Asianet News MalayalamAsianet News Malayalam

കുട്ടിയുടെ പേര് എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ, പേര് കേട്ട് ഞെട്ടി വാക്സിൻ കേന്ദ്രത്തിലുള്ളവർ

ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് കുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ഒരു എഴുത്തുകാരനാകാനുള്ള ആഗ്രഹമായിരുന്നു അതിന് പിന്നിലെന്ന് പറയുന്നു. 

a boy named ABCDEF GHIJK Zuzu
Author
Indonesia, First Published Oct 28, 2021, 10:19 AM IST

കുട്ടികൾക്ക് എപ്പോഴും വളരെ പ്രത്യേകതയുള്ള പേരുകൾ ഇടാനാണ് മാതാപിതാക്കൾ താല്പര്യപ്പെടാറ്. വെറൈറ്റി തേടി പോയി ഒടുക്കം കേട്ടാൽ അന്തിച്ച് പോകുന്ന പേരുകൾ വരെ ചിലർ ഇടാറുണ്ട്. അക്കൂട്ടത്തിൽ ഇന്തോനേഷ്യയിലെ(Indonesia) മാതാപിതാക്കൾ മകന് ഇട്ടത് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളാണ്.  

ABCDEF GHIJK (ABCDEF GHIJK Zuzu) എന്ന് കേൾക്കുമ്പോൾ, ഇംഗ്ലീഷ് അക്ഷരമാലയായിരിക്കും ആദ്യം മനസിലേയ്ക്ക് ഓടി വരുന്നത്. എന്നാൽ വാസ്തവത്തിൽ ഇതൊരു പേരാണ്. ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് സുമാത്രയിലെ മുവാര എനിനിലുള്ള ഒരാൾ മകന് നൽകിയ പേരാണ് ഇത്. ABCDEF GHIJK സുസു എന്നാണ് അവന്റെ മുഴുവൻ പേര്. കൊറോണ വൈറസ് വാക്സിൻ എടുക്കാൻ പോയപ്പോഴാണ് കുട്ടിയുടെ പേരിന് പിന്നിലെ അസാധാരണമായ കഥ എല്ലാവരും അറിഞ്ഞത്.  

സുസുവിന് ഇപ്പോൾ വയസ്സ് 12. വാക്‌സിൻ കേന്ദ്രത്തിൽ എത്തിയ അവൻ തന്റെ പേര് പറഞ്ഞപ്പോൾ, അധികാരികൾ ആദ്യം അവൻ തമാശ പറയുകയായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, പിന്നീട് അച്ഛൻ തന്നെ വന്ന് മകന്റെ പേര് സ്ഥിരീകരിച്ചപ്പോൾ, അവർ ശരിക്കും ഞെട്ടിപ്പോയി. തങ്ങൾ കണ്ട ഏറ്റവും അസാധാരണമായ പേരുകളിൽ ഒന്നാണിതെന്ന് അവർ പറഞ്ഞു. ആൺകുട്ടിയുടെ കൈവശമുള്ള രേഖകളിലും, ഐഡി കാർഡിലും, യൂണിഫോമിലും അവന്റെ പേര് എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് കുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ഒരു എഴുത്തുകാരനാകാനുള്ള ആഗ്രഹമായിരുന്നു അതിന് പിന്നിലെന്ന് പറയുന്നു. അതേസമയം, ആൺകുട്ടിയുടെ മാതാപിതാക്കളുടെ പേരുകളായ സുഹ്രോ, സുൽഫഹ്മി എന്നിവയിൽ നിന്നാണ് സുസു ഉരുത്തിരിഞ്ഞത്. എന്നാൽ, ഇതാദ്യമായല്ല ഒരാൾ തങ്ങളുടെ കുട്ടിക്ക് വിചിത്രമായ പേര് നൽകുന്നത്. ഫിലിപ്പൈൻസിൽ ജനിച്ച ഒരു കുഞ്ഞിന് കുടുംബം ഗ്ലിനിൽ ഹൈൽഹൈർ യെസിഗിൽ (Ghlynnyl Hylhyr Yzzyghyl ) എന്നാണ് പേരിട്ടത്. അവന്റെ വിളിപ്പേരാകട്ടെ കോൺസനന്റ് എന്നും.  

Follow Us:
Download App:
  • android
  • ios