Asianet News MalayalamAsianet News Malayalam

വെള്ളം ഒഴിവാക്കി, പകരം ശീതളപാനിയം പതിവാക്കി; ഒടുവില്‍ യുവതിയുടെ വൃക്ക പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു !

ശുദ്ധജലം കുടിക്കുന്നത് നിര്‍ത്തിയതിന് പിന്നാലെ താന്‍ ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, മദ്യം തുടങ്ങിയവ ധാരാളമായി കഴിച്ചിരുന്നതായും യുവതി ഡോക്ടര്‍മാരോട് പറഞ്ഞു. 

300 stones in the kidney after getting into the habit of soft drinks instead of drinking water bkg
Author
First Published Dec 18, 2023, 1:54 PM IST


തായ്‍വാന്‍കാരി സിയാവോ യു എന്ന 20 കാരി ശുദ്ധജലം കുടിച്ച് മടുത്തപ്പോള്‍, അല്പം മധുമാകാമെന്ന് കരുതി ശീതളപാനീയത്തിലേക്ക് മാറി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ശക്തമായ വയറ് വേദനയെ തുടര്‍ന്ന് യുവതി ഡോക്ടറുടെ അടുത്ത് പോയി പരിശോധിച്ചു. അൾട്രാസൗണ്ട്, സിടി സ്കാൻ തുടങ്ങിയ പരിശോധനകള്‍ നടത്തിക്കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് ഡോക്ടര്‍മാരായിരുന്നു.  സിയാവോ യുവിന്‍റെ വലത് വൃക്ക വീർത്തതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍  5 എംഎം മുതൽ 2 സെന്‍റീമീറ്റർ വരെ വലിപ്പമുള്ള കല്ലുകള്‍ വൃക്കയിലുണ്ടെന്ന് വ്യക്തമായി. 

കല്ലുകള്‍ ആവിയില്‍ വേവിച്ച ബണ്ണുകള്‍ പോലെയാണ് കാണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കല്ലുകള്‍ അടിഞ്ഞ് കൂടിയാണ് വലത് വൃക്കയ്ക്ക് വീക്കമുണ്ടായത്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തപ്പോള്‍ ചെറുതും വലുതുമായി ഏതാണ്ട് 300 എണ്ണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശുദ്ധജലം കുടിക്കുന്നത് നിര്‍ത്തിയതിന് പിന്നാലെ താന്‍ ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, മദ്യം തുടങ്ങിയവ ധാരാളമായി കഴിച്ചിരുന്നതായും യുവതി ഡോക്ടര്‍മാരോട് പറഞ്ഞു. 

സിന്ധുനദീതട സംസ്കാരം ഇല്ലാതാക്കിയത് ഉല്‍ക്കാ പതനമോ ?

300 stones in the kidney after getting into the habit of soft drinks instead of drinking water bkg

ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 300 ഓളം കല്ലുകള്‍ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സിയാവോ യുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ശുദ്ധജലത്തിന്‍റെ ഉപയോഗം കുറയ്ക്കുകയും പകരം മറ്റ് ശീതളപാനീയങ്ങളെ വെള്ളത്തിനായി ആശ്രയിക്കുകയും ചെയ്തതാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമായതെന്ന് സിയാവോ യുവിനെ പരിശോധിച്ച ഡോക്ടര്‍‌മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശുദ്ധജലം കുറയുകയും ഒപ്പം കൂടുതല്‍ പ്രോട്ടീനും കാല്‍സ്യവുമടങ്ങിയ ഭക്ഷണക്രമം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.  അതേ സമയം പുരുഷന്മാർക്ക് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ശരാശരി മൂന്നിരട്ടിയാണെന്നും റിപ്പോര്‍ട്ട് ചൂട്ടിക്കാട്ടുന്നു. തായ്‌വാൻ ജനസംഖ്യയുടെ 9.6 ശതമാനം പേർക്കും അവരുടെ ജീവിതകാലത്തിനിടയ്ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗാസയില്‍ നാല് കിലോമീറ്റര്‍ ദൂരമുള്ള അത്യാധുനീക സംവിധാനങ്ങളോടെയുള്ള ഏറ്റവും വലിയ തുരങ്കം !
 

Latest Videos
Follow Us:
Download App:
  • android
  • ios