ഒരു തവണ ലൈംഗമായി ബന്ധപ്പെട്ട ശേഷം വീണ്ടും സെക്‌സിനാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇറങ്ങിപ്പോയതെന്ന് ആരോപണവിധയനായ ഭര്‍തൃസഹോദരീ ഭര്‍ത്താവ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് അറസ്റ്റിലായ യുവതിയെ ജാമ്യത്തില്‍ വിട്ടു.
ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വീട്ടില്‍നിന്നിറങ്ങിയ യുവതി നേരെ ചെന്നത് പൊലീസ് സ്‌റ്റേഷനിലേക്കാണ്. അവിടെ ചെന്ന് അവര്‍ അതീവഗുരുതരമായ ഒരാരോപണം ഉന്നയിച്ചു. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗം ചെയ്്തു എന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി പ്രണയത്തിലായിരുന്ന യുവതി, ഇല്ലാത്ത മൂന്ന് പേരുടെ പേരുകൂടിച്ചേര്‍ത്ത് വ്യാജബലാല്‍സംഗ പരാതി ഉന്നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു തവണ ലൈംഗമായി ബന്ധപ്പെട്ട ശേഷം വീണ്ടും സെക്‌സിനാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇറങ്ങിപ്പോയതെന്ന് ആരോപണവിധയനായ ഭര്‍തൃസഹോദരീ ഭര്‍ത്താവ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് അറസ്റ്റിലായ യുവതിയെ ജാമ്യത്തില്‍ വിട്ടു.
ഭൂട്ടനിലെ പുനാഖയിലാണ് സംഭവം. 36 വയസ്സുള്ള കൃഷിക്കാരിയാണ് വ്യാജ ബലാല്‍സംഗ ആരോപണം ഉന്നയിച്ചതിന് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവമെന്ന് ഭൂട്ടാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലുവന്‍സായില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. ഭര്‍ത്താവ് ഗ്രാമത്തിലുള്ള വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. യുവതി പൊലീസ് സ്‌റ്റേഷനില്‍ എത്തി താന്‍ കൂട്ടബലാല്‍സംഗത്തിനിരയായതായി പരാതിപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും ഒപ്പമെത്തിയ പേരറിയാത്ത മൂന്നു പേരും തന്നെ പിടിച്ചുവെച്ച് കൂട്ടബലാല്‍സംഘത്തിന് വിധേയമാക്കിയതായാണ് ഇവര്‍ പരാതിപ്പെട്ടത്.
ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവ് തന്നെ പിടിച്ചുവെക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നഗ്‌നരാക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് എങ്ങനെയോ ഓടിരക്ഷപ്പെട്ട താന്‍ അയല്‍വാസിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അയല്‍വാസിക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ എല്ലാവരും
പോയിരുന്നുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃ സഹോദരീഭര്‍ത്താവിന്റെ പേരുമാത്രമാണ് ഇവര്‍ പരാതിയില്‍ പറഞ്ഞത്.
തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ ശരീരത്തില്‍ മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന്, ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പൊലീസ് സംശയാലുക്കളായി. ഇതിനു ശേഷം വിശദമായ ചോദ്യം ചെയ്യലിലാണ്, ഭര്‍ത്താവിന്റെ സേഹാദരീ ഭര്‍ത്താവായ റൂബേസാ സ്വദേശി ദോര്‍ജിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അയാള്‍ രണ്ടാം തവണയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചപ്പോള്‍ താന്‍ ഇറങ്ങിവന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചത്. പരാതി വ്യാജമാണെന്നും ഈ സ്ത്രീ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇതിനു ശേഷമാണ് പൊലീസ് ആരോപണ വിധേയനായ ദോര്‍ജിയെ വിളിച്ചു വരുത്തിയത്. തങ്ങള്‍ പ്രണയബന്ധത്തിലാണെന്ന് ഇയാള്‍ സമ്മതിച്ചു. ഭര്‍ത്താവില്ലാത്ത സമയത്ത് യുവതി വിളിച്ചുവരുത്തിയതു പ്രകാരമാണ് താന്‍ വീട്ടിലെത്തിയത് എന്നും അയാള്‍ പറഞ്ഞു. ഒരു തവണ സെക്‌സ് നടത്തിയ ശേഷം വീണ്ടും ശാരീരിക ബന്ധത്തിന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിപ്പോയതാണെന്നും അതിനു ശേഷം താനും അവിടെനിന്നും പുറത്തേക്ക് പോവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും പരസ്പര സമ്മതത്തോടെയാണ് സെക്‌സ് നടത്തിയതെന്നും യുവതി സമ്മതിച്ചു.
ഭൂട്ടാനില്‍ പൊലീസിന് വ്യാജ പരാതി നല്‍കിയാല്‍, ക്രിമിനല്‍ കുറ്റമാണ്. ഇതു പ്രകാരം ഈ സ്ത്രീക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍, ഇവര്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും.
