ആഭരണത്തിലെ പ്രധാന ആകർഷണം പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗണേഷ് പെൻഡന്‍റാണ്. 1011.150 ഗ്രാം ഭാരമുള്ള ഇതിൽ 11,472 വജ്രങ്ങളാണുള്ളത്. 


വിലയേറിയ അത്യാഡംബര വജ്രങ്ങളിൽ നിർമ്മിച്ച ആഭരണങ്ങൾ അതാണ് ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പായ ശിവ നാരായൺ ജ്വല്ലേഴ്‌സിനെ ഇപ്പോൾ മാധ്യമങ്ങളിൽ നിറയ്ക്കുന്നത്. ശിവ നാരായൺ ജ്വല്ലേഴ്‌സ് പ്രത്യേകമായ രൂപകൽപ്പന ചെയ്ത ആഡംബര ആഭരണങ്ങൾ 54,000 വജ്രങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. ഈ അപൂർവ്വ നിർമ്മിതികൾക്ക് ഇപ്പോൾ എട്ട് ലോക റെക്കോർഡുകളാണ് ശിവ നാരായൺ ജ്വല്ലേഴ്‌സിനെ തേടി എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു അപൂർവ്വ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ജ്വല്ലറിയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ പ്രശസ്തമായ ജ്വല്ലറി ബ്രാൻഡെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ആഭരണത്തിലെ പ്രധാന ആകർഷണം പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗണേഷ് പെൻഡന്‍റാണ്. 1011.150 ഗ്രാം ഭാരമുള്ള ഇതിൽ 11,472 വജ്രങ്ങളുണ്ട്. "ഏറ്റവും ഭാരമേറിയ പെൻഡന്‍റ്"," ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിച്ചിട്ടുള്ള പെൻഡന്‍റ്" എന്നിങ്ങനെ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ ഗണേഷ് പെൻഡന്‍റിന്‍റെ പേരിൽ മാത്രം ലഭിച്ചിരിക്കുന്നത്. മറ്റൊരു സവിശേഷമായ നിർമ്മിതയാണ് രാം ദർബാർ പെൻഡന്‍റ്. ഇതിൽ 1681.820 ഗ്രാം ഭാരമുള്ള 54,666 വജ്രങ്ങളാണുള്ളത്. പെൻഡന്‍റ് പൂർത്തിയാക്കാൻ എട്ടര മാസമെടുത്തു.

View post on Instagram

63 വർഷങ്ങൾക്ക് ശേഷം സ്കൂൾ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി 78 കാരൻ !

View post on Instagram

താനറിയാതെ വിറ്റ ഗോതമ്പിന്‍റെ പണം ചോദിച്ചതിന് ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ഭാര്യ; പിന്നാലെ കേസ്

ആഭരണങ്ങളിലെ മറ്റൊരു ആകർഷണീയതയായ സത്‌ലഡ നെക്ലേസിൽ 315 മരതകങ്ങളും 1971 മറ്റ് വില കൂടിയ വജ്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. 108,346 ഡോളർ (89.41 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന മാഗ്നിഫൈയിംഗ് ഗ്ലാസ് ആണ് മറ്റൊരു സൃഷ്ടി. ഇത് " ലോകത്തിലെ ഏറ്റവും വിലയേറിയ മാഗ്നിഫൈയിംഗ് ഗ്ലാസ്" എന്ന റെക്കോർഡ് ഇത് നേടി. ലോക റെക്കോർഡ് നേടിക്കൊടുക്കുന്നതിൽ ജ്വല്ലറി ഗ്രൂപ്പിനെ സഹായിച്ച മറ്റൊരു ആഭരണമാണ് രാം പരിവാർ നെക്ലസ്. 400 കാരറ്റിലധികം വിലയുള്ള വജ്രങ്ങളും 2,600 കാരറ്റ് മരതകവും ഏകദേശം 1.9 കിലോഗ്രാം സ്വർണ്ണവും കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഒരു കൈയില്‍ കൈക്കുഞ്ഞ്, മറുകൈകൊണ്ട് റിക്ഷയോടിക്കുന്ന അമ്മയുടെ വീഡിയോ വൈറല്‍ !