ൽ സ്ഥാപനമായ ആൻഡ്രീസെൻഹൊറോവിറ്റ്സിലെ ജസ്റ്റിൻ മൂർ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മിഡിൽ ക്ലാസ് ഇന്ത്യൻ കുടുംബം ഒത്തുചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന രംഗമാണ് ഉള്ളത്. 

യഥാർത്ഥ വീഡിയോകളോട് കിടപിടിക്കുന്ന നിരവധി എഐ വീഡിയോകൾ ഇപ്പോൾ ഓരോ ദിവസവും പുറത്തിറങ്ങാറുണ്ട്. എന്നാൽ, അവയിൽ എല്ലാത്തിലും ചെറിയൊരു പിഴവെങ്കിലും നമുക്ക് കണ്ടെത്താൻ കഴിയും.

എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു എഐ വീഡിയോ യഥാർത്ഥമല്ലെന്ന് തെളിയിക്കാൻ ചെറിയൊരു പിഴവ് പോലും ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയില്ല. അതിസൂക്ഷ്മമായി പരിശോധിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് ഒന്നോ രണ്ടോ പിഴവുകൾ കണ്ടെത്താൻ കഴിഞ്ഞേക്കാം.

ഒരു എഐ- ജന്മദിനാഘോഷ ക്ലിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഈ വീഡിയോ ക്ലിപ്പ് നമുക്കേറെ പരിചിതമാണെന്നൊക്കെ തോന്നാം. പക്ഷേ വീഡിയോ വീണ്ടും സൂക്ഷ്മമായി കണ്ടാൽ ചില കാര്യങ്ങൾ വിചിത്രമായി തോന്നും.

കാലിഫോർണിയയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ചർ ക്യാപ്പിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻഹൊറോവിറ്റ്സിലെ ജസ്റ്റിൻ മൂർ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മിഡിൽ ക്ലാസ് ഇന്ത്യൻ കുടുംബം ഒത്തുചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന രംഗമാണ് ഉള്ളത്. ഒരു യഥാർത്ഥ മിഡിൽ ക്ലാസ് കുടുംബത്തെ അതേ വിധത്തിൽ അനുകരിച്ചു കൊണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Scroll to load tweet…

വീഡിയോ പങ്കുവെച്ചുകൊണ്ട് ജസ്റ്റിൻ മൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്, "ഇതൊരു യഥാർത്ഥ ഹോം വീഡിയോ അല്ല. ഒരു പഴയ വീഡിയോ ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിച്ചതുപോലെ തോന്നിപ്പിക്കുന്ന എ ഐ വീഡിയോകൾ ഞങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും. എ ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ ഇനി വലിയൊരു മാറ്റമാണ് കാണാൻ പോകുന്നത്."

വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ ഇത് യാഥാർത്ഥ്യമല്ല എന്ന് തെളിയിക്കുന്നതിനായി ഏതാനും ചെറിയ പിഴവുകളാണ് കണ്ടെത്തിയത്. ഒന്നാമത്തെ പിഴവ് വീഡിയോയിലുള്ള അമ്മയുടെ കാതിൽ കിടക്കുന്ന പരസ്പരം ചേരാത്ത 2 കമ്മലുകളാണ്. മറ്റൊന്ന് വീഡിയോയിൽ ഉള്ള പുരുഷൻറെ ടീഷർട്ടിലെ വാചകമാണ്. വേറൊന്ന് ഒറ്റക്കൈകൊണ്ട് കൈയടിക്കുന്ന ഒരു കുട്ടിയാണ്. അവസാനത്തെ പിഴവായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത് പെട്ടെന്ന് സ്ക്രീനിൽ നിന്നും അപ്രത്യക്ഷമായി പോകുന്ന കേക്കിന്റെ കാർഡ്ബോർഡ് പെട്ടിയാണ്.

ഈ പിഴവുകൾ ഒന്നും ഒരു സാധാരണ പ്രേക്ഷകൻ പലതവണ ഈ വീഡിയോ കണ്ടാൽ പോലും ശ്രദ്ധയിൽപ്പെടില്ലാത്തതാണ് എന്നതാണ് സത്യം. വീഡിയോ വൈറലായതോടെ ചിലർ കുറിച്ചത് യഥാർത്ഥ വീഡിയോയേക്കാൾ മികച്ചതാണ് ഈ എഐ വീഡിയോ എന്നാണ്.