കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് തെക്ക് - കിഴക്കൻ ബെംഗളൂരു നഗരപ്രാന്തമായ എച്ച്എസ്ആർ ലേഔട്ടിലേക്കുള്ള യാത്രയ്ക്ക് 2,000 രൂപയോളമാണ് യൂബര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

താഗത കാര്യങ്ങളില്‍ ബെംഗളൂരു എന്നും 'പീക്കി'ലാണ്. മണിക്കൂറുകള്‍ കാത്ത് കെട്ടിക്കിടക്കാനുള്ള ക്ഷമയുള്ളവര്‍ക്ക് മാത്രമേ ബെംഗളൂരുവില്‍ യാത്ര സാധ്യമാകൂ. അതും പോരാഞ്ഞാണ് ഓട്ടോക്കാരുടെ അമിത ചാർജ്ജും കൂടുയാകുമ്പോള്‍ യാത്രക്കാരന്‍റെ കിളി പോകുമെന്ന് ഉറപ്പ്. ഇടയ്ക്ക് ഒരു മഴയോ, ഒരു അപകടമോ ഉണ്ടായാല്‍ പിന്നെ പറയണ്ട. മണിക്കൂറുകള്‍ ഇഴഞ്ഞ് നീങ്ങും. രാജേഷ് ഭട്ടാഡ് എന്ന എക്സ് ഉപയോക്താവ് തന്‍റെ യൂബര്‍ അനുഭവം വിവരിക്കാന്‍ എത്തിയപ്പോള്‍, എക്സിലെ മറ്റ് ഉപയോക്താക്കള്‍ അദ്ദേഹത്തോട് ചോദിച്ചത് 'ഫിക്സഡ് ഡിപ്പോസിറ്റുണ്ടല്ലോ അല്ലേ' എന്നായിരുന്നു. 

കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് തെക്ക് - കിഴക്കൻ ബെംഗളൂരു നഗരപ്രാന്തമായ എച്ച്എസ്ആർ ലേഔട്ടിലേക്കുള്ള യാത്രയ്ക്ക് 2,000 രൂപയോളമാണ് യൂബര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഗൂഗിള്‍ റൂട്ട് അനുസരിച്ച് NH 44 വഴി ഏകദേശം 53 കിലോമീറ്റർ ദൂരമാണ് അദ്ദേഹത്തിന് സഞ്ചരിക്കാനുള്ളത്. യൂബറിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് രാജേഷ് ഭട്ടാഡ് ഇങ്ങനെ എഴുതി, 'ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് എച്ച്എസ്ആർ വരെ അർദ്ധരാത്രി കഴിഞ്ഞുള്ള ഊബർ വില'. ഒപ്പം അദ്ദേഹം ചിരിച്ച് കൊണ്ട് കരയുന്ന ഒരു ഇമോജിയും പങ്കുവച്ചു. ഒപ്പം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് നന്ദി പറഞ്ഞ് കൂപ്പുകൈയുടെ ഇമോജിയും പങ്കുവച്ചു. സാധാരണയായി ബിഎംടിസിയില്‍ ഈ ദൂരം പിന്നിടാന്‍ 270 മുതൽ 340 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ രാത്രിയായാല്‍ യൂബര്‍ നിരക്കുകള്‍ കുതിച്ചുയരുന്നു. 

പൊടിമീനേക്കാൾ ചെറുത് പക്ഷേ, ശബ്ദം വെടിയൊച്ചയേക്കാൾ ഭീകരം; ഏറ്റവും ചെറിയ മത്സ്യങ്ങളുണ്ടാക്കുന്ന ശബ്ദം കേൾക്കാം

Scroll to load tweet…

'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം

രാജേഷ് പങ്കുവച്ച ലിങ്കില്‍ യൂബര്‍ ഗോ 1931.72 രൂപയും യൂബര്‍ ഗോ സെഡാനും യൂബര്‍ പ്രീമിയരും അല്പം കുറച്ച് 1846.48 രൂപയും നിരക്ക് കാണിച്ചു. അതേസമയം യൂബര്‍ എക്സ് എല്‍ ആകട്ടെ 2,495.52 രൂപയാണ് ചാര്‍ജ്ജായി രേഖപ്പെടുത്തിയത്. സാധാരണഗതിയിൽ, എയർപോർട്ടിനും എച്ച്എസ്ആർ ലേഔട്ടിനുമിടയിൽ ഒരു റൈഡ് 1200 മുതൽ രൂപ. 1500 രൂപ വരെ ഈടാക്കുന്നിടത്താണ് ഏതാണ്ട് 300 - 400 രൂപ അധികമായി ചോദിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ യൂബര്‍ ഉപേക്ഷിച്ച് ബിഎംടിസി ബസിനെ ആശ്രയിക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ അത് തന്നെയാണ് താനും ചെയ്തതെന്ന് രാജേഷ് കുറിച്ചു. 'അതെ ഞാനും അത് തന്നെ എടുത്തു. ആളൊന്നിന് 265 രൂപ. പക്ഷേ. അവസാനത്തെ ഇടത്ത് നിന്ന് മറ്റൊരൂ യൂബര്‍ ലഭിക്കുന്നത് മാത്രമാണ് വെല്ലുവിളി.' രാജേഷ് എഴുതി. 'ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്ററുണ്ട്. രാത്രയില്‍ അത്രയും ദൂരം നടക്കുകയെന്നത് വെല്ലുവിളി'യാണെന്ന് അംഗീകരിച്ച് മറ്റൊരു യാത്രക്കാരനെഴുതി. വിമാനത്താവളങ്ങളിൽ നിന്നും താത്കാലിക മെട്രോ സർവീസുകളിൽ നിന്നും ലൈഫ്‌ലൈനായി ബംഗളൂരു വായു വജ്ര (ബസ്) സർവീസ് നടത്തുന്നുണ്ടെങ്കിലും, 11 മണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. ഇത് യാത്രക്കാരെ മറ്റ് മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കുന്നു. 

'അത്രയ്ക്കങ്ങ് ഫിറ്റ്നസ് ഫ്രീക്കാകണ്ട'; ഓടുന്ന ട്രെയിൻ ജിം ആക്കിയ യുവാവിനെ പൊങ്കാല ഇട്ട് സോഷ്യൽ മീഡിയ!