തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 130 പേര്‍ മരിച്ചു. 600 ഓളം പേരെ കാണാതായി. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു. 


യുഎസില്‍ കനത്ത നാശം വിതച്ചാണ് ഹെലന്‍ ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു. 

ഞാനുമൊരു എഞ്ചിനീയറായിരുന്നു; ഓർമ്മകളിൽ വിതുമ്പിപ്പോയ ആക്രി പെറുക്കുന്ന വൃദ്ധനെ ആശ്വസിപ്പിക്കുന്ന വീഡിയോ വൈറൽ

View post on Instagram

വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ

ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ഒരു രക്ഷാപ്രവര്‍ത്തന വീഡിയോ വൈറലായി. ടെന്നസിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള യൂണികോയ് കൗണ്ടി ഹോസ്പിറ്റലിന്‍റെ വിശാലമായ മേൽക്കൂരയിൽ രോഗികളും ഡോക്ടർമാരും നേഴ്സുമാരും അടക്കം 54 ലധികം പേർ കുടുങ്ങിക്കിടക്കുന്ന വീഡിയോ ആയിരുന്നു അത്. വിശാലമായ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളം കയറി. സമീപത്തെ നോലിചുക്കി നദി കരകവിഞ്ഞ് ആശുപത്രിക്ക് ചുറ്റും ഒരു കടല്‍ പോലെയായിരുന്നു ഒഴുകിയിരുന്നത്. ആശുപത്രി മേൽക്കൂരയില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് വീഡിയോയില്‍ കാണാം. 

3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും

Scroll to load tweet…

'ഇതിഹാസങ്ങള്‍ തെറ്റില്ല'; അതൊരു വെറും കഥയായിരുന്നില്ല. ജയിച്ചത് ആമ തന്നെ; വീഡിയോ വൈറല്‍

നദി കരകവിയുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ആംബുലന്‍സുകളില്‍ രോഗികളെ മാറ്റിത്തുടങ്ങിയിരുന്നു. എന്നാല്‍ അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു നദി കരകവിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആംബുലന്‍സുകള്‍ക്ക് ആശുപത്രി വരെ എത്തിച്ചേരാന്‍ പോലും കഴിഞ്ഞില്ല. ഇങ്ങനെയാണ് 54 ഓളം പേര്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലേക്ക് മാറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നാഷണൽ ഗാർഡും ടെന്നസി എമർജൻസി മാനേജ്മെന്‍റ് ഏജൻസിയും (ടെമ) ചേര്‍ന്ന് അപകടകരമായ രീതിയില്‍ ആശുപത്രിയില്‍ കുടിങ്ങിക്കിടന്നവരെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചെന്ന് ആശുപത്രികളുടെ ശൃംഖല നടത്തുന്ന ഹെൽത്ത് കെയർ കമ്പനിയായ ബല്ലാഡ് ഹെൽത്ത് അറിയിച്ചു.

ഒരു ശതമാനം മനുഷ്യന് മാത്രം ലഭിക്കുന്ന ഭാഗ്യം, 'പിങ്ക് വെട്ടുക്കിളി'യെ പകർത്തി എട്ട് വയസുകാരി; ചിത്രങ്ങൾ വൈറൽ