തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ മകളെ നിര്‍ബന്ധിച്ചെങ്കിലും തന്‍റെ തീരുമാനം മാറ്റാന്‍ മകള്‍ തയ്യാറായില്ലെന്നും കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയതായി വധുവിന്‍റെ അച്ഛന്‍  പറഞ്ഞു. 

വരന്‍ തന്നെക്കാള്‍ ഏറെ പ്രായമുള്ള ആളാണെന്നും കറുത്ത നിറമുള്ളയാണെന്നും ആരോപിച്ച് വിവാഹത്തിന് തൊട്ട് മുമ്പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. കല്യാണ പന്തലില്‍ വരനെത്തിയ ശേഷമാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാല ചാര്‍ത്തല്‍ ചടങ്ങിന് മുമ്പ് വധുവിന്‍റെ ബന്ധുക്കളിലാരോ പെണ്‍കുട്ടിയോട് വരന്‍റെ പ്രായത്തെ കുറിച്ചും നിറത്തെ കുറിച്ചും സംസാരിച്ചതിന് പിന്നാലെയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് പ്രാദേശിക മാധ്യമള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹത്തിന്‍റെ മിക്കവാറും ഒരുക്കങ്ങള്‍ കഴിഞ്ഞിരുന്നതായി വധുവിന്‍റെ അച്ഛന്‍ പറഞ്ഞു. തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ മകളെ നിര്‍ബന്ധിച്ചെങ്കിലും തന്‍റെ തീരുമാനം മാറ്റാന്‍ മകള്‍ തയ്യാറായില്ലെന്നും കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ വരനും വരന്‍റെ ബന്ധുക്കളും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. വരന്‍റെ നിറം, ജോലി, പ്രായം, വീട് എന്നിവയുടെ അടിസ്ഥാനത്തില്‍ വിവാഹത്തില്‍ നിന്നും പെണ്‍കുട്ടികള്‍ പിന്മാറുന്ന വാര്‍ത്തകള്‍ അടുത്ത കാലത്തായി നിരവധിയാണ്. '

റിട്ടയര്‍മെന്‍റ് ഹോമില്‍ വച്ച് 77 വയസുള്ള അമ്മ 'സ്വയം വിവാഹം' കഴിച്ചു; മകളുടെ മറുപടി ഇങ്ങനെ !

കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബറേലിയിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വരൻ ദുർഗാപ്രസാദിന് വിദ്യാഭ്യാസമില്ലെന്നും കറുത്ത ചര്‍മ്മാണെന്നും ആരോപിച്ചായിരുന്നു അന്ന് വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയുടെ ഒരു ബന്ധുവിന്‍റെ കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങിന് വധുവിന്‍റെ വീട്ടിലെത്തിയതായിരുന്നു വരന്‍. അവിടെ വച്ച് വധുവും വരന്‍ ദുര്‍ഗാപ്രസാദും തമ്മില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ വരന് വിദ്യാഭ്യാസമില്ലെന്നും കറുത്ത നിറമാണെന്നും ആരോപിച്ച പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍, വധുവിന്‍റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ട് തങ്ങളെ മര്‍ദ്ധിച്ചതായി ആരോപിച്ച് ദുര്‍ഗാപ്രസാദ് കേസ് നല്‍കി. ഈ കേസ് ഇപ്പോള്‍ പോലീസിന്‍റെ അന്വേഷണത്തിലാണ്. 

ഭയം എന്നാല്‍ എന്ത്? പെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെ വീഡിയോ വീണ്ടും വൈറല്‍ !