Asianet News MalayalamAsianet News Malayalam

'അത്രയ്ക്കങ്ങ് ഫിറ്റ്നസ് ഫ്രീക്കാകണ്ട'; ഓടുന്ന ട്രെയിൻ ജിം ആക്കിയ യുവാവിനെ പൊങ്കാല ഇട്ട് സോഷ്യൽ മീഡിയ!

തീവണ്ടിയുടെ ബർത്തിൽ തൂങ്ങിയും പുഷപ്പ് എടുത്തുമൊക്കെയുള്ള യുവാവിന്‍റെ അഭ്യാസ പ്രകടനങ്ങൾ സഹയാത്രികർ അലോസരത്തോടെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. 

Viral Video Social media criticises young man who turned train that became a gym bkg
Author
First Published Mar 2, 2024, 2:59 PM IST


ടുന്ന ട്രെയിനിൽ അഭ്യസപ്രകടനങ്ങൾ നടത്തിയും നൃത്തം ചെയ്തുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നവർ നിരവധിയാണ്. പലപ്പോഴും സ്വന്തം ജീവൻ അപകടപ്പെടുത്തി കൊണ്ടുള്ള വീഡിയോ ചിത്രീകരണങ്ങൾക്ക് പോലും പലരും ശ്രമിക്കാറുണ്ട്. ഇത്തരം വീഡിയോ ചിത്രീകരണങ്ങൾ പലപ്പോഴും യാത്രക്കാർക്കും തലവേദനായാകുന്നു. ഇത്തരക്കാരെ പിടികൂടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന സാമൂഹിക മാധ്യമ ട്വീറ്റുകള്‍ ദിനംപ്രതി പങ്കുവയ്ക്കപ്പെട്ടുന്നു. പരാതി വൈറലാകുമ്പോള്‍ റെയില്‍വെ നടപടിയുമായി രംഗത്തെത്തും. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ സമാനമായ മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളി‍ൽ പ്രചരിക്കുകയാണ്. 

യാത്രക്കാർ നിറഞ്ഞ ഒരു ട്രെയിനിൽ ഒരു യുവാവ് തന്‍റെ ജിംനാസ്റ്റിക് കഴിവുകൾ പ്രദർശിപ്പിക്കുന്നതാണ് വീഡിയോ. തീവണ്ടിയുടെ ബർത്തിൽ തൂങ്ങിയും പുഷപ്പ് എടുത്തുമൊക്കെയുള്ള യുവാവിന്‍റെ അഭ്യാസ പ്രകടനങ്ങൾ സഹയാത്രികർ അലോസരത്തോടെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. സ്വന്തം സുരക്ഷയും യാത്രക്കാരുടെ സൗകര്യങ്ങളും മാനിക്കാതെയുള്ള യുവാവിന്‍റെ പ്രവർത്തിക്കെതിരെ റയിൽവേ നിയമ നടപടി സ്വീകരിക്കണമെന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെ‌ട്ടത്.  സാമൂഹിക മാധ്യമങ്ങളില്‍ ആളാകാനുള്ള കാട്ടിക്കൂട്ടലാണിതൊക്കെ എന്ന് ചിലർ പരിഹസിച്ചു. ഇത്തരം പ്രവണതകൾ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. പൊതു ശല്യമെന്നാണ് ഇയാളെ മറ്റ് ചിലർ വിശേഷിപ്പിച്ചത്. 

'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം

Insta Influencer doing gym in train, thoughts?
byu/LimpCoco inindianrailways

'ശ്രമിക്കൂ വിജയം ഉറപ്പ്'; ഇന്നലെ വരെ സർവകലാശാല കാവല്‍ക്കാരൻ, നാളെ കോളേജ് അധ്യാപകൻ !

ഈ സംഭവം അപൂർവമാണെങ്കിലും ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും മാസങ്ങൾ മുമ്പ് മുംബൈയിലെ തിരക്കേറിയ ഒരു ട്രെയിനിനുള്ളിൽ നിന്നുള്ള ഒരു വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെ‌ട്ടിരുന്നു. അന്ന് രണ്ട് യുവാക്കൾ യാത്രക്കാർക്കായി ചില പാചക പരീക്ഷണങ്ങൾ നടത്തുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിക്കപ്പെട്ടത്. ഏറെ വിചിത്രമായ രീതിയിൽ ഭക്ഷണങ്ങൾ കൂട്ടിച്ചേർത്ത് യാത്രക്കാർക്ക് പങ്കുവയ്ക്കുകയും സ്വയം കഴിയ്ക്കുകയുമായിരുന്നു ഇവർ ചെയതത്. റെയിലുകളിൽ ഒരു പഞ്ചനക്ഷത്ര ഡൈനിംഗ് സ്ഥാപനത്തിന്‍റെ സാധ്യതയെക്കുറിച്ചുള്ള തമാശ നിറഞ്ഞ ചർച്ചകൾക്ക് ആ സംഭവം വഴിയൊരുക്കിയിരുന്നു.

പൊടിമീനേക്കാൾ ചെറുത് പക്ഷേ, ശബ്ദം വെടിയൊച്ചയേക്കാൾ ഭീകരം; ഏറ്റവും ചെറിയ മത്സ്യങ്ങളുണ്ടാക്കുന്ന ശബ്ദം കേൾക്കാം

Follow Us:
Download App:
  • android
  • ios