അവസാനമായി നടന്ന ഖനനത്തിൽ മുറിച്ച് മാറ്റപ്പെട്ട നിലയിലുള്ള മൂന്ന് കൈകാലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മോണ്ട്-സെന്റ്-ജീൻ ഫാമിൽ നിന്നാണ് ഇത് കണ്ടെത്തിയത്. യുദ്ധസമയത്ത് വെല്ലിംഗ്ടൺ ഡ്യൂക്കിന്റെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായിരുന്നു ഇത്.
1815 -ൽ ബെൽജിയത്തിൽ വാട്ടർലൂ യുദ്ധത്തിൽ മരിച്ച സൈനികരുടെ അസ്ഥികൂടങ്ങൾ പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്തു. ഇത് വളരെയധികം അപൂർവമായ കണ്ടെത്തലാണ് എന്നും കൂടുതലറിയാൻ ഇനിയും കൂടുതൽ കുഴിക്കുമെന്നും പുരാവസ്തു ഗവേഷകർ പറഞ്ഞു.
2019 -ന് ശേഷം ആദ്യമായി ഇവിടെ ഗവേഷണം പുനരാരംഭിക്കുന്നത് ഇപ്പോഴാണ്. ഇവിടെ മനുഷ്യരുടേയും കുതിരകളുടേയും അസ്ഥികൂടങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. വാട്ടർലൂവിനെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ ഇതിനേക്കാൾ കൂടുതലായി കിട്ടാനില്ല എന്നാണ് ഗവേഷകരിൽ ഒരാൾ ഇതേ കുറിച്ച് പറഞ്ഞത്.
ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ബാറ്റിൽഫീൽഡ് ആർക്കിയോളജി (Centre for Battlefield Archaeology) ഡയറക്ടറും വാട്ടർലൂ അൺകവേർഡ് ചാരിറ്റി ആർക്കിയോളജിക്കൽ ഡയറക്ടറുമായ പ്രൊഫ. ടോണി പൊള്ളാർഡ് പറയുന്നത് 20 വർഷമായി താനീ രംഗത്ത് പ്രവർത്തിക്കുന്നു. പക്ഷേ, ഇങ്ങനെ ഒരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല എന്നാണ്.

1815 ജൂൺ 18 -ന് നടന്ന വാട്ടർലൂ യുദ്ധത്തെ നെപ്പോളിയൻ യുദ്ധങ്ങളുടെ അന്ത്യം കുറിച്ച യുദ്ധമായിട്ടാണ് കണക്കാക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഫ്രാൻസിൽ നെപ്പോളിയന്റെ ഭരണം അവസാനിച്ചു. അതോടൊപ്പം തന്നെ ഫ്രാൻസിന്റെ മേൽക്കോയ്മ യൂറോപ്പിൽ അവസാനിക്കുക കൂടി ചെയ്തു. യൂറോപ്പ് ഭരിക്കാനുള്ള നെപ്പോളിയന്റെ ആഗ്രഹത്തിന്റെ അവസാനമായിട്ടാണ് ചരിത്രകാരന്മാർ വാട്ടർലൂ യുദ്ധത്തെ നോക്കിക്കാണുന്നത്.
അവസാനമായി നടന്ന ഖനനത്തിൽ മുറിച്ച് മാറ്റപ്പെട്ട നിലയിലുള്ള മൂന്ന് കൈകാലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മോണ്ട്-സെന്റ്-ജീൻ ഫാമിൽ നിന്നാണ് ഇത് കണ്ടെത്തിയത്. യുദ്ധസമയത്ത് വെല്ലിംഗ്ടൺ ഡ്യൂക്കിന്റെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായിരുന്നു ഇത്.
പതിനായിരക്കണക്കിന് ആളുകൾ യുദ്ധത്തിൽ മരിച്ചു എങ്കിലും വളരെ കുറച്ച് പേരുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ജൂലൈ 15 വരെ ഇവിടെ ഗവേഷണം നടക്കും. അതിന് മുമ്പ് പരമാവധി കാര്യങ്ങൾ കണ്ടെത്താനാവും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
