Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകൾ

ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകള്‍ അറിയാം.

75 facts on India
Author
Thiruvananthapuram, First Published Aug 14, 2022, 10:41 AM IST

ഗാന്ധിജിയുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ആളുകൾ നടത്തിയ ത്യാഗസമ്പന്നമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ അഭിമാനനിമിഷത്തിലാണ് ഇന്ത്യയെന്ന മഹാരാജ്യം. വൈവിധ്യങ്ങളുടെ സമ്പന്നതയിൽ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂർവതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയർത്തി പിടിച്ച് അവകാശപ്പെടാനാവുന്ന ഭൂമിക. ഇന്ത്യയിൽ നിന്നുള്ള, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകളാണ് ഇനി പറയുന്നത്. 

75 facts on India

ഏറ്റവും ഉയരത്തിൽ 
ഏകതാപ്രതിമ, ഗുജറാത്ത്
ഏറ്റവും ഉയരത്തിൽ 
ചേനാബ് പാലം, ജമ്മു കശ്മീർ
ഏറ്റവും ഉയരത്തിൽ 
ലഡാക്ക് റോഡ്
ഏറ്റവും ഉയരത്തിൽ 
ഹിക്കിം പോസ്റ്റ് ഓഫീസ്, ഹിമാചൽ പ്രദേശ്
ഏറ്റവും ഉയരത്തിൽ 
ചൈൽ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്ത് ആദ്യം ഇന്ത്യയിൽ 
കരിങ്കല്ല് ക്ഷേത്രം, തഞ്ചാവൂർ
ചെസ്, പാമ്പും കോണിയും 
ട്രെയിൻ ആശുപത്രി

ലോകത്ത് വലിയ ഉത്പാദകർ
പാൽ, പയർ വർഗങ്ങൾ, ചണം, സുഗന്ധദ്രവ്യങ്ങൾ
ക്ലാസിക് നൃത്തരൂപങ്ങൾ
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപുടി, മണിപ്പൂരി. ഒഡീസി, സത്രിയ, കഥക് 

നിങ്ങൾക്ക് അറിയാമോ?
മഹാരാഷ്ട്രയിലെ ശനി ഷിൻഗാപൂർ ഗ്രാമത്തിലെ വീടുകൾക്ക് വാതിലും ജനലുമില്ല
നിങ്ങൾക്ക് അറിയാമോ?
മഹാരാഷ്ട്രയിലെ ലോണാർ തടാകം ഉണ്ടായത് ഉൽക്കാശില പതിച്ചാണ്
നിങ്ങൾക്ക് അറിയാമോ?
ദില്ലിയിലെ പ്രശസ്തമായ വ്യാപാരകേന്ദ്രം ചാന്ദ്നി ചൗക്ക് നിർമിച്ചത് ഷാജഹാൻ ചക്രവർത്തിയാണ്
നിങ്ങൾക്ക് അറിയാമോ?
ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരുടേതാണ്
നിങ്ങൾക്ക് അറിയാമോ?
പല ലോകരാജ്യങ്ങളുടേയും ജനസംഖ്യയേക്കാൾ കൂടുതൽ പേരാണ് ഒരു ദിവസം ഇന്ത്യയിലെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്
നിങ്ങൾക്ക് അറിയാമോ?
ദില്ലിയിലോ മുംബൈയിലോ ഉള്ളതിനേക്കാൾ ഇന്ത്യൻ ഭക്ഷണശാലകളുണ്ട് ലണ്ടനിൽ!
നിങ്ങൾക്ക് അറിയാമോ?
ചായയാണ് ഇന്ത്യയുടെ ദേശീയ പാനീയം. തേയില ഉത്പാദനത്തിൽ ലോകത്ത് രണ്ടാംസ്ഥാനം   
നിങ്ങൾക്ക് അറിയാമോ?
ഗീർ വനത്തിനടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടു പതിറ്റാണ്ടോളം ബനേജ് പോളിങ് ബൂത്ത് സ്ഥാപിച്ചത് ഭാരത് ദാസ് ദർശൻ ദാസ് എന്ന ഒരൊറ്റ വോട്ടർക്ക് വേണ്ടിയാണ്  
നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 22 ഭാഷകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ പട്ടികയിൽ നാലാമത് ഹിന്ദിയാണ്. ബംഗാളി ഏഴാമതും പഞ്ചാബി പത്താമതും.
നിങ്ങൾക്ക് അറിയാമോ?
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ആദ്യത്തേത് അമേരിക്കയാണ്. 
നിങ്ങൾക്ക് അറിയാമോ?
ലോകത്ത് ഏറ്റവും കൂടുതൽ സൈനികരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
നിങ്ങൾക്ക് അറിയാമോ?
രാജസ്ഥാനിൽ എലികൾക്കായി ക്ഷേത്രമുണ്ട് (കർണിമാത ക്ഷേത്രം)
നിങ്ങൾക്ക് അറിയാമോ?
ഉത്തർപ്രദേശിലെ മധോപട്ടി ഗ്രാമത്തിലുള്ളത് 75 വീട്, 50ലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ
നിങ്ങൾക്ക് അറിയാമോ?
ലോകത്തെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് കശ്മീരിലെ ദാൽ തടാകത്തിലാണ്
നിങ്ങൾക്ക് അറിയാമോ?
ലോകത്തെ ഏറ്റവും വലിയ സൂര്യഘടികാരം രാജസ്ഥാനിലാണ്
നിങ്ങൾക്ക് അറിയാമോ?
സിംഹവും കടുവയും രണ്ടുമുള്ള ഏകരാജ്യം ഇന്ത്യയാണ്
നിങ്ങൾക്ക് അറിയാമോ?
ലോകത്ത് ഏറ്റവും ഈർപ്പമേറിയ പ്രദേശം മേഘാലയയിലെ മൗസൈൻറാം ഗ്രാമമാണ് 
നിങ്ങൾക്ക് അറിയാമോ?
യുഎൻ പൊതുസഭയുടെ ആദ്യ വനിതാഅധ്യക്ഷ ഇന്ത്യാക്കാരിയാണ്, വിജയലക്ഷ്മി പണ്ഡിറ്റ്
സുബ്രതോ മുഖർജി (വ്യോമസേന)
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതൽ സസ്യാഹാരികൾ 
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ (സിറ്റി മോണ്ടിസോറി സ്കൂൾ,ലഖ്നൗ)
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതൽ കടുവകൾ
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതൽ  സിനിമകൾ നിർമിക്കപ്പെടുന്ന രാജ്യം
സ്വാതന്ത്ര്യസമരചരിത്രത്തിലെ സംഘടനകളും സ്ഥാപകരും
സ്വാഭിമാന പ്രസ്ഥാനം: ഇ വി രാമസ്വാമി നായ്ക്കർ
നവ് ജവാൻ ഭാരത് സഭ :ഭഗത് സിങ്
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി :ഗോപാലകൃഷ്ണഗോഖലെ
സ്വാതന്ത്ര്യസമരചരിത്രത്തിലെ സംഘടനകളും സ്ഥാപകരും
സർവോദയ പ്രസ്ഥാനം: ജയ് പ്രകാശ് നാരായണൻ
സ്വരാജ് പാർട്ടി :സി ആ‌ർ ദാസ്, മോത്തിലാൽ നെഹ്റു
തത്വബോധിസഭ :ദേവേന്ദ്രനാഥ ടാഗോർ
സ്വാതന്ത്ര്യസമരചരിത്രത്തിലെ രാജ്ഞിമാർ
ഝാൻസി റാണി
ബീഗം ഹസ്റത്ത് മഹൽ
റാണി തേജ്പാൽ
റാണി ജിൻഡാൻ
രാംഗൺ റാണി
നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനങ്ങൾ  ഗുജറാത്തും ആന്ധ്രപ്രദേശും തമിഴ്നാടും ആണ്  

നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് പ്രഭാതസൂര്യന്റെ രശ്മികൾ ആദ്യം പതിക്കുന്നത് അരുണാചൽ പ്രദേശിലെ ഡോങ്ങിൽ  (Dong)
നിങ്ങൾക്ക് അറിയാമോ?
ഏഷ്യയിലെ ആദ്യ എണ്ണക്കിണർ അസമിലെ ദിഗ്ബോയിയിലാണ് (1866), ആദ്യ എണ്ണശുദ്ധീകരണശാല തുടങ്ങിയതും ദിഗ്ബോയിയിൽ ( 1901) 
നിങ്ങൾക്ക് അറിയാമോ?
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെ പണിത ധോല സദിയ പാലം അഥവാ ഭൂപൻ ഹസാരിക പാലം ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം (9150മീറ്റർ) 
നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് കാണപ്പെടുന്ന ഏക ആൾക്കുരങ്ങ് വിഭാഗമായ ഹൂലോക്ക് ഗിബ്ബണെ സംരക്ഷിക്കുന്ന വന്യമൃഗസംരക്ഷണകേന്ദ്രം അസമിലാണ് (ഹൊല്ലോങ്പർ ഗിബ്ബൺ സാങ്ച്വറി)
നിങ്ങൾക്ക് അറിയാമോ?
രാജ്യത്തെ വീതി കൂടിയ വെള്ളച്ചാട്ടം ചിത്രകൂട് (ഇന്ദ്രാവതി നദി, ഛത്തീസ്ഗഡ്)
നിങ്ങൾക്ക് അറിയാമോ?
രാജ്യത്തെ ഉയരം കൂടിയ വെളളച്ചാട്ടം കുഞ്ചിക്കൽ (വരാഹി നദി, ക‌ർണാടക)
നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും വെള്ളച്ചാട്ടങ്ങൾ ഉള്ള സംസ്ഥാനം കർണാടകയാണ് (544),കുറവ് അരുണാചൽ പ്രദേശിൽ
നിങ്ങൾക്ക് അറിയാമോ?
അതിമനോഹരമായ ബീച്ചുകൾക്ക് പ്രസിദ്ധമെങ്കിലും രാജ്യത്ത് ഏറ്റവും കുറച്ച് കടൽത്തീരമുള്ള സംസ്ഥാനമാണ് ഗോവ (160km)

നിങ്ങൾക്ക് അറിയാമോ?
അഹമ്മദാബാദ്^വഡോദര എക്സ്പ്രസ് വേ (മഹാത്മാഗാന്ധി എക്സ്പ്രസ് വേ) ആണ് രാജ്യത്തെ  ആദ്യത്തെ സൂപ്പർ എക്സ്പ്രസ് ഹൈവേ

നിങ്ങൾക്ക് അറിയാമോ?
രാജ്യത്തെ ആദ്യത്തെ യുറേനിയം ഖനി ഝാർഖണ്ഡിലെ ജാദുഗുദയാണ്  

നിങ്ങൾക്ക് അറിയാമോ?
ലോകത്തെ ഏക ഒഴുകുന്ന ദേശീയോദ്യാനം മണിപ്പൂരിലാണ് (കെയ്ബുൾ ലെംജാവോ ദേശീയോദ്യാനം)

നിങ്ങൾക്ക് അറിയാമോ?
പൂർണമായും സ്ത്രീകളാൽ നടത്തപ്പെടുന്ന ലോകത്തെ ഏക വലിയ മാർക്കറ്റാണ്  
ഇംഫാലിലെ ക്വയിറാംബന്ദ് ബസാർ (ഇമ മാർക്കറ്റ് )  

നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും സാക്ഷരത കൂടിയ ജില്ല മിസോറമിലെ സിർച്ചിപ്പ് (അവലംബം 2011സെൻസസ്)

നിങ്ങൾക്ക് അറിയാമോ?
ഇരട്ടനഗരങ്ങളായ ഹൈദരബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്നത്  ഹുസൈൻ സാഗർ തടാകമാണ്  

ഇന്ത്യാക്കാരനായ ആദ്യ കരസേനാമേധാവി 
ഫീൽഡ് മാർഷൽ  കെ.എം.കരിയപ്പ
ഇന്ത്യാക്കാരനായ ആദ്യ നാവികസേനാമേധാവി
അഡ്മിറൽ രാംദാസ് കതാരി
ഇന്ത്യാക്കാരനായ ആദ്യ വ്യോമസേനാമേധാവി
എയർമാർഷൽ സുബ്രതോ മുഖർജി
നിങ്ങൾക്ക് അറിയാമോ?
രാജ്യത്തെ ഏറ്റവും പഴക്കമേറിയ അ‍ർധസൈനികവിഭാഗം ആണ് അസം റൈഫിൾസ് (ആസ്ഥാനം ഷില്ലോങ്)
നിങ്ങൾക്ക് അറിയാമോ?
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യയാണ് (ചന്ദ്രയാൻ 1 മൂൺ ഇംപാക്ട് പ്രോബ്)
നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണദൗത്യമാണ് ആദിത്യ L1
നിങ്ങൾക്ക് അറിയാമോ?
ആദ്യശ്രമത്തിൽ തന്നെ ചൊവ്വ പര്യവേഷണദൗത്യം വിജയിപ്പിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്
നിങ്ങൾക്ക് അറിയാമോ?
ശുക്രനിലേക്കുള്ള ഇന്ത്യൻ ദൗത്യത്തിന്റെ പേരാണ് ശുക്രയാൻ 1
നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം 1963 നവംബർ 21ന് തിരുവനന്തപുരത്തെ തുന്പയിൽ നിന്നായിരുന്നു
നിങ്ങൾക്ക് അറിയാമോ?
1969 ആഗസ്റ്റ് 15നാണ് ISRO സ്ഥാപിതമായത്. ആദ്യ ചെയർമാൻ വിക്രം സാരാഭായ്

നിങ്ങൾക്ക് അറിയാമോ ‘84 -ലെ നാല് പ്രധാന സംഭവങ്ങൾ?
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാഗാന്ധി വധം, ഭോപാൽ വാതകദുരന്തം, രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനായി 
നിങ്ങൾക്ക് അറിയാമോ?
ഭാനു അത്തയ്യയിലൂടെ വസ്ത്രാലങ്കാരത്തിനാണ് ഇന്ത്യക്ക് ആദ്യത്തെ ഓസ്കർ കിട്ടുന്നത്
നിങ്ങൾക്ക് അറിയാമോ?
1948ൽ ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ ആദ്യമായി ത്രിവർണപതാകയേന്തി മത്സരിച്ചത്
നിങ്ങൾക്ക് അറിയാമോ?
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേത്
നിങ്ങൾക്ക് അറിയാമോ?
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രപ്രദേശ് ആണ് (1953)
നിങ്ങൾക്ക് അറിയാമോ?
451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് ശേഷം ഗോവയെ മോചിപ്പിച്ചത് 1961 ഡിസംബറിൽ
നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയുടെ സാന്പത്തിക ഉദാരവത്കരണ നടപടികൾക്ക് തുടക്കം കുറിച്ചത് 1991ലാണ്

നിങ്ങൾക്ക് അറിയാമോ?
ലോകത്തിലെ മൊത്തം ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലാണ് 
നിങ്ങൾക്ക് അറിയാമോ?
ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനം ഗോവയാണ് (രണ്ട്)
നിങ്ങൾക്ക് അറിയാമോ?
രാജ്യത്തെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിക്കപ്പെട്ടത് ഓൾഡ് ഗോവയിലെ സെന്റ് പോൾസ് കോളജിലാണ് (1556)
നിങ്ങൾക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം അരുണാചൽ പ്രദേശ് ആണ്
നിങ്ങൾക്ക് അറിയാമോ?
ഒഡിഷ തീരമാണ് ലോകത്ത് ഏറ്റവും കൂടുതൽ ഒലിവ് റിഡ്‍ലെ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ എത്തുന്നത്  ഒഡിഷ തീരത്താണ്   
നിങ്ങൾക്ക് അറിയാമോ?
വെള്ളക്കടുവകൾക്ക് പ്രശസ്തമായ നന്ദൻകാനൻ സുവോളജിക്കൽ പാർക്ക് (ഒഡിഷ) ആണ് മൃഗശാലകളുടേയും അക്വേറിയങ്ങളുടേയും അന്താരാഷ്ട്ര സംഘടനയിൽ (WAZA) അംഗത്വം എടുക്കുന്ന ആദ്യ ഇന്ത്യൻ മൃഗശാല  
നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബ് മോഹൻ ബഗാൻ ആണ് (1889)
നിങ്ങൾക്ക് അറിയാമോ?
കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി
നിങ്ങൾക്ക് അറിയാമോ?
ലഡാക്കിലെ ഹെമീസ് ദേശീയ ഉദ്യാനം ഹിമപ്പുലികളുടെ സാന്നിധ്യം കൊണ്ട് ലോകപ്രശസ്തമാണ്
നിങ്ങൾക്ക് അറിയാമോ?
കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള വൂ‍ളാർ തടാകം ഏഷ്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ്
 

Follow Us:
Download App:
  • android
  • ios