Asianet News MalayalamAsianet News Malayalam

കുട്ടികളുടെ കളിസ്ഥലത്ത് പ്രേത സന്നിധ്യം; 'മരിച്ച കുട്ടികളുടെ പാര്‍ക്കെ'ന്ന് പേരു മാറ്റി തദ്ദേശീയര്‍

ഈ മേഖലയിലൂടെ കടന്ന് പോകുന്ന വിനോദ സഞ്ചാരികളില്‍ പലരും ഇവിടെ വച്ച് കുട്ടികളുടെ കളി ഉപകരണങ്ങള്‍ തനിയെ ചലിക്കുന്നതായി കണ്ടതായും  ചിലപ്പോഴൊക്കെ പ്രേത രൂപങ്ങളെ കാണ്ടതായും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Locals rename dead children's park because of the presence of a ghost in the childrens playground
Author
First Published Aug 12, 2024, 2:10 PM IST | Last Updated Aug 12, 2024, 2:10 PM IST


ശാസ്ത്രം എത്ര കണ്ട് മുന്നോട്ട് പോയാലും ചില കാര്യങ്ങളില്‍ മനുഷ്യന്‍ ഇന്നും പഴയ ചില വിശ്വാസങ്ങളെയാണ് കൂട്ടുപിടിക്കുന്നത്. അത്തരത്തിലൊന്നാണ് പ്രേത വിശ്വാസം. ഇന്നും ശാസ്ത്രത്തിന് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയാത്തത് അന്ധവിശ്വാസങ്ങളെ ഇന്നും നിലനിര്‍ത്തുന്നു. യുഎസ്എയിലെ അലബാമ സ്റ്റേറ്റിലെ ഹണ്ട്‌സ്‌വില്ലെയിൽ സ്ഥിതി ചെയ്യുന്ന 'പാർക്ക് ഡെഡ് ചിൽഡ്രൻസ് പ്ലേഗ്രൗണ്ട്' എന്ന് ഇന്നും അറിയപ്പെടാന്‍ കാരണം ഇത്തരം വിശ്വാസങ്ങളാണ്. ഈ സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യവും അതിന്‍റെ സ്ഥാനവും കാരണം, കുട്ടികളേക്കാൾ കൂടുതൽ പ്രേതബാധക്കാരെയാണ് ഇവിടെ കാണുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

പാര്‍ക്കിലെ ആധുനിക ഊഞ്ഞാലുകളും ക്ലൈംബിംഗ് ഉപകരണങ്ങളുമെല്ലാം മറ്റ് കുട്ടികളുടെ പാര്‍ക്കുകളെ പോലെ തന്നെ. എന്നാല്‍ നഗരത്തില്‍ ഇന്നും അല്പം അകലെയാണ് ഈ പാര്‍ക്ക്. ഈ മേഖലയിലൂടെ കടന്ന് പോകുന്ന വിനോദ സഞ്ചാരികളില്‍ പലരും ഇവിടെ വച്ച് കുട്ടികളുടെ കളി ഉപകരണങ്ങള്‍ തനിയെ ചലിക്കുന്നതായി കണ്ടതായും  ചിലപ്പോഴൊക്കെ പ്രേത രൂപങ്ങളെ കാണ്ടതായും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാപ്പിൾ ഹിൽ സെമിത്തേരി എന്നറിയപ്പെടുന്ന ഒരു ശ്മശാനത്തോട് ചേർന്നാണ് ഈ കുട്ടുകളുടെ കളി സ്ഥലം സ്ഥിതിചെയ്യുന്നത്. മാപ്പിൾ ഹിൽ സെമിത്തേരിയില്‍ അടക്കിയിരിക്കുന്നവരില്‍ ഏറെയും സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ചവരാണ്. ഈ സെമിത്തേരിയുടെ സാന്നിധ്യമാണ് സമീപത്തെ കുട്ടികളുടെ കളിസ്ഥലത്തിന് 'പാർക്ക് ഡെഡ് ചിൽഡ്രൻസ് പ്ലേഗ്രൗണ്ട്' എന്ന പേര് ലഭിക്കാന്‍ കാരണമെന്ന് കരുതുന്നു. 

ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ 'നൃത്തത്തവള'യെ റാന്നി വനത്തില്‍ കണ്ടെത്തി

മൂന്ന് വശങ്ങളും ചുണ്ണാമ്പുകല്ല് ഗുഹകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലാണ് സെമിത്തേരിയുടെ സ്ഥാനം. ഇത് ഭയപ്പെടുത്തുന്ന ചില കഥകള്‍ പ്രദേശത്തെ കുറിച്ച് പ്രചരിക്കാന്‍ ഇടയാക്കി.  പ്രദേശത്തിന്‍റെ ഭയപ്പെടുന്ന സാന്നിധ്യം മൂലം തദ്ദേശീയര്‍ തന്നെയാണ് ' ഡെഡ് ചിൽഡ്രൻസ് പ്ലേഗ്രൗണ്ട്' എന്ന പേര് നല്‍കിയതും. 1918 -ല്‍ പടര്‍ന്ന് പിടിച്ച സ്പാനിഷ് ഫ്ളൂവിൽ മരിച്ച് വീണ ഹണ്ട്‌സ്‌വില്ലെയിലെ കുട്ടികളെ ഇവിടെ കൂട്ടത്തോടെ അടക്കം ചെയ്തിരുന്നു. ഇതിന് ഏറ്റവും അടുത്താണ് പിന്നീട് കുട്ടികളുടെ കളിസ്ഥലം സ്ഥാപിച്ചതും. മഹാമാരിയില്‍ മരിച്ച് വീണ നിരവധി കുട്ടികളുടെ ഇരുണ്ട ആത്മാക്കള്‍, രാത്രയില്‍ ഈ കളിസ്ഥലത്തേക്കെത്തുമെന്ന് ഇന്നും ചിലര്‍ വശ്വസിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് ഇവരുടെ തിരക്കേറിയ സമയമെന്നും പ്രദേശവാസികള്‍ പറയുന്നു.  ലോകമെമ്പാടും വ്യാപിച്ച 1918-ലെ മഹാമാരി ഹണ്ട്‌സ്‌വില്ലിൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ലോകമെമ്പാടും, ഇത് 50 ദശലക്ഷം ആളുകളുടെ ജീവനാണ് സ്പാനിഷ് ഫ്ളൂവിൽ പൊലിഞ്ഞത്. 

ഫാത്തിമ മാതാവിന്‍റെ പ്രതിമ 'കണ്ണുചിമ്മി'; യുഎസില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios