അയാൾ ഛർദ്ദിക്കാൻ തുടങ്ങി. ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചു. തൊണ്ടയുടെ അവസ്ഥയും വ്യത്യാസമായിരുന്നില്ല. തൊണ്ട പൊട്ടിപ്പോകും എന്ന് തോന്നുന്ന അവസ്ഥ വരെയെത്തി. ഉടനെ തന്നെ ഇയാളെ ടാൻ ടോക്ക് സെങ് ആശുപത്രിയിൽ എത്തിച്ചു. 

വിവിധ ജീവികളെ പാകം ചെയ്ത് ഭക്ഷിക്കുന്നവരാണ് ഭൂരിഭാ​ഗം മനുഷ്യരും. അത് ചിലപ്പോൾ നമുക്ക് ആ രുചി ഇഷ്ടമുള്ളത് കൊണ്ടാകാം, ചിലപ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാവാം. എന്നാൽ, ചിലപ്പോൾ ഇക്കാര്യത്തിൽ ആളുകൾക്ക് അബദ്ധം പറ്റാറുണ്ട്. അത് ചിലപ്പോൾ വലിയ അപകടത്തിലേക്കും നയിച്ചേക്കാം. അങ്ങനെയുള്ള അനേകം വാർത്തകൾ നാം കണ്ടിട്ടുണ്ടാവും. ചിലത് ശ്രദ്ധിച്ച് കഴിച്ചില്ലെങ്കിൽ പണിയാവും. അതുപോലെ കഴിഞ്ഞ ദിവസം നീരാളിയെ വിഴുങ്ങിയ ഒരു സിം​ഗപ്പൂരുകാരന് ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥയുണ്ടായി. 

നീരാളി ഉൾപ്പടെയുള്ള ഭക്ഷണം കഴിച്ചതോടെയാണ് ഇതെല്ലാം തുടങ്ങുന്നതും, 55 -കാരനായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതും. നീരാളിയെ വിഴുങ്ങിയ ഉടനെ തന്നെ അയാളുടെ ശരീരത്തിൽ അതിന്റെ മാറ്റം പ്രത്യക്ഷപ്പെട്ട് തുടങ്ങുകയായിരുന്നു. അയാൾ ഛർദ്ദിക്കാൻ തുടങ്ങി. ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചു. തൊണ്ടയുടെ അവസ്ഥയും വ്യത്യാസമായിരുന്നില്ല. തൊണ്ട പൊട്ടിപ്പോകും എന്ന് തോന്നുന്ന അവസ്ഥ വരെയെത്തി. ഉടനെ തന്നെ ഇയാളെ ടാൻ ടോക്ക് സെങ് ആശുപത്രിയിൽ എത്തിച്ചു. 

വായിക്കാം: വില ലക്ഷങ്ങൾ, 'ഹിമാലയൻ വയാ​ഗ്ര' എന്നറിയപ്പെടുന്നു, ഉപയോ​ഗിക്കുന്നത് ഇതിനെല്ലാം

ഇയാളുടെ അവസ്ഥ കണ്ട് ഡോക്ടർമാർ പോലും അമ്പരന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡോക്ടർമാർ ഉടനെ തന്നെ അയാളുടെ അന്നനാളം സ്കാൻ ചെയ്തു. അതിൽ നീരാളിയെ വ്യക്തമായി കാണാമായിരുന്നു. നീരാളിയെ പുറത്തെടുക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ ചവണ ഉപയോഗിച്ച് നീരാളിയെ പുറത്തെടുക്കുകയായിരുന്നു ഡോക്ടർമാർ. നീരാളിയെ മാറ്റിയതോടെ ഇയാളുടെ ആരോ​ഗ്യം മെച്ചപ്പെടുകയും രണ്ട് ദിവസത്തിന് ശേഷം ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.