Asianet News MalayalamAsianet News Malayalam

അച്ഛനോളം പ്രായമുള്ളയാളുമായി ഡേറ്റിംഗ്; 30 കാരിയുടെ കാരണം കേട്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

തന്‍റെ ഇരട്ടിയിലേറെ പ്രായവുമുള്ള  അതിസമ്പന്നനായ ആളെ പ്രണയിക്കാനുള്ള യാഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി കാരി ലീ, രംഗത്തെത്തിയത് മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ്.

audience was shocked by the 30-year-old woman s reason for dating the 63-year-old man bkg
Author
First Published Nov 6, 2023, 10:21 AM IST

പ്രണയം ദിവ്യമായ ഒരനുഭവമാണെന്ന വ്യാഖ്യാനത്തിന് കാലാതീതമായ പ്രചാരമുണ്ട്. അതിനാല്‍ തന്നെ പ്രണയത്തിന് മുമ്പില്‍ കാല-ദേശ-പ്രായ-ലിംഗ ഭേദങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് പറയാറ്. പലപ്പോഴും സമൂഹം അത് അംഗീകരിച്ച് തരാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ച് വരുന്ന ദുരഭിമാനക്കൊല ഈ യാഥാര്‍ത്ഥ്യത്തിന്‍റെ ബാക്കിയാണ്. അതേസമയം ഏറെ പ്രായ വ്യത്യാസമുള്ളവര്‍ തമ്മിലുള്ള വിവാഹവും സമൂഹത്തില്‍ നടക്കുന്നു. ഇന്ത്യയില്‍ മിലന്ദ് സോമനും ഭാര്യ അങ്കിത കോണ്‍വാറും തമ്മില്‍ 26 വയസിന്‍റെ പ്രായവ്യത്യാസമാണുള്ളത്. ‘പ്രണയത്തിന് പ്രായമില്ല’ എന്ന് ഇരുവരും അവകാശപ്പെടുന്നു. സമാനമായി യുഎസിലെ മേരിലാന്‍റില്‍ നിന്നുള്ള ദമ്പതികള്‍ തമ്മിലുള്ള പ്രായവ്യത്യാസം 33 വര്‍ഷമാണ്. പക്ഷേ, അടുത്തിടെ ഇരുവരും വാര്‍ത്തകളില്‍ ഇടംനേടി. അതും ഭാര്യയുടെ ‌ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി 30 വയസുകാരിയായ കാരി ലീ തന്നെക്കാള്‍ 33 വയസ് പ്രായമുള്ള റാൻഡി (63)യും ഒരുമിച്ചാണ് താമസിക്കുന്നത്, ഇരട്ടിയിലേറെ പ്രായമുള്ള ഒരാളുമായുള്ള ലീയുടെ പ്രണയം ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. അച്ഛനോളം പ്രായമുള്ളയാളുമായി ലീയ്ക്കുള്ള സ്നേഹം ദിവ്യമായ പ്രണയത്തിന്‍റെ വാഴ്ത്തുപ്പാട്ടുകള്‍ നേടി. എന്നാല്‍, അടുത്തിടെ കാരി ലീയുടെ ഒരു വെളിപ്പെടുത്താല്‍ കാര്യങ്ങള്‍ തകിടം മറിച്ചു. റാന്‍ഡിയോട് തനിക്കുണ്ടായിരുന്ന സ്നേഹം, പ്രണയം എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്ന അവളുടെ വെളിപ്പെടുത്തല്‍ കേട്ട് ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

ഏറ്റവും സുരക്ഷിതമായ ഒരു 'വിമാന അപകട'ത്തിന്‍റെ വീഡിയോ; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !

ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ റാൻഡിയെ പരിചയപ്പെടുമ്പോള്‍ താന്‍ ആ ബന്ധത്തില്‍ കാര്യമായ ഗൗരവം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍, റാന്‍ഡി സമ്പന്നനായിരുന്നുവെന്നത് അയാളോട് അടുക്കാനുള്ള കാരണമായി.  റാന്‍ഡിയോടുള്ള പ്രണയത്തിനും അപ്പുറം അത് റാന്‍ഡിയോടുള്ള പണത്തോടുള്ള പ്രണയമായിരുന്നുവെന്ന് ലീ 'ലവ് ഡോണ്ട് ജഡ്ജ്' (Love Don’t Judge) എന്ന യൂട്യൂബ് സീരീസിൽ തുറന്ന് സമ്മതിച്ചു. ടിന്‍ഡറിലൂടെ പരിചയപ്പെടുമ്പോള്‍, റാന്‍ഡി ബിസിനസ് ട്രിപ്പുകള്‍ക്കായി പതിവായി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് തന്നെ ആകര്‍ഷിച്ചിരുന്നു. അതേ സമയം, തന്‍റെ പ്രായത്തിലുള്ള പുരുഷന്മാരില്‍ നിന്നും തനിക്ക് കയ്പ്പേറിയ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അവള്‍ പറഞ്ഞു. ഇതോടെ പ്രായം കൂടിയ ആണുങ്ങളെ താന്‍ അന്വേഷിക്കുന്ന സമയമായിരുന്നു അത്. മാത്രമല്ല, റാന്‍ഡി സമ്പന്നനാണെന്ന് അറിഞ്ഞപ്പോള്‍ 'സ്വര്‍ണ്ണം കുഴിക്കുന്നയാള്‍' എന്ന് റാന്‍ഡിയെ താന്‍ കരുതിയിരുന്നെന്നും അവള്‍ തുറന്ന് സമ്മതിച്ചു. "എന്‍റെ ആദ്യ ഉദ്ദേശം അവനെ വറ്റിക്കുക എന്നതായിരുന്നു," കാരി ലീ ചാറ്റ് ഷോയില്‍ പറഞ്ഞു. 

ഇവിടെ ഗര്‍ഭിണികള്‍ പ്രസവിക്കില്ല, മരിക്കുന്നത് 'നിയമവിരുദ്ധവും'; എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് സുസ്വാഗതം !

ഏതാണ്ട് ഒരു വര്‍ഷത്തോളം സന്ദേശങ്ങളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ഇരുവരും ബന്ധപ്പെട്ടു. ഒടുവില്‍ നേരിട്ട് കണ്ടപ്പോള്‍, തനിക്ക് റാന്‍ഡിയോട് പ്രണയം തോന്നിയെന്നും ലീ അവകാശപ്പെട്ടുന്നു. റാന്‍ഡി ഏറെ കരുതലുള്ളയാളാണെന്ന തിരിച്ചറിവ് തന്നില്‍ ആത്മാര്‍ത്ഥമായ പ്രണയമായി മാറിയെന്നും ഇത് തന്‍റെ ഉള്ളിലെ അധാര്‍മ്മിക ചിന്തകള്‍ ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കാനുള്ള തീരുമാനത്തിലെത്തിച്ചെന്നും ലീ പറയുന്നു. ഒരുമിച്ചുള്ള ബന്ധം ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളില്‍ കാരി ലീ പണം ആവശ്യപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന് റാന്‍ഡിയുടെ മറുപടി ഒരു ചിരിയില്‍ ഒതുങ്ങി. മുന്‍ വിവാഹത്തില്‍ റാന്‍ഡിക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. കാരി ഇന്ന് റാന്‍ഡിയുടെ 'വീട്ടിലെ കാമുകി'യായി തുടരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ ഒരു ഫാന്‍സ് മോഡലാണ്. കാരിയ്ക്ക് ജീവിക്കാനാവശ്യമുള്ള ധനസഹായം ഇന്നും റാന്‍ഡിയാണ് നല്‍കുന്നത്. 

15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !
 

Follow Us:
Download App:
  • android
  • ios