Asianet News MalayalamAsianet News Malayalam

'ഞാനൊരു മെക്കാനിക്ക്. ജോലിയുടെ സ്വഭാവം കാരണം ആണുങ്ങൾക്ക് എന്നോട് താത്പര്യമില്ല'; 37 കാരിയുടെ പരാതി


വീഡിയോ വൈറലായതിന് പിന്നാലെ ചിലര്‍ 'ക്ലിക്ക്ബെയ്റ്റി' എന്ന് വിശേഷിപ്പിച്ചു. അതായത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനും ക്ലിക്ക് ലഭിക്കാനുമായി പ്രത്യേകം തയ്യാറാക്കിയ വീഡിയോയാണ് അതെന്നായിരുന്നു പ്രധാന ആരോപണം.

37 year old woman complained on social media that men were not interested in her because of the nature of her work
Author
First Published Aug 12, 2024, 3:07 PM IST | Last Updated Aug 12, 2024, 3:07 PM IST


പെണ്‍കുട്ടികള്‍ ഏറ്റവും കുറവുള്ള എഞ്ചിനീയറിംഗ് കോഴ്സ് മെക്കാനിക്കാണെന്ന് നേരത്തെ തന്നെ ഉള്ള പരാതിയാണ്. എന്നാല്‍, അപൂര്‍വ്വമായി പെണ്‍കുട്ടികള്‍ മെക്കാനിക്ക് എഞ്ചിനീയറിംഗ് എടുത്ത് പഠിക്കാറുമുണ്ട്. ഇതിനിടെ, തന്‍റെ ജോലിയുടെ പ്രത്യേകത കാരണം ആളുങ്ങള്‍ക്ക് തന്നോട് താത്പര്യമില്ലെന്ന് ഒരു 37 കാരി തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പറഞ്ഞപ്പോള്‍ 'മെക്കാനിക്ക്' വീണ്ടും ചര്‍ച്ചയായി. ഡേറ്റിംഗിനും മറ്റുമായി പുതിയ തലമുറ ആപ്പുകളെ ആശ്രയിക്കുന്ന കാലത്ത് പുറത്ത് വന്ന 37 കാരിയുടെ സങ്കടം പക്ഷേ, സമൂഹ മാധ്യമങ്ങളെ രണ്ട് പക്ഷമായി തിരിച്ചു. യുവതിയുടെ വീഡിയോ പക്ഷേ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. 

വീഡിയോ വൈറലായതിന് പിന്നാലെ ചിലര്‍ 'ക്ലിക്ക്ബെയ്റ്റി' എന്ന് വിശേഷിപ്പിച്ചു. അതായത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനും ക്ലിക്ക് ലഭിക്കാനുമായി പ്രത്യേകം തയ്യാറാക്കിയ വീഡിയോയാണ് അതെന്നായിരുന്നു പ്രധാന ആരോപണം. മറ്റ് ചിലര്‍ യുവതിയോട് ഏറെ സ്നേഹത്തോടെയായിരുന്നു സംസാരിച്ചത്. വിശാലമായ ഒരു വയലില്‍ ഒരു യുവതി ട്രാക്ടർ ഓടിക്കുന്നതായിരുന്നു ടിക്ടോക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോയില്‍ ഇങ്ങനെ എഴുതി. “എനിക്ക് 37 വയസ്സായി, പക്ഷേ ഞാൻ അവിവാഹിതനാണ്. ഞാൻ ഒരു മെക്കാനിക്ക് ആയതിനാൽ പുരുഷന്മാർ എന്നെ അറിയാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആകർഷകയല്ലേ?" വീഡിയോയ്ക്ക് താഴെ നിരവധി പുരുഷന്മാരാണ് കുറുപ്പുകളെഴുതാനെത്തിയത്. 

കുട്ടികളുടെ കളിസ്ഥലത്ത് പ്രേത സന്നിധ്യം; 'മരിച്ച കുട്ടികളുടെ പാര്‍ക്കെ'ന്ന് പേരു മാറ്റി തദ്ദേശീയര്‍

ചിലർ യുവതിയുടെ വീഡിയോ വെറും "ഒരു ഒഴികഴിവ്" ആണെന്ന് ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ അവളുടെ കഠിനാധ്വാനത്തിൽ ഭയപ്പെട്ടു. അതേസമയം അവളുടെ സൌന്ദര്യത്തെ പുകഴ്ത്തിയവരും കുറവല്ല. ചിലര്‍ അവള്‍ പെട്ടെന്ന് തന്നെ അനുയോജ്യനായ ഒരാളെ കണ്ടെത്തെട്ടെ എന്ന് ആശംസിച്ചു. ഒരു രസികന്‍ എഴുതിയത്, 'ശരി നിങ്ങള്‍ റീല്‍ ഉണ്ടാക്കി കഴിഞ്ഞോ? എന്‍റെ ട്രാക്ടർ തിരികെ തരൂ. എനിക്ക് 30 ഏക്കര്‍ കൂടി ഉഴുത് മറിക്കാനുണ്ട്.' എന്നായിരുന്നു. 'ഇല്ല, അത് സത്യമല്ല. ലോഹ ജീവികളെ കുറിച്ച് അറിയുന്ന സ്ത്രീകളെ പുരുഷന്മാർ ഏറെ സ്നേഹിക്കുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. അതേസമയം നിരവധി പേര്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥ നടത്തിയെങ്കിലും യുവതി ഇതുവരെ പ്രതികരിച്ചില്ല. 

ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ 'നൃത്തത്തവള'യെ റാന്നി വനത്തില്‍ കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios