തന്റെ മുന്നിൽ നിൽക്കുന്നത് കള്ളനാണെന്ന് മനസ്സിലാക്കിയ കാഷ്യർ പക്ഷേ അത് പുറത്തു കാണിക്കാതെ പണം പിൻവലിക്കുന്നതിനായി ഉള്ള സ്ലിപ്പ് കള്ളന് നേരെ നീട്ടി അത് പൂരിപ്പിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.
ബാങ്കിൽ മോഷ്ടിക്കാൻ എത്തിയ കള്ളൻ ബാങ്ക് ജീവനക്കാരന്റെ വിവേകപൂർവമായ ഇടപെടലിൽ പൊലീസ് പിടിയിലായി. ഫ്ലോറിഡയിലെ PNC ബാങ്കിൽ ആണ് കൊള്ളയടിക്കാൻ എത്തിയ കള്ളനെ കാഷ്യർ ബുദ്ധിപൂർവ്വം പൊലീസ് പിടിയിലാക്കിയത്. ജൂലൈ 7 -നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മിയാമി ന്യൂ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജെയിംസ് തിമോത്തി കെല്ലി എന്ന മോഷ്ടാവാണ് ബാങ്ക് കൊള്ളയടിക്കാനായി എത്തിയത്. ആയുധധാരിയായി ബാങ്കിനുള്ളിൽ കയറിയ ഇയാൾ കാഷ്യറുടെ കൗണ്ടറിന് മുന്നിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. തന്റെ മുന്നിൽ നിൽക്കുന്നത് കള്ളനാണെന്ന് മനസ്സിലാക്കിയ കാഷ്യർ പക്ഷേ അത് പുറത്തു കാണിക്കാതെ പണം പിൻവലിക്കുന്നതിനായി ഉള്ള സ്ലിപ്പ് കള്ളന് നേരെ നീട്ടി അത് പൂരിപ്പിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.
തീർത്തും അപ്രതീക്ഷിതമായ കാഷ്യറുടെ ആ പെരുമാറ്റത്തിൽ അമ്പരന്നുപോയ കള്ളൻ അതിനായി അല്ല ഇവിടെ വന്നിരിക്കുന്നതെന്നും താനൊരു കള്ളൻ ആണെന്നും മുഴുവൻ പണവും വേഗത്തിൽ എടുക്കണമെന്നും കാഷ്യറോട് ആവശ്യപ്പെട്ടു. എന്നാൽ കാഷ്യർ പണം എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാത്തതുപോലെ അഭിനയിക്കുകയും ഇപ്പോൾ തന്നെ പണം എടുത്തു തരാം എന്ന് കള്ളനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
കേക്കുമുറിയും പടക്കം പൊട്ടിക്കലുമായി നടുറോഡിൽ പിറന്നാളാഘോഷം!
തുടർന്ന് കള്ളനോട് അല്പസമയം കാത്തു നിൽക്കാനും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച കള്ളൻ പണത്തിനായി കാത്തു നിന്നു. എന്നാൽ ഇതിനിടയിൽ കാഷ്യർ ബാങ്കിൻറെ സുരക്ഷാ വിഭാഗത്തിൽ വിവരമറിയിക്കുകയും പിൻവാതിലിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ബാങ്കിനുള്ളിൽ കയറുകയും ചെയ്തു. തൻറെ മുൻപിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ മാത്രമാണ് കള്ളൻ താൻ കുടുങ്ങിയത് മനസ്സിലാക്കിയത്.
തുടർന്ന് മോഷണത്തിനായി എത്തിയ ജെയിംസ് കെല്ലി എന്ന മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യലിനായി എഫ്ബിഐയുടെ മിയാമി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വച്ച് അയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.
