ഡേറ്റിം​ഗ് ആപ്പുകൾ വളരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് തനിക്ക് സമ്മാനിച്ചത് എന്നാണ് ലോറൻ പറയുന്നത്. ഓൺലൈൻ ഡേറ്റിം​ഗ് ആപ്പുകൾക്ക് ചില ഞെട്ടിക്കുന്ന വശങ്ങൾ കൂടി ഉണ്ട് എന്നും ലോറൻ പറയുന്നു.

പ്രണയിക്കാൻ ഇന്നൊരാളെ കണ്ടെത്താൻ വലിയ പ്രയാസം ഒന്നുമില്ല എന്ന് തോന്നും. കാരണം, അനവധി ആപ്പുകളാണ് ഇന്ന് ഡേറ്റിം​ഗിന് വേണ്ടി ഉള്ളത്. എന്നാൽ, പറ്റിയ നല്ല ഒരാളെ കണ്ടെത്തുക പ്രയാസമാണ് എന്നാണ് പലരും പറയുന്നത്. അതിനാൽ തന്നെ ഒരു യുവതി പ്രണയിക്കാൻ യോ​ജിച്ച ഒരാളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരൽപം വെറൈറ്റി മാർ​ഗമാണ് അവലംബിച്ചത്. തന്നെ ഡേറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ 500 വാക്കുകളിൽ ഒരു പ്രബന്ധം തന്നെ എഴുതി തരണം എന്നാണ് യുവതിയുടെ ഡിമാൻഡ്. ഈ 500 വാക്കുകളുള്ള ആപ്ലിക്കേഷൻ എസ്സേ വായിച്ച് തൃപ്തികരം എന്ന് തോന്നിയാൽ മാത്രമേ ഡേറ്റിം​ഗ് മുന്നോട്ട് പോവൂ. 

വളരെ മോശം ഡേറ്റിം​ഗ് അനുഭവങ്ങൾ അനേകം വന്നതുകൊണ്ടാണ് ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത് എന്നാണ് 36 -കാരിയായ ലോറൻ കെംപ്ടൺ പറയുന്നത്. തനിക്ക് ഡേറ്റിം​ഗിൽ അനേകം മോശം അനുഭവങ്ങൾ ഉണ്ടായി എന്നും അതിനാലാണ് ഡേറ്റിം​ഗ് ആപ്പിൽ ഇത്തരം ഒരു കാര്യം ആവശ്യപ്പെട്ടത് എന്നും സിം​ഗിൾ മദർ കൂടിയായ ലോറൻ പറയുന്നു. സീരിയസായി ബന്ധങ്ങളെ കാണുന്ന സത്യസന്ധരായ യുവാക്കൾക്ക് അത് തെളിയിക്കുന്ന എസ്സേ എഴുതി അയക്കാം എന്നാണ് ലോറൻ പറയുന്നത്. എന്നാൽ, അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിരവധിപ്പേരാണ് എസ്സേ എഴുതി അയച്ചത്. അതിൽ ഒരു യുവാവ് ഒരുപടി കൂടി കടന്ന് ഒരു പവർപോയിന്റ് പ്രസന്റേഷൻ തന്നെ നടത്തി. 

ഹാംഷെയറിലെ പോർട്ട്‌സ്‌മൗത്തിൽ നിന്നുള്ള ഒരു സ്കിൻകെയർ ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് ലോറൻ. ഡേറ്റിം​ഗ് ആപ്പുകൾ വളരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് തനിക്ക് സമ്മാനിച്ചത് എന്നാണ് ലോറൻ പറയുന്നത്. ഓൺലൈൻ ഡേറ്റിം​ഗ് ആപ്പുകൾക്ക് ചില ഞെട്ടിക്കുന്ന വശങ്ങൾ കൂടി ഉണ്ട് എന്നും ലോറൻ പറയുന്നു. ഏതായാലും വേറിട്ട ഈ വഴിയിലൂടെ തനിക്ക് യോജിച്ച, മികച്ച ഒരു പ്രണയം കണ്ടെത്താൻ സാധിക്കും എന്നാണ് ലോറൻ പ്രതീക്ഷിക്കുന്നത്.