Asianet News MalayalamAsianet News Malayalam

ഉത്തരധ്രുവത്തിലേക്ക് ആദ്യമായി വിമാനം പറത്തിയ മലയാളിയുടെ വിശേഷങ്ങൾ

'ഞങ്ങൾക്ക് കഷ്ടിച്ച് ബേസിലേക്ക് തിരിച്ചിറങ്ങാനുള്ള ഇന്ധനമേ ശേഷിച്ചിരുന്നുള്ളൂ. ആ സോർട്ടി എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് '

Air Marshal SRK Nair the first Indian to make a transpolar flight
Author
North Pole, First Published Jun 21, 2020, 1:41 PM IST

"ഞങ്ങൾക്ക് കഷ്ടിച്ച് ബേസിലേക്ക് തിരിച്ചിറങ്ങാനുള്ള ഇന്ധനമേ ശേഷിച്ചിരുന്നുള്ളൂ. ആ സോർട്ടി എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് " എയർ മാർഷൽ എസ്ആർകെ നായർ ഓർക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ ട്രെയിനിങ് കമാണ്ടിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി വിരമിച്ച മലയാളിയാണ് എയർ മാർഷൽ എസ്ആർകെ നായർ.  അദ്ദേഹമാണ് ഇന്നേക്ക് പതിനേഴു വർഷം മുമ്പ്, കൃത്യമായിപ്പറഞ്ഞാൽ 2003 ജൂൺ 20 -ന്, ഉത്തരധ്രുവത്തിലേക്ക് ഒരു വിമാനം പറത്തിയത്. അന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹമാണ് IL -76 എന്ന വ്യോമസേനാ വിമാനത്തിന്റെ കമാൻഡ് ഏറ്റെടുത്ത്, പതിനാലാംഗം ടീമിനെ നയിച്ച് ആ നിർണായകമായ മിഷൻ പൂർത്തീകരിച്ചത്. 

ജൂൺ 20 -ന് ഇന്ത്യൻ സമയം 00:15  hrs  അടുപ്പിച്ചാണ് അദ്ദേഹം പറത്തിയ വിമാനം ഉത്തരധ്രുവത്തിന്റെ മുകളിൽ എത്തുന്നത്. മിഷൻ പൂർത്തിയാക്കി തിരികെ യിൽസൺ ബേസിലേക്ക് അവർ തിരിച്ചിറങ്ങിയപ്പോൾ നേരം ഇന്ത്യൻ സമയം 05:51  hrs. ഉത്തരധ്രുവത്തിനു മുകളിലൂടെ വിമാനം പറത്തുക എന്ന അപൂർവ നേട്ടത്തിന് ഉടമയാകുന്ന ഒരേയൊരു ഇന്ത്യക്കാരനായി അതോടെ എയർ മാർഷൽ എസ്ആർകെ നായർ. 

സാഹചര്യമൊരുങ്ങിയത് ഇങ്ങനെ 

9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്ക ഭീകരവാദത്തെ കണ്ടിരുന്ന വീക്ഷണ കോൺ തന്നെ പാടി മാറിക്കഴിഞ്ഞിരുന്നു. അവർ ഭീകരവാദത്തെ നേരിടാൻ ആഗോളതലത്തിൽ സഹകരണം തേടിത്തുടങ്ങി. അങ്ങനെയാണ് ഇന്ത്യയെ അമേരിക്ക കോപ്പറേറ്റിവ് കോപ്പ് തണ്ടർ എന്ന 2003 -ലെ പരിപാടിക്ക് എയർമാർഷൽ എസ്ആർകെ നായരും സംഘവും ക്ഷണിക്കപ്പെടുന്നത്. അലാസ്‌കയിൽ വെച്ചായിരുന്നു അതിന്റെ സമ്മേളനം. അന്ന് ഇന്ത്യൻ എയർഫോഴ്സ് ആ എക്സർസൈസിന് പറഞ്ഞയച്ചത് IL 76 വിമാനത്തെയാണ്. ആ വിമാനത്തിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും എയർ മാർഷൽ നായർ തന്നെയായിരുന്നു.  

അലാസ്കയിലെ വാസകാലത്ത്  ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോരുമ്പോൾ  പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു. ഒരു കിയോസ്കിൽ നിർത്തി ചൂടുകാപ്പി മോതിക്കൊണ്ടിരിക്കെ മാർഷൽ അവിടേക്ക് പതിച്ച് സുന്ദരമായ നോർത്തേൺ ലൈറ്റുകൾ കണ്ടു. ആ സുന്ദര ദൃശ്യം നോക്കി നിൽക്കവെയാണ് ഒരു ധ്രുവഗഗനസഞ്ചാരം നടത്തിയാലെന്തെന്ന് അദ്ദേഹത്തിന് തോന്നിയത്. സൈനികാഭ്യാസത്തിനായി അലാസ്‌കയിൽ വന്നിട്ടുള്ള ഈ സാഹചര്യമാണ് അങ്ങനെ ഒരാഗ്രഹം സാധിക്കാൻ കിട്ടുന്ന സുവർണാവസരം എന്നും അദ്ദേഹത്തിന് മനസ്സിലായി. 

വ്യോമസേനയുടെ വിമാനം, മറ്റുരാജ്യങ്ങളുടെ വിമാനത്തേക്കാൾ സാങ്കേതികമായി ഏറെ പിന്നിലായിരുന്നു. എങ്കിലും അന്നത്തെ എയർ ചീഫ് മാർഷൽ എസ് കൃഷ്ണസ്വാമിയിൽ നിന്ന് അനുമതി നേടി അദ്ദേഹം തുടർന്നു. ഉത്തര ധ്രുവത്തിലെ ശക്തമായ കാന്തികബലം വിമാനത്തിന്റെ വടക്കുനോക്കിയന്ത്രത്തെ തകരാറിലാക്കുന്ന സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്. ഏറെ ദുഷ്കരമായ ആ പാറക്കൽ പൂർത്തിയാക്കി തിരികെ എത്തിയപ്പോഴേക്കും ഏതാനും മിനിറ്റുകൾ കൂടി പറക്കാനുള്ള ഇന്ധനമേ വിമാനത്തിൽ ശേഷിച്ചിരുന്നുള്ളൂ.. വളരെ മികച്ച ഒരു പ്രകടനമാണ് ഈ പഴഞ്ചൻ വിമാനത്തിൽ യാത്ര ചെയ്തിട്ടും ഇന്ത്യ നേടിയത്. 

അന്നത്തെ പാറക്കലിന്റെ വിശദവിവരങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ചുവടെ കാണാം. 

Follow Us:
Download App:
  • android
  • ios