Asianet News MalayalamAsianet News Malayalam

ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കൈയോടെ പിടികൂടി ബംഗ്ലാദേശി വ്ലോഗർമാർ; കേസെടുത്തു പൊലീസ് !

ആദ്യം നല്‍കിയ 500 രൂപ നിമിഷ നേരം കൊണ്ട് ഒളിപ്പിച്ച്, കൈയില്‍ നേരത്തെ കരുതിയ നൂറ് രൂപ എടുത്ത്, ബാക്കി കൂടി വേണമെന്ന് വളരെ നിഷ്ക്കളങ്കമായി ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടുകയായിരുന്നു.  

Bengaluru auto drivers fraud caught by vloggers then police have filed a case bkg
Author
First Published Sep 13, 2023, 2:14 PM IST | Last Updated Sep 13, 2023, 2:18 PM IST


ബെംഗളൂരു ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വ്ലോഗർമാർ കൈയോടെ പിടികൂടി. ഇവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവർ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. ബെംഗളൂരു നഗരം ചുറ്റി കാണാനായി എത്തിയ കൊൽക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്‍റെ പെണ്‍ സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്ലോഗർമാർ സാമൂഹിക മാധ്യമമായ 'എക്‌സിൽ'  പങ്കുവെച്ചതോടെയാണ് സംഭവം ബെംഗളൂരു പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.  

ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവർ തട്ടിപ്പ് നടത്തിയത്. 'എംഡി ഫിസ്' എന്ന പേരിൽ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗർ, നടന്ന സംഭവങ്ങളെക്കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 'ബെംഗളൂരു കൊട്ടാരം കാണുന്നതിനായി ഓട്ടോറിക്ഷയിൽ പോകാനാണ് ഞങ്ങൾ തീരുമാനിച്ചത്. അത് പ്രകാരം ഒരു ഓട്ടോ ഡ്രൈവറുമായി സംസാരിച്ചപ്പോൾ മീറ്റർ ചാർജിന് ഞങ്ങളെ കൊട്ടാരത്തിൽ കൊണ്ടുവിടാമെന്ന് സമ്മതിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ നിരക്ക് 320 രൂപ. അത് നൽകുന്നതിനായി ഞാൻ എന്‍റെ പേഴ്സിൽ നിന്നും 500 രൂപയുടെ ഒരു നോട്ട് എടുത്ത് അയാൾക്ക് നൽകി. ഇതിനിടയിൽ അയാൾ ഞങ്ങളോട് സൗഹൃദ സംഭാഷണവും നടത്തുന്നുണ്ടായിരുന്നു. 

ഹൈഡ്രോളിക് തകരാര്‍; 170 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം പാടത്ത് അടിയന്തരമായി പറന്നിറങ്ങി

ഇരുപതിനായിരം 'വിത്തുരുള'കള്‍; കേരളത്തിലെ കാടുകളില്‍ ഇനി ഹുസൈന്‍റെ ഓര്‍മ്മകള്‍ തണല്‍ വിരിക്കും !

പക്ഷേ, ഞൊടിയിടയിൽ ഞാൻ നൽകിയ 500 രൂപയുടെ നോട്ട് അയാൾ ഷർട്ടിനിടയിൽ ഒളിപ്പിച്ചതിന് ശേഷം കയ്യിൽ രഹസ്യമായി ഒരു നൂറു രൂപ നോട്ട് കാണിച്ച് ഞാൻ നൽകിയത് 100 രൂപ ആണെന്നും ബാക്കി കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. സംസാരത്തിനിടയിൽ എനിക്ക് തെറ്റ് പറ്റിയതാണെന്ന് കരുതി ഞാൻ അയാളുടെ കൈയില്‍ നിന്നും 100 രൂപ തിരികെ വാങ്ങിയിട്ട് വീണ്ടും ഒരു 500 രൂപ നോട്ട് കൂടി നൽകി. അയാൾ അത് വാങ്ങി മീറ്റർ ചാർജിലെ തുക എടുത്തതിന് ശേഷം കൃത്യമായി തുക ബാക്കി നൽകി. എന്നാൽ പിന്നീട് വീഡിയോ എഡിറ്റിങ്ങിനിടയിലാണ് ഓട്ടോറിക്ഷ ഡ്രൈവർ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് തനിക്ക് മനസ്സിലായതൊന്നുമാണ് വ്ലോഗർ വീഡിയോയിൽ പറയുന്നത്. ബെംഗളൂരുവിലെ 'ഈ ഓട്ടോ ഡ്രൈവറെ അകറ്റി നിര്‍ത്തുക' എന്ന തലക്കെട്ടോടൊണ് യൂറ്റ്യൂബ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വ്ലോഗര്‍മാരുടെ വീഡിയോ കണ്ട  Mrityunjay Sardar എന്ന കന്നഡികനാണ് ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ബെംഗളൂരു പൊലീസിനെ ചിത്രങ്ങള്‍ സഹിതം ടാഗ് ചെയ്ത് പങ്കുവച്ചത്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,' ബംഗ്ലാദേശി ബ്ലോഗറും കാമുകിയും യാത്ര ചെയ്യുകയായിരുന്നു - "ബെംഗളൂരു കൊട്ടാരം". നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ ചതിച്ചത്. ഇങ്ങനെയാണോ നമ്മൾ വിദേശികളോട് പെരുമാറുന്നത് ?? ദയവായി നടപടിയെടുക്കുക.' എന്ന്. പിന്നാലെ കുറിപ്പ് വൈറലാകുകയും ബെംഗളൂരു പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഏതായാലും വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ തട്ടിപ്പ് നടത്തിയ ഓട്ടോക്കാരനെതിരെ നടപടി  എടുത്തിരിക്കുകയാണ് ബെംഗളൂരു പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്ത ചിത്രം ബെംഗളൂരു പൊലീസ് എക്സില്‍ പങ്കുവച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios