Asianet News Malayalam

കർഷകർക്ക് വേണ്ടി ഇന്ത്യയിൽ ഇദ്ദേഹം നിർമ്മിച്ചത് ആറായിരത്തിലധികം കുളങ്ങൾ

അതിനൊരു പരിഹാരം എന്നൊന്നോണം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയായ ദേശ്പാണ്ഡെ ഫൗണ്ടേഷൻ ഇന്ത്യയിൽ 6000 -ത്തിലധികം കുളങ്ങൾ നിർമ്മിച്ച്‌ നൽകി.  

6000 farm farm ponds for farmer
Author
India, First Published Apr 28, 2021, 11:59 AM IST
  • Facebook
  • Twitter
  • Whatsapp

ദേശ് പാണ്ഡെ എന്നറിയപ്പെടുന്ന ഗുരുരാജ് ദേശ്പാണ്ഡെ ഒരു ഇന്ത്യൻ-അമേരിക്കൻ സംരംഭകനും, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമാണ്. യുഎസിലെ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് സംബന്ധിച്ച മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ ഉപദേശക സമിതിയിലെ ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. എന്നാൽ, ഇതിലൊക്കെ അപ്പുറം അദ്ദേഹം ഒരു സാമൂഹ്യസേവകനാണ്. കർഷകരാണ് ഇന്ത്യയുടെ ശക്തിയെന്ന് കരുതുന്ന അദ്ദേഹം അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ ആഗ്രഹിച്ചു. ഈ മാറിവരുന്ന കാലാവസ്ഥകളിൽ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ജലദൗർലഭ്യത. അതിനൊരു പരിഹാരം എന്നൊന്നോണം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയായ ദേശ്പാണ്ഡെ ഫൗണ്ടേഷൻ ഇന്ത്യയിൽ 6000 -ത്തിലധികം കുളങ്ങൾ നിർമ്മിച്ച്‌ നൽകി.  

അടുത്ത ഘട്ടത്തിൽ ഒരുലക്ഷം കാർഷിക കുളങ്ങൾ നിർമ്മിക്കാനുള്ള ഒരു പദ്ധതി താൻ ആസൂത്രണം ചെയ്യുകയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.   800 കോടി രൂപയുടെ ആ പദ്ധതി വഴി കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും, ഗ്രാമങ്ങൾ കൂടുതൽ വികസിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ആരാണ് ദേശ് പാണ്ഡെ? ഒരു ലേബർ കമ്മീഷണറുടെ മകനായി കർണാടകയിലെ ഹുബ്ലി എന്ന ചെറുപട്ടണത്തിലാണ് ഗുരുരാജ് ദേശ്പാണ്ഡെ ജനിച്ചത്. ഐ.ഐ.ടി മദ്രാസിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജിയിൽ ബിരുദം നേടി. പിന്നീട് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ ഫ്രെഡറിക്റ്റണിലെ ന്യൂ ബ്രൺസ്‌വിക് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. കാനഡയിലെ ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസ് ഫാക്കൽറ്റിയിൽ നിന്ന് ഡാറ്റാ കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡിയും കരസ്ഥമാക്കി.

പിന്നീട്, റോട്ടറുകൾ വികസിപ്പിക്കുന്ന ഒരു കമ്പനിയായ കോറൽ നെറ്റ്‌വർക്കുകൾ സ്ഥാപിച്ചു അദ്ദേഹം. കമ്പനി പിന്നീട് സൺ ഒപ്റ്റിക്സിന് 15 മില്യൺ ഡോളറിന് വിൽക്കുകയായിരുന്നു. 1993 -ൽ വിൽപ്പന നടക്കുന്നതിന് മുമ്പ് അദ്ദേഹം കമ്പനിയിൽ നിന്ന് പുറത്തുപോയി. 1990 -ൽ കാസ്കേഡ് കമ്മ്യൂണിക്കേഷൻസിന്റെ സഹസ്ഥാപകനായ അദ്ദേഹം അതും 1997 ൽ 3.7 ബില്യൺ ഡോളറിന് അസെൻഡ് കമ്മ്യൂണിക്കേഷൻസിന് വിറ്റു. തുടർന്ന് അദ്ദേഹം എംഐടി ഗവേഷകരുമായി ചേർന്ന് 1998 ൽ സൈകാമോർ നെറ്റ്‌വർക്കുകൾ ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ സൈകാമോർ പബ്ലിക്കായി. 1999 -ൽ 18 ബില്യൺ ഡോളർ വിപണി മൂലധനം ഉണ്ടാക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞു. അതിൽ 21 ശതമാനം ഓഹരി  അദ്ദേഹത്തിനുണ്ടായിരുന്നു. അതോടെ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരിൽ ഒരാളായി. ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ ഫോബ്‌സ് 400 ലിസ്റ്റിംഗിലും അദ്ദേഹം ഇടം നേടി. നിലവിൽ ഉയർന്ന പവർ ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്ന എ 123 സിസ്റ്റങ്ങളുടെ ചെയർമാനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ഈ കരുത്തുറ്റ നേതൃത്വ പാടവത്തിന് 2013 -ൽ ഐ‌ഇ‌ഇഇ ഏണസ്റ്റ് വെബർ മാനേജർ ലീഡർഷിപ്പ് അവാർഡ് ലഭിക്കുകയുണ്ടായി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2010 മുതൽ 2015 വരെ ദേശീയ കൗൺസിലിൽ ഉണ്ടായിരുന്ന സമയത്ത് ഗുരുരാജ് ദേശ്പാണ്ഡെ നവീകരണത്തിനും സംരംഭകത്വ തന്ത്രത്തിനും പിന്തുണ നൽകി.

Follow Us:
Download App:
  • android
  • ios