അബ്ദുൾ ഖദീർ എന്നയാളുടേതാണ് ഈ കാർ. എതൊരു യാത്രക്കാരനും കൊതിക്കുന്ന ഒരു അനുഭവമായിരിക്കും ഈ കാബിലെ യാത്ര.
വിവിധ കാബുകളിൽ നിന്നും ഓട്ടോകളിൽ നിന്നും ഒക്കെ കാണുന്ന രസകരമായ സംഭവങ്ങളും അനുഭവങ്ങളും പലപ്പോഴും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് അതുപോലെ ദില്ലിയിലെ ഒരു കാബിൽ നിന്നും പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ്. റെഡ്ഡിറ്റിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
നമ്മൾ ഒരു ക്യാബ് ബുക്ക് ചെയ്താൽ എന്തായിരിക്കും നമ്മുടെ മനസിൽ? എത്രയും പെട്ടെന്ന് എത്താനുള്ളിടത്ത് എത്തണം. എന്നാൽ, ഈ ഊബർ കാറിൽ കയറിയാൽ ചിലപ്പോൾ നമ്മൾ ലക്ഷ്യസ്ഥാനം തന്നെ മറന്നു പോയേക്കാം. കാരണം ഈ കാറിൽ ഇല്ലാത്തതായി ഒന്നുമില്ല എന്ന് പറയേണ്ടി വരും. സൗജന്യമായി ലഘുഭക്ഷണങ്ങൾ, വെള്ളം, വൈ-ഫൈ, പെർഫ്യൂം, മരുന്നുകൾ മുതൽ കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങി ആഷ് ട്രേ വരെ ഈ കാറിന്റെ അകത്തുണ്ട്.
അബ്ദുൾ ഖദീർ എന്നയാളുടേതാണ് ഈ കാർ. എതൊരു യാത്രക്കാരനും കൊതിക്കുന്ന ഒരു അനുഭവമായിരിക്കും ഈ കാബിലെ യാത്ര. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ കാബിൽ നിരവധി വെള്ളവും ലഘുഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ കാണാം.
വളരെ പെട്ടെന്നാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ ചിത്രത്തിന് രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. ഒരാൾ പറഞ്ഞത് 'വിമാനത്തിലുള്ളതിനേക്കാൾ സൗകര്യങ്ങളുള്ളതാണല്ലോ ഈ കാബ്' എന്നാണ്. 'ഞാനും അദ്ദേഹത്തിന്റെ കാബിൽ യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അബ്ദുൾ ഖദീർ എന്നാണ്. നേരത്തെയും അദ്ദേഹത്തിന്റെ പല വീഡിയോകളും വന്നിട്ടുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അദ്ദേഹത്തെ പരിചയമുണ്ട് എന്നും ഈ കാബിൽ യാത്ര ചെയ്തിട്ടുണ്ട് എന്നും വേറെയും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.
ആശിച്ചുവച്ച നാലുമുറി വീട്, പൊളിക്കാതെ അങ്ങനെ തന്നെ ഇരുപതടി ദൂരത്തേക്ക് മാറ്റാൻ യുവാവ്, പത്തടി മാറ്റി
