ഉറക്കത്തിന്‍റെ മൂന്നാം സീസണിലേക്കായി  പത്ത് ലക്ഷത്തിലധികം അപേക്ഷകരാണ് എത്തിയത്. അതില്‍ നിന്നും 51 മത്സരാര്‍ത്ഥികളെയാണ് തെരഞ്ഞടുത്തത്. 


റക്ക ചാമ്പ്യനെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ ബെംഗളൂരു സ്വദേശിയായ സായീശ്വരി പാട്ടീലിന് 'സ്ലീപ്പ് ചാമ്പ്യൻ' പട്ടം ലഭിച്ചു. ഒപ്പം ഒന്നാം സമ്മാനമായ ഒമ്പത് ലക്ഷം രൂപയും. ബാംഗ്ലൂർ സ്റ്റാർട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്‍റെ (Wakefit) സ്ലീപ്പ് ഇന്‍റേൺഷിപ്പ് പ്രോഗ്രാമിന്‍റെ മൂന്നാം സീസണായ 'ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്കോർകാർഡ് 2024' -ന്‍റെ മത്സരത്തിലാണ് സായീശ്വരി ഉറക്ക ചാമ്പ്യനായത്. മത്സരത്തില്‍ പങ്കെടുത്ത ഒരോ മത്സരാർത്ഥിക്കും അവരുടെ ഉറക്കത്തിന്‍റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഒരു പ്രീമിയം മെത്തയും കോൺടാക്റ്റ്ലെസ് സ്ലീപ്പ് ട്രാക്കറും നൽകിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

ഉറക്കത്തെ വിലമതിക്കുകയും എന്നാൽ അതിന് മുൻഗണന നൽകാൻ പാടുപെടുകയും ചെയ്യുന്ന വ്യക്തികളെ എല്ലാ രാത്രിയും എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമിനായി തെരഞ്ഞെടുത്ത 12 'സ്ലീപ്പ് ഇന്‍റേൺമാരിൽ' ഒരാളായിരുന്നു സായീശ്വരി പാട്ടീൽ. പകൽ സമയത്ത് 20 മിനിറ്റ് 'പവർ മയക്കം' എടുക്കാനും കമ്പനി തങ്ങളുടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഒപ്പം ഉറക്ക വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വർക്ക്ഷോപ്പുകളിൽ ഇന്‍റേൺമാർ അവരുടെ ഉറക്കശീലം വർദ്ധിപ്പിക്കുന്നതിനായി പങ്കെടുത്തു. മൂന്നാം സീസണിലേക്കായി ഒരു ദശലക്ഷത്തിലധികം അപേക്ഷകരാണ് എത്തിയത്. അതില്‍ നിന്നും 51 മത്സരാര്‍ത്ഥികളെയാണ് തെരഞ്ഞടുത്തത്. 

'ഹൃദയഭേദകം ആ തീരുമാനം'; ജനസുരക്ഷയ്ക്കായി ഫാം ഉടമ 125 മുതലകളെ കൊന്നൊടുക്കി

നീണ്ട ജോലി സമയം, മോശം ഉറക്ക അന്തരീക്ഷം, സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ വേക്ക്ഫിറ്റിന്‍റെ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്കോർകാർഡിന്‍റെ 2024 പതിപ്പിൽ ഏകദേശം 50 % ഇന്ത്യക്കാരിലും ക്ഷീണം അനുഭവപ്പെടുന്നതായി കണ്ടെത്തിയിരുന്നു. "ഇന്ത്യക്കാരെ ഉറക്കവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ഒരു രസകരമായ മാർഗമാണ് ഞങ്ങളുടെ സ്ലീപ്പ് ഇന്‍റേൺഷിപ്പ്, ഒപ്പം മത്സരാര്‍ത്ഥികള്‍ക്ക് പ്രചോദനമായി സ്റ്റൈപ്പന്‍റഉം വാഗ്ദാനം ചെയ്യുന്നു," വേക്ക്ഫിറ്റ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ കുനാൽ ദുബെ ദി ഹിന്ദുവിനോട് പറഞ്ഞു.

ചുറ്റം കടൽ പോലെ ഒഴുകുന്ന നദി, ആശുപത്രി മേൽക്കൂരയില്‍ കുടുങ്ങിയത് 54 പേര്‍; ഹെലന്‍ ചുഴലിക്കാറ്റ് വീഡിയോ വൈറൽ

"ഞാൻ ഒരു നല്ല ഉറക്കക്കാരനാണെന്ന് ഞാൻ കരുതുന്നു. എനിക്ക് എവിടെയും ഉറങ്ങാൻ കഴിയും - ഒരു ബൈക്ക് സവാരിയിൽ പോലും! ഒരു ഭ്രാന്തൻ ആശയം പോലെ തോന്നിയതിനാൽ ഞാനും ഒരു സുഹൃത്തും ഒരു തമാശക്കായാണ് അപേക്ഷിച്ചത്. പക്ഷേ, അച്ചടക്കമുള്ള ഒരു സ്ലീപ്പർ ആകുന്നത് എങ്ങനെയെന്ന് ഈ ഇന്‍റേൺഷിപ്പാണ് എന്നെ പഠിപ്പിച്ചത്, പക്ഷേ, മത്സരത്തിന്‍റെ സമ്മര്‍ദ്ദം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്‍റെ ഉറക്ക സ്കോർ മെച്ചപ്പെടുത്താനുള്ള ആശയം സമ്മർദ്ദകരമായിരുന്നു." സ്ലീപ്പര്‍ ചാമ്പ്യന്‍ പദവി നേടിയ ശേഷം സായീശ്വരി പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. 

വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ