തൻ്റെ അമ്മ പോലും കുറച്ച് വളകളും മാലകളും ഒരു തുണിപ്പൊതിയിലാക്കി നൽകിയത് താൻ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കുറിച്ചു.

വ്യവസായിയായ ആനന്ദ് മഹീന്ദ്ര അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു സുപ്രധാന ചരിത്രസംഭവത്തെ ഓർമ്മപ്പെടുത്തുന്ന പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. 1962-ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത്, ദേശീയ പ്രതിരോധ നിധിയിലേക്ക് (National Defence Fund) സ്വർണ്ണവും ആഭരണങ്ങളും സംഭാവന ചെയ്യാൻ സർക്കാർ നടത്തിയ ആഹ്വാനത്തോട് ഇന്ത്യൻ സ്ത്രീകൾ പ്രതികരിച്ചതിനെ അദ്ദേഹം അനുസ്മരിച്ചു. ആത്മത്യാഗത്തിൻ്റെയും രാജ്യസ്നേഹത്തിൻ്റെയും ഐതിഹാസികമായ ഒരു അദ്ധ്യായമായിരുന്നു അത്.

തൻ്റെ പോസ്റ്റിൽ, മുംബൈയിലെ തെരുവുകളിലൂടെ ട്രക്കുകൾ മെഗാഫോണുകളുമായി വന്ന് യുദ്ധസഹായത്തിനായി ആഭരണങ്ങൾ കൈമാറാൻ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്ന ആ കാലത്തെപ്പറ്റിയുള്ള തൻ്റെ ഓർമ്മ അദ്ദേഹം പങ്കുവെച്ചു. തൻ്റെ അമ്മ പോലും കുറച്ച് വളകളും മാലകളും ഒരു തുണിപ്പൊതിയിലാക്കി നൽകിയത് താൻ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കുറിച്ചു. ലഭ്യമായ കണക്കുകൾ പ്രകാരം, പഞ്ചാബ് മാത്രം ആ സമയത്ത് ഏകദേശം 252 കിലോഗ്രാം സ്വർണ്ണം സംഭാവന ചെയ്തതായി റിപ്പോർട്ടുണ്ട്.

Scroll to load tweet…

ഇന്നത്തെ ലോകത്ത്, രാജ്യസ്നേഹവും വിശ്വാസവുമൊക്കെ വെളിപ്പെടുന്ന ഇങ്ങനെയൊരു പ്രവൃത്തി വീണ്ടും ഉണ്ടാകുമോ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്. ഈ സംഭവം വെളിവാക്കുന്നത് ഒരു രാജ്യത്തിൻ്റെ ദേശീയ പ്രതിരോധശേഷി, കേവലം നയപരമായ ഉപകരണങ്ങളെ മാത്രമല്ല, അതിലെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് എന്നും അദ്ദേഹം കുറിച്ചു.

ഇന്നത്തെ സ്വർണം കൈവശം വച്ചിരിക്കുന്നതിന്റെ ഒരു സ്ഥിതിവിവരക്കണക്കും അദ്ദേഹം ഷെയർ‌ ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ കൈവശം ഏകദേശം 25,488 ടൺ സ്വർണ്ണം ഉണ്ടെന്നാണ് കണക്കാക്കുന്നത് — ഇത് പത്ത് രാജ്യങ്ങളിലെ സ്ത്രീകളുടെ പക്കലുള്ളതിനേക്കാൾ കൂടുതലാണ്.