Asianet News MalayalamAsianet News Malayalam

40 ലക്ഷം ശമ്പളം, കോടീശ്വരന് വാർഡ്രോബൊരുക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും യാത്രയിൽ അനു​ഗമിക്കാനും അസിസ്റ്റന്റ്

അനുയോജ്യമായ അപേക്ഷകർ വീട്ടിൽ നിന്ന് അകന്ന് ജോലി ചെയ്യാൻ കഴിയുകയും തയ്യാറാവുകയും വേണം. കൂടാതെ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ യാത്ര ചെയ്യുന്നതിലും അവർക്ക് ഒരു പ്രശ്നവുമുണ്ടാവാൻ പാടില്ല എന്നും ജോലിക്ക് ആളെ തിരയുന്നതിനോടൊപ്പം കുറിച്ചിരിക്കുന്നു.

40 lakh salary Manchester Millionaire Barrie Drewitt Barlow seeking assistant
Author
First Published Aug 13, 2024, 10:35 PM IST | Last Updated Aug 13, 2024, 10:35 PM IST

40 ലക്ഷം രൂപ ശമ്പളം. ജോലി ഒരു കോടീശ്വരനെ സ്റ്റൈലിം​ഗിൽ സഹായിക്കുക, പിന്നെ അദ്ദേഹത്തിന്റെ യാത്രകളും വീടും നോക്കുക. അതേ അടുത്തിടെ ബാരി ഡ്രെവിറ്റ്-ബാർലോ എന്ന മാഞ്ചസ്റ്ററിൽ നിന്നുള്ള കോടീശ്വരനാണ് തന്റെ ഡ്രസിം​ഗും സ്റ്റൈലുമെല്ലാം തിരഞ്ഞെടുക്കുന്നതിനും അതിന് തന്നെ സഹായിക്കുന്നതിനും വേണ്ടിയുള്ള അസിസ്റ്റന്റിനെ തിരഞ്ഞുകൊണ്ട് പരസ്യം നൽകിയത്. 

വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുക, വസ്ത്രം ധരിക്കാൻ സഹായിക്കുക, വസ്ത്രധാരണം ക്രമീകരിക്കുക, ഒപ്പം യാത്ര ചെയ്യുക, ഷെഡ്യൂൾ നോക്കുക തുടങ്ങിയ ജോലികളാണ് ബാർലോയ്ക്ക് വേണ്ടി ചെയ്യേണ്ടി വരിക. യുകെ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടി വരിക. എന്നാൽ, യുഎസ്എയിലേക്കും ഏഷ്യയിലേക്കും യാത്ര ചെയ്യേണ്ടി വരും എന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്. 

ബാർലോയുടെ കൂടെ യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ വിവിധ ബം​ഗ്ലാവുകളിലേക്ക് അനു​ഗമിക്കുകയും ഒക്കെ ചെയ്യേണ്ടി വരും ഈ സ്റ്റൈലിസ്റ്റിന്. അനുയോജ്യമായ അപേക്ഷകർ വീട്ടിൽ നിന്ന് അകന്ന് ജോലി ചെയ്യാൻ കഴിയുകയും തയ്യാറാവുകയും വേണം. കൂടാതെ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ യാത്ര ചെയ്യുന്നതിലും അവർക്ക് ഒരു പ്രശ്നവുമുണ്ടാവാൻ പാടില്ല എന്നും ജോലിക്ക് ആളെ തിരയുന്നതിനോടൊപ്പം കുറിച്ചിരിക്കുന്നു.

ഒരു വാലറ്റ്/ പേഴ്‌സണൽ അസിസ്റ്റൻ്റിനെയാണ് ബാർലോ തിരയുന്നത്. വീട്ടിലെ കാര്യങ്ങളും ഷെഫുമാരെയും നോക്കുക, വീട്ടിലെ 10 പേർ വരുന്ന ടീമിനെ സഹായിക്കുക, യാത്രകൾക്കും മറ്റുമുള്ള സൗകര്യങ്ങൾ ചെയ്യുക, വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക, ഒരുക്കുക തുടങ്ങിയ എല്ലാ ജോലികളും ചെയ്യാൻ ഈ പേഴ്സണൽ അസിസ്റ്റന്റ് തയ്യാറാവണമെന്നും അപേക്ഷ ക്ഷണിക്കുമ്പോൾ പറയുന്നുണ്ടത്രെ. 

Latest Videos
Follow Us:
Download App:
  • android
  • ios