്റർ മദ്യം അകത്താക്കി; 36 കാരന് ദാരുണാന്ത്യം
സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായി അറിയപ്പെടുന്ന കോറി ഹാളിനെ 90,000 ലധികം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. നിരവധി ശസ്ത്രക്രിയകളിലൂടെയാണ് ഇയാൾ തന്‍റെ ശരീരത്തെ ഇത്തരത്തിൽ രൂപാന്തരപ്പെടുത്തിയത്. ബ്രസീലിയൻ ബട്ട് ലിഫ്റ്റ്, ലിപ്പോസക്ഷൻ, ബം ഇൻജക്ഷൻസ്, ലിപ് ഫില്ലർ, ചീക്ക് ഫില്ലർ, ജാവ് ഫില്ലർ, ബോട്ടോക്സ് തുടങ്ങിയ ശസ്ത്രക്രിയകളാണ് കിം കർദാഷിയാന്‍റെ ശരീര സാദൃശ്യത്തിലേക്ക് മാറാൻ ഇയാൾ ചെയ്തതെന്ന് മിറർ റിപ്പോട്ട് ചെയ്യുന്നു.
കിംന്‍റെ ശരീരപ്രകൃതി നിലനിർത്താൻ ചിട്ടയായ ജീവിതമാണ് കോറി ഹാൾ പിന്തുടർന്ന് വരുന്നത്. ആഴ്ചയിൽ ആറ് ദിവസം കൃത്യമായ വ്യായാമവും കർശനമായ ഡയറ്റ് പ്ലാനുകള്‍ പാലിക്കുകയും ചെയ്യുന്നു. തന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായാണ് കോറി ഹാൾ, കിം കർദാഷിയാനെ കാണുന്നത്. കർദാഷിയൻ കുടുംബത്തെപ്പോലെ തന്നെ ബാലൻസിയാഗ, ഡോൾസ് & ഗബ്ബാന, ചാനൽ, ലൂയിസ് വിറ്റൺ തുടങ്ങിയ ബ്രാൻഡുകളാണ് കോറി ഹാളും ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇത്തരത്തിലൊരു ആഡംബര ജീവിതം നയിക്കാൻ കോറി ഹാളിനെ സഹായിക്കുന്നത് എന്നാണ് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
എട്ടില്‍ അഞ്ച് ടോയ്‍ലറ്റുകളും തകരാര്‍; 300 പേരുള്ള വിമാനം 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി
