Asianet News MalayalamAsianet News Malayalam

മുതലകളുടെ 'സഹോദരിയെ' കണ്ടെത്തി; ജുറാസിക് യുഗത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് വെളിച്ചം വീശുമെന്ന് ഗവേഷകര്‍

മുതലയെപ്പോലെയുള്ള കൂടുതൽ ജീവിവർഗങ്ങളെ കണ്ടെത്താനും അവയുടെ ദിനോസറുകൾക്ക് മുമ്പുള്ള അസ്തിത്വത്തെക്കുറിച്ച് കൂടുതലറിയാനും സാധിക്കുമെന്നാണ് ഈ കണ്ടെത്തലിലൂടെ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

Ancient crocodile like creature found rlp
Author
First Published Feb 8, 2023, 4:18 PM IST

മുതലകളുടെ സഹോദരി എന്ന് വിശേഷിപ്പിക്കാവുന്ന പുരാതന ഇനം സമുദ്രജീവിയെ കണ്ടെത്തിയെന്ന് ഗവേഷകർ. ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ ജുറാസിക് തീരത്താണ് കൃത്യമായി സംരക്ഷിക്കപ്പെട്ട നിലയിൽ ഈ ജീവിയുടെ ഫോസിൽ കണ്ടെത്തിയത്. Turnersuchus hingleyae എന്നാണ് വേട്ടക്കാരനായ ഈ ജീവിയുടെ പേര്. 185 ദശലക്ഷം വർഷത്തെ പഴക്കമാണ് ഈ ഫോസിലിന് കണക്കാക്കുന്നത്. ഈ കാലഘട്ടത്തിലെ ഇതുവരെ കണ്ടെത്തിയിട്ടുള്ള കടൽ മുതലകളുടെ ഫോസിലുകളിൽ ഏറ്റവും പൂർണ്ണമായ ഫോസിൽ ഇതാണെന്ന് ഗവേഷകർ പറഞ്ഞു.

ദിനോസറുകൾക്ക് മുമ്പുണ്ടായിരുന്ന, രണ്ടു മീറ്ററിൽ അധികം നീളമുള്ള അക്രമകാരികളായ വേട്ടക്കാരായാണ് ഈ ജീവികളെ വിശേഷിപ്പിക്കുന്നത്. മത്സ്യമോ ​​മറ്റ് സമുദ്ര ജീവികളോ ആയിരിക്കണം ഇവയുടെ ഭക്ഷണം എന്നാണ് അനുമാനിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതും ആധുനിക മുതലകളോട് സാമ്യമുള്ളതുമായ വംശനാശം സംഭവിച്ച തലാട്ടോസൂച്ചിയയുടെ മറ്റ് സമുദ്ര ഇനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഫോസിൽ ശാസ്ത്രജ്ഞരെ സഹായിക്കും.  

മുതലയെപ്പോലെയുള്ള കൂടുതൽ ജീവിവർഗങ്ങളെ കണ്ടെത്താനും ദിനോസറുകൾക്ക് മുമ്പുള്ള അസ്തിത്വത്തെക്കുറിച്ച് 
അവയുടെ കൂടുതലറിയാനും സാധിക്കുമെന്നാണ് ഈ കണ്ടെത്തലിലൂടെ ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നമ്മുടെ ഭൂമിയിൽ കണ്ടുവരുന്ന മുതലകളിൽ നിന്നും വ്യത്യസ്തമായി ഇവയ്ക്കുള്ള പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ശാസ്ത്രജ്ഞർ പഠനം നടത്തി വരികയാണ്.

എല്ലാത്തരം ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും വസിക്കുന്ന ആധുനിക മുതലകളിൽ നിന്നും വ്യത്യസ്തമായി ഇവ സമുദ്ര ആവാസ വ്യവസ്ഥകളുമായി ബന്ധപ്പെട്ട തീരപ്രദേശങ്ങളിൽ ആയിരിക്കണം ജീവിച്ചിരുന്നത് എന്നാണ് ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം കൊടുത്ത ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ഡോ. പെഡ്രോ ഗോഡോയ് പറയുന്നത്. കണ്ടെത്തിയ ഫോസിലിന്റെ തലയോട്ടിയുടെ ഘടനയിലും ആധുനിക മുതലകളുടെ തലയോട്ടിയിൽ നിന്നും വ്യത്യാസമുണ്ട്. ഇരകളെ വേഗത്തിൽ കടിച്ചു കീഴ്പ്പെടുത്താൻ സഹായകമായ വിധത്തിലുള്ള താടിയെല്ലുകൾ ആണ് ഇപ്പോൾ കണ്ടെത്തിയ ഫോസിലുകൾക്കുള്ളത്. 

Follow Us:
Download App:
  • android
  • ios