അവളുടെ അച്ഛനാണ് സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കാൻ അവളോട് പറയുന്നത്. ജോലി കിട്ടിയപ്പോൾ ഡെസ്ക് ജോലിയാണ് കരുതി. എന്നാൽ, പിന്നീടാണ് വീടുകളിൽ കത്തുകളെത്തിക്കേണ്ടി വരും എന്ന് പറയുന്നത് എന്നും ആകാൻക്ഷ പറയുന്നു.

പൊസിറ്റീവായിട്ടുള്ള ചില പോസ്റ്റുകൾ കാണുന്നത് ചിലപ്പോൾ നമ്മുടെ ഒരു ദിവസത്തെ തന്നെ മാറ്റിമറിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ശ്രദ്ധിക്കപ്പെടുന്നത്. ആകാൻക്ഷ ഗെയ്ക്‌വാദ് എന്ന പോസ്റ്റ്‍വുമൺ തന്റെ അനുഭവം പറയുന്ന ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് ഹ്യുമൻസ് ഓഫ് ബോംബെയാണ്.

താനൊരു വനിതാ പോസ്റ്റുമാൻ ആണെന്നാണ് ആകാൻക്ഷ പറയുന്നത്. മൂന്നുവർഷം മുമ്പാണ് അവൾക്ക് ഈ ജോലി കിട്ടുന്നത്. ഒരു പോസ്റ്റ്‍വുമണായിരിക്കുന്നതിന്റെ അനുഭവമാണ് അവൾ പങ്കുവയ്ക്കുന്നത്. ​ഗണിതത്തിൽ ഡി​ഗ്രിയുണ്ടെങ്കിലും അവൾ ഈ ജോലിയാണ് തെരഞ്ഞെടുത്തത്. എന്നാൽ, താൻ ഈ ജോലി ചെയ്യാനായിരുന്നില്ല പദ്ധതി ഇട്ടത് എന്നും അവൾ പറയുന്നു.

മാത്രമല്ല, ഇതൊരു ഡെസ്ക് ജോലി ആണ് എന്നാണ് അവൾ കരുതിയിരുന്നത്. വീടുകളിൽ ചെന്ന് കത്തുകൾ കൊടുക്കേണ്ടി വരുന്ന ജോലിയാണ് എന്ന് അവൾ കരുതിയേ ഇല്ല. ഇന്നും ആരാണ് കത്തുകളൊക്കെ എഴുതുക എന്നാണ് അവളുടെ അമ്മയും അച്ഛനും അവൾ തന്നെയും കരുതിയിരുന്നത്.

അവളുടെ അച്ഛനാണ് സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കാൻ അവളോട് പറയുന്നത്. ജോലി കിട്ടിയപ്പോൾ ഡെസ്ക് ജോലിയാണ് കരുതി. എന്നാൽ, പിന്നീടാണ് വീടുകളിൽ കത്തുകളെത്തിക്കേണ്ടി വരും എന്ന് പറയുന്നത് എന്നും ആകാൻക്ഷ പറയുന്നു.

എന്തായാലും ജോലിക്ക് ചേർന്ന് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അവളുടെ ധാരണകളെല്ലാം മാറി. 26 പുരുഷന്മാർക്കിടയിലാണ് അവൾ ഒരു പോസ്റ്റ്‍വുമൺ. വീടുകളിൽ നിന്നും വീടുകളിലേക്ക് കത്തുകളുമായി അവൾ മണിക്കൂറുകളോളം നടക്കും. ഒരിക്കൽ ഒരു വീട്ടിൽ കത്തുമായി പോയപ്പോൾ അവിടെയുണ്ടായിരുന്ന വൃദ്ധയായ സ്ത്രീ തന്നെ കണ്ട് അത്ഭുതപ്പെട്ടു എന്ന് അവൾ പറയുന്നു.

അവർ അവളെ വീടിനകത്തേക്ക് വിളിച്ചു. തണുത്ത വെള്ളം നൽകി. ഭക്ഷണം കഴിക്കാനും ഒരുപാട് നിർബന്ധിച്ചു, താൻ നിരസിക്കുകയായിരുന്നു എന്നും ആകാൻക്ഷ പറയുന്നു.

അതുപോലെ ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ ഒരു പെൺകുട്ടി, അവൾക്കും ആകാക്ഷയെ പോലെ പോസ്റ്റ്‍വുമൺ ആകണമെന്ന് പറഞ്ഞതിൻ‌റെ സന്തോഷവും അവൾ പങ്കുവച്ചു.