ഘേഷയാത്രയുടെ പിന്നിലായുണ്ടായിരുന്ന കുതിരകളിലൊന്നാണ് പെട്ടന്നാണ് പിന്നോട്ട് നടക്കാൻ തുടങ്ങിയത്. അതിനെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡ് ശ്രമിക്കുന്നതിനിടയിൽ പരിഭ്രാന്തനായ കുതിര ആൾകൂട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.


ലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ്, ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേറ്റത് ഇന്നലെയായിരുന്നു. ബ്രിട്ടന്‍റെ പഴയ കോളനിയായ ഇന്ത്യയില്‍ നിന്നടക്കം ലോകമെങ്ങുനിന്നും ആ ചടങ്ങുകള്‍ കാണാന്‍ നിരവധി ആളുകള്‍ ടെലിവിഷന് മുന്നിലിരുന്നു. ഇതിനിടെ കാഴ്ചക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തി ഒരു കുതിര നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു. ഇത് ഏറെ നേരെ പരിഭ്രാന്തി പരത്തി. 

ചാൾസിന്‍റെ കിരീടധാരണ ചടങ്ങുകള്‍ക്കിടെയായിരുന്നു കുതിര നിയന്ത്രണം വിട്ടത്. മാത്രമല്ല, ഇത് റോഡരികില്‍ കാഴ്ചക്കാരായി നിന്നവര്‍ക്ക് നേരെ കുതിച്ച് പാഞ്ഞത് ഏറെ നേരം പരിഭ്രാന്തി പരത്തി. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്നുള്ള കിരീടധാരണ മടക്ക ഘോഷയാത്രയിൽ പങ്കെടുത്ത കുതിരയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ആൾകൂട്ടത്തിലേക്ക് പാഞ്ഞ് കയറിയത്. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപം കാത്തുനിന്ന ജനകൂട്ടത്തിന് ഇടയിലേക്കാണ് കുതിര പാഞ്ഞുകയറിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Scroll to load tweet…

30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം

കിരീടധാരണത്തിന് ശേഷം ചാൾസ് രാജാവിനെയും കാമിലയെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മാളിലൂടെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഘേഷയാത്രയുടെ പിന്നിലായുണ്ടായിരുന്ന കുതിരകളിലൊന്നാണ് പെട്ടന്നാണ് പിന്നോട്ട് നടക്കാൻ തുടങ്ങിയത്. അതിനെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡ് ശ്രമിക്കുന്നതിനിടയിൽ പരിഭ്രാന്തനായ കുതിര ആൾകൂട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഘോഷയാത്രയിൽ നിന്ന് പൊതുജനങ്ങളെ വേർതിരിച്ച് നിർത്തിയിരുന്ന സുരക്ഷാ വേലി ഇടിച്ചിട്ടുകൊണ്ടാണ് കുതിര ആളൂകൂട്ടത്തിന് നേരെയെത്തിയത്. 

അപ്രതീക്ഷിതമായിയുണ്ടായ ബഹളത്തില്‍ ആളുകള്‍ ഏറെ പരിഭ്രാന്തരായി. എന്നാല്‍ ഉടൻതന്നെ ലൈഫ് ഗാർഡിന് കുതിരയുടെ നിയന്ത്രണം തിരികെ പിടിക്കാൻ സാധിച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല. കുതിര നിയന്ത്രണ വിധേയമായതോടെ അത് വീണ്ടും ഘോഷയാത്രയെ അനുഗമിച്ചു. ശനിയാഴ്ച നടന്ന ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണത്തിൽ 6,000 സായുധ സേനാംഗങ്ങൾ പങ്കെടുത്തു. യുകെയിൽ നിന്നും കോമൺ‌വെൽത്തിൽ നിന്നുമുള്ള 4,000 നാവികരും സൈനികരും വ്യോമയാനികരും സൈനിക ഉദ്യോഗസ്ഥരും കിരീടധാരണ മടക്ക ഘോഷയാത്രയിൽ പങ്കെടുത്തു. തന്‍റെ അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് കീരീടമണിഞ്ഞ 74 കാരനായ ചാൾസ്, ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഇതുവരെ കീരീടമണിഞ്ഞിട്ടുള്ള ഏറ്റവും പ്രായം കൂടിയ പരമാധികാരിയാണ്.

'ഭയം നട്ടെല്ലില്‍ അരിച്ചിറങ്ങും'; കൊമ്പന്മാരുടെ ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍