ചിത്രത്തിൽ വെള്ള ഷർട്ട് ധരിച്ചിരിക്കുന്ന ഒരു യുവതിയെ കാണാം. അതിൽ തുപ്പിയിരിക്കുന്നതും കാണാം. മുറുക്കിത്തുപ്പിയിരിക്കുകയാണ് എന്നാണ് ചിത്രം കാണുമ്പോൾ മനസിലാവുന്നത്.

ദിവസമെന്നോണം ബം​ഗളൂരുവിൽ നിന്നുള്ള രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തിരക്ക് പിടിച്ച ബം​ഗളൂരു ന​ഗരത്തിൽ ട്രാഫിക് ബ്ലോക്ക് പതിവാണ്. മണിക്കൂറുകൾ വൈകുന്ന അവസ്ഥ വരേയുമുണ്ട്. ആ തിരക്കിൽ സ്കൂട്ടറോടിക്കുന്നതിനിടയിൽ ലാപ്ടോപ്പിൽ മീറ്റിം​ഗിൽ പങ്കെടുക്കുന്ന യുവാവും, സിനിമാ തീയറ്ററിലിരുന്ന് ജോലി ചെയ്യുന്നയാളും ഒക്കെ അതിൽ പെടുന്നു. എന്നാൽ, വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇപ്പോൾ ഒരു യുവതി പങ്ക് വയ്ക്കുന്നത്. ‌

തന്റെ ചിത്രത്തോടൊപ്പമാണ് Parishi എന്ന യൂസർ എക്സിൽ (ട്വിറ്ററിൽ) അനുഭവം പങ്കുവച്ചിരിക്കുന്നത്. നടന്നു പോവുകയായിരുന്ന തന്റെ മേൽ ഒരു ഓട്ടോ ഡ്രൈവർ തുപ്പി എന്നാണ് യുവതി പറയുന്നത്. ചിത്രത്തിൽ വെള്ള ഷർട്ട് ധരിച്ചിരിക്കുന്ന ഒരു യുവതിയെ കാണാം. അതിൽ തുപ്പിയിരിക്കുന്നതും കാണാം. മുറുക്കിത്തുപ്പിയിരിക്കുകയാണ് എന്നാണ് ചിത്രം കാണുമ്പോൾ മനസിലാവുന്നത്. യുവതിയുടെ ഷർട്ടിലും കയ്യിലും പാന്റിലും ഒക്കെ ഈ തുപ്പിയിരിക്കുന്നതിന്റെ അടയാളങ്ങൾ കാണാം. 

'ഇന്ദിരാനഗറിലൂടെ നടക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ തൻ്റെ നേരെ തുപ്പി, വെള്ള ഷർട്ടായിരുന്നു ആ ദിവസം താൻ ധരിച്ചിരുന്നത്' എന്ന് യുവതി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ യുവതി ഷെയർ ചെയ്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തി. ആളുകൾക്ക് സ്വാഭാവികമായും യുവതിയുടെ അവസ്ഥ കണ്ടപ്പോൾ രോഷം തോന്നി. 

Scroll to load tweet…

പലരും രോഷത്തോടെയാണ് പ്രതികരിച്ചതും കേസ് കൊടുക്കണം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. നിയമപരമായി സഹായം വേണമെങ്കിൽ മെസ്സേജ് അയക്കൂ എന്നും അയാൾ പറഞ്ഞിട്ടുണ്ട്. അതേസമയം പൊലീസും യുവതിയുടെ ട്വീറ്റിനോട് പ്രതികരിച്ചു. കൃത്യം സ്ഥലമടക്കം വിശദമായ വിവരങ്ങൾ നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം