അവിടെ ഉണ്ടായിരുന്ന മറ്റൊരാളുടെ കൂടി സഹായത്തോടെയാണ് യുവാവ് പശുവിനെ ഡ്രെയിനേജിൽ നിന്നും വലിച്ച് കയറ്റുന്നത്. ഒടുവിൽ പശുവിനെ അതിൽ നിന്നും പുറത്ത് കടത്താൻ യുവാക്കൾക്ക് സാധിച്ചു. പശു അവിടെ നിന്നും ആശ്വാസത്തോടെ നടന്നു പോവുകയാണ്.

ഇന്ത്യയിലെ ഡ്രെയിനേജിൽ വീണ പശുവിനെ രക്ഷപ്പെടുത്തുന്ന ഒരു ഓസ്ട്രേലിയൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അനേകങ്ങളാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്. ഡങ്കൻ മക്നോട്ട് എന്ന യുവാവ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുഴിയിൽ കുടുങ്ങിക്കിടക്കുന്ന പശുവിനെയും അത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഒക്കെ വീഡിയോയിൽ കാണാം.

വീഡിയോയിൽ പശുവിനോട് ഭയക്കാനില്ല എന്ന തരത്തിൽ യുവാവ് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഭയക്കാനില്ല ബഡ്ഡി എന്നാണ് യുവാവ് പറയുന്നത്. നമ്മൾ അതിനെ രക്ഷിക്കാൻ പോകുന്നു എന്നും യുവാവ് പറയുന്നത് കേൾക്കാം. പശുവിനെ തനിയെ തന്നെ ഡ്രെയിനേജിൽ നിന്നും വലിച്ച് കയറ്റാനുള്ള ഡങ്കന്റെ ശ്രമവും വീഡിയോയിൽ കാണാം. അവൾക്ക് നല്ല ഭാരമുണ്ട്, എനിക്ക് തനിച്ച് കഴിയില്ല, രണ്ടുപേർ ചെയ്യേണ്ട ജോലിയാണ് എന്നും ഡങ്കൻ പറയുന്നത് കാണാം.

View post on Instagram

പിന്നീട്, അവിടെ ഉണ്ടായിരുന്ന മറ്റൊരാളുടെ കൂടി സഹായത്തോടെയാണ് യുവാവ് പശുവിനെ ഡ്രെയിനേജിൽ നിന്നും വലിച്ച് കയറ്റുന്നത്. ഒടുവിൽ പശുവിനെ അതിൽ നിന്നും പുറത്ത് കടത്താൻ യുവാക്കൾക്ക് സാധിച്ചു. പശു അവിടെ നിന്നും ആശ്വാസത്തോടെ നടന്നു പോവുകയാണ്. പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ യുവാവിന്റെ വിരലിൽ മുറിഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. യുവാവിന്റേത് വളരെ നല്ല മനസാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആ പാവം മൃ​ഗത്തെ രക്ഷിക്കാൻ തോന്നിയത് വലിയ മനസാണ് എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്.