ഇത്തരമാരു സുപ്രധാന കണ്ടെത്തലിന് കളമൊരുങ്ങിയെങ്കിലും കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ലാത്ത അവസ്ഥയാണ്. കൊടുംവരള്‍ച്ചയ്ക്കു ശേഷം നദി വീണ്ടും നിറഞ്ഞുകവിഞ്ഞാല്‍, ഈ നഗരാവശിഷ്ടങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാവും.
ആരുമറിഞ്ഞിരുന്നില്ല, ഇറാഖിലെ പ്രശസ്തമായ ആ നദിക്കടിയില്‍ ഒരു പുരാതന നഗരം ഒളിഞ്ഞിരിപ്പുണ്ടെന്ന്. എന്നാല്‍, ഇക്കഴിഞ്ഞ വേനല്‍ക്കാലം എല്ലാം മാറ്റിമറിച്ചു. ഇറാഖിന്റെ പല മേഖലകളെയും വരള്‍ച്ചയുടെ പിടിയിലമര്‍ത്തിയ വേനല്‍ പുറത്തുകൊണ്ടുവന്നത് ആയിരക്കണക്കിന് വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു നഗരം!
കടുത്ത വരള്‍ച്ച കാരണം വറ്റിവരണ്ടുപോയ ഇറാഖിലെ ഏറ്റവും വലിയ ജലാശയമായ മൊസ്യൂള്‍ റിസര്‍വോയറില്‍നിന്നാണ് ഈ നഗരാവശിഷ്ടങ്ങള്‍ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പുരാവസ്തു ഗവേഷകര്‍ ഇവിടെ ഉദ്ഖനനമാരംഭിച്ചു. തുടര്‍ന്നാണ്, നഗരം ഉയര്‍ന്നുവന്നത്. 3400 വര്‍ഷം പഴക്കമുള്ള പുരാതന നഗരമാണ് ഇതെന്നാണ് ഇക്കാര്യം പഠിക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നത്.
കുര്‍ദിസ്താന്‍ മേഖലയിയെ കെമ്യൂണിലാണ് പുരാതനമായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ടൈഗ്രിസ് നദി വറ്റിവരണ്ടതിനെ തുടര്‍ന്നാണ് അസാധാരണമായ വിധം ഒരു പുരാതന നഗരം പ്രത്യക്ഷപ്പെട്ടത്. നദി വീണ്ടും നിറയുന്നതിനു മുമ്പ് ഇവിടെ അതിവേഗം ഉദ്ഖനനം നടത്തുകയായിരുന്നു ജര്‍മന്‍, കുര്‍ദിഷ് പുരാവസ്തു ശാസ്ത്രജ്ഞര്‍. വെങ്കലയുഗകാലത്തുള്ള നഗരത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് പുരാവസ്തു വിദഗ്ധരുടെ അനുമാനം. 1550 ബിസി മുതല്‍ 1350 ബിസി വരെ ഇവിടെ ഭരിച്ചിരുന്ന മിത്താനി സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു പുതുതായി പുറത്തുവന്നതെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ജനുവരിയാദ്യം ഇവിടെയുള്ള വമ്പന്‍ ജലാശയം വറ്റിവരളുകയായിരുന്നു. പ്രദേശമെങ്ങും വരള്‍ച്ചയുടെ പിടിയിലായപ്പോഴാണ് മൊസ്യൂള്‍ റിസര്‍വോയര്‍ വറ്റിയത്. തുടര്‍ന്നാണ് നദിയില്‍നിന്നും പുരാതന നഗരം ഉയര്‍ന്നുവന്നത്. കൊട്ടാരം, പലനിലകളുള്ള കെട്ടിടങ്ങള്‍, ഗോപുരങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളാണ് ഇവിടെ കണ്ടത്. 100 പുരാതന കളിമണ്‍ ഫലകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനുചുറ്റുമായി കളി മണ്ണുകൊണ്ടുള്ള ഒരു മതിലും കണ്ടെത്തി.
വടക്കന്‍ യൂഫ്രട്ടീസ്-ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1475 ആഇയ്ക്കും 1275 ആഇയ്ക്കും ഇടയിലാണ് ഈ നഗരം ഉണ്ടായിരുന്നത്. ജര്‍മ്മന്‍, കുര്‍ദിഷ് പുരാവസ്തു ഗവേഷകരുടെ സംഘത്തിന് മൊസൂള്‍ റിസര്‍വോയറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതിനാലാണ് അവര്‍ക്ക് ഇത് കണ്ടെത്താനായത്. അവര്‍ം ഇവിടെ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍
ജര്‍മനിയിലെ ഫ്രെയിബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരുടെ മുന്‍കൈയിലാണ് ഇവിടെ പഠനം ആരംഭിച്ചത്. ഇന്നത്തെ വടക്ക് കിഴക്കന്‍ സിറിയ ആസ്ഥാനമായി ഭരിച്ച മിത്താനി സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുണ്ടായിരുന്ന ടൈഗ്രീസ് നദിയിലാണ് ഇത് കണ്ടത് എന്നതിനാല്‍, ആ കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഒരു നഗരമായിരുന്നു ഇതെന്ന് ഇവിടത്തെ ഗവേഷക സംഘം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇത്തരമാരു സുപ്രധാന കണ്ടെത്തലിന് കളമൊരുങ്ങിയെങ്കിലും കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ലാത്ത അവസ്ഥയാണ്.
കൊടുംവരള്‍ച്ചയ്ക്കു ശേഷം നദി വീണ്ടും നിറഞ്ഞുകവിഞ്ഞാല്‍, ഈ നഗരാവശിഷ്ടങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാവും. ചുട്ടെടുക്കാത്ത കളിമണ്ണ് കൊണ്ടു നിര്‍മിച്ച മതില്‍ വീണ്ടും തകര്‍ന്നുപോവാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തില്‍ ഈ അവശിഷ്ടങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിക്കാണ് ഗവേഷകര്‍ തുടക്കമിട്ടത്. ജര്‍മനിയിലെ ജെര്‍ദ ഹെന്‍കല്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെ ഈ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് അമര്‍ത്തി പൊതിയുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ഗ്രേവല്‍ കൊണ്ട് പൊതിയും.
