Asianet News MalayalamAsianet News Malayalam

യുകെയിലെ സ്കൂളില്‍ 'ഹെഡ്മാഷ്' ഇനി എ ഐ ബോട്ട്; പേര് 'അബിഗെയ്ൽ ബെയ്ലി' !

 'അബിഗെയ്ൽ ബെയ്ലി' (Abigail Bailey) എന്ന ഈ എഐ ബോട്ട് സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സനെ സഹായിക്കുന്നതിന് വേണ്ടി മാത്രം രൂപ കല്പന ചെയ്തിട്ടുള്ളതാണ്. (പ്രതീകാത്മക ചിത്രം / ഗെറ്റി)

AI bot Abigail Bailey is the uk school head teacher bkg
Author
First Published Oct 18, 2023, 4:52 PM IST

നുദിന ജീവിതവുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലും ഇപ്പോള്‍ എഐ തരംഗമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന ആശയം ദിവസത്തിൽ ഒരു തവണയെങ്കിലും പറയാത്തവർ ഇന്ന് കുറവായിരിക്കും. പല ജോലി മേഖലകളിലും എഐ ബോട്ടുകൾ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ഒരു സ്കൂളിന്‍റെ പ്രിൻസിപ്പളായി ഒരു എഐ ബോട്ടിനെ നിയമിച്ചെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത്. യുകെയിലെ വെസ്റ്റ് സസെക്സിലെ ബോർഡിംഗ് പ്രെപ്പ് സ്കൂളായ കോട്ടെസ്മോർ സ്കൂളാണ് ഇത്തരത്തിൽ ഒരു എഐ ബോട്ടിനെ തങ്ങളുടെ സ്കൂളിലെ പ്രധാന അധ്യാപകനായി നിയമിച്ചിരിക്കുന്നത്.  'അബിഗെയ്ൽ ബെയ്ലി' (Abigail Bailey) എന്ന ഈ എഐ ബോട്ട് സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സനെ സഹായിക്കുന്നതിന് വേണ്ടി മാത്രം രൂപ കല്പന ചെയ്തിട്ടുള്ളതാണ്.

കാഴ്ചക്കാർ നോക്കി നില്‍ക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് സിംഹം; ചങ്കിടിപ്പിക്കുന്ന വീഡിയോ !

ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സഹ സ്റ്റാഫ് അംഗങ്ങളെ പിന്തുണയ്ക്കുന്നത് മുതൽ പഠനവൈകല്യമുള്ള വിദ്യാർത്ഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ എഐ ഹെഡ് മാഷ് ഉപദേശം നൽകുമെന്ന് റോജേഴ്സൺ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ ഓൺലൈൻ AI സേവനമായ ChatGPT-യുമായി ഇതിന് സാമ്യമുള്ളതായി പറയപ്പെടുന്നു. ഇനി മുതൽ സ്കൂളിൽ പ്രധാന അധ്യാപകന്‍റെ അഭാവത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുക  'അബിഗെയ്ൽ ബെയ്ലി'ആയിരിക്കും.

ബാങ്കിന്‍റെ ചെലവിൽ പങ്കാളിയോടൊപ്പം ഭക്ഷണം; ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ശരിയെന്ന് കോടതി !

അബിഗെയ്ൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് മെഷീൻ ലേണിംഗിൽ ധാരാളം അറിവ് നേടുന്നതിനാണ് AI ബോട്ട് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇതുവഴി വലിയ അളവിലുള്ള ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയുമെന്നും ടോം റോജേഴ്സൺ പറഞ്ഞു. അതേസമയം, റോബോട്ടുകളും സാങ്കേതികവിദ്യയും തന്‍റെ അധ്യാപകരെ മാറ്റിസ്ഥാപിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios