Asianet News MalayalamAsianet News Malayalam

ബ്ലാക്ക് ഡോൾഫിൻ ജയിൽ; ലോകത്തിലെ ഏറ്റവും ക്രൂരത നിറഞ്ഞ ജയില്‍


നിലവില്‍ 700 തടവുകാരാണ് ഇവിടെയുള്ളത്. ഏതാണ്ട് 3,500 ളം തടവുകാരാണ് ഇവിടെ ഇതിനകം കൊല്ലപ്പെട്ടത്. അതായത് ഒരു അന്തേവാസി, ശരാശരി അഞ്ച് കൊലപാതകം വരെ ചെയ്യുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. 

Black Dolphin Prison The worlds most brutal prison
Author
First Published Apr 22, 2024, 4:45 PM IST


ലോകത്തിലെ ഏറ്റവും ക്രൂമായ ജയില്‍ ഏതെന്ന് ചോദിച്ചാല്‍ ഇന്ന് ഒരു ഉത്തരം മാത്രമേയുള്ളൂ. അതാണ് റഷ്യയിലെ ബ്ലാക്ക് ഡോള്‍ഫിന്‍ ജയില്‍ (Black Dolphin Prison). നേരത്തെ ഈ പദവി അമേരിക്കയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗോണ്ടിനാമോ ബേ (Guantanamo Bay) -യ്ക്കായിരുന്നു.  അഫ്ഗാനിസ്ഥാനില്‍ നിന്നും പിടികൂടിയ മനുഷ്യരെ തീവ്രവാദികളെന്ന് മുദ്രകുത്തി ഗോണ്ടിനാമോ ബേയില്‍ വച്ച് അതിക്രൂരമായ പീഡിനങ്ങള്‍ക്ക് യുഎസ് സൈന്യം വിധേയമാക്കിയിരുന്നു. ഇത്  അടച്ച് പൂട്ടാനുള്ള പദ്ധതിയിലാണ് യുഎസ് സൈന്യം. ഇതോടെയാണ് റഷ്യയിലെ ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് ജയിലിന് ആ പദവി ലഭിച്ചത്. ഈ ജയിലിലെ അന്തേവാസികളുടെ സ്വകാര്യാവയവങ്ങളില്‍ അധികൃതര്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നതായി നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. അതേ സമയം ഈ ജയിലിലാണ് ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ കുറ്റവാളികളുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സീരിയൽ കില്ലർമാർ, പീഡോഫിലുകൾ മുതൽ നരഭോജികളായ കുറ്റവാളികള്‍ വരെ ഈ ജയിലിലെ അന്തേവാസികളാണ്. ഈ ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി മരണമാണെന്നാണെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രാപ്പകല്‍ തടവുകാരെ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഗാര്‍ഡുകള്‍ ഇവിടെയുണ്ട്. എല്ലാ ദിവസവും ഗാര്‍ഡുകളില്‍ നിന്നും അതിക്രൂരമായ പീഡനമാണ് തടവുകാര്‍ക്ക് ലഭിക്കുന്നത്. കാലുകളിലെ എല്ലുകള്‍ പൊട്ടാത്ത തടവുകാര്‍ ഇവിടെ കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഭൂമിക്കുള്ളില്‍ 250 അടി താഴ്ചയില്‍ അതിശക്തമായ വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

എട്ട് അംഗ കുടുംബം റെസ്റ്റോറന്‍റില്‍ കയറി 34,000 രൂപയ്ക്ക് മൂക്കുമുട്ടെ കഴിച്ച് മുങ്ങി; പിന്നീട് സംഭവിച്ചത്

നിലവില്‍ 700 തടവുകാരാണ് ഇവിടെയുള്ളത്. ഏതാണ്ട് 3,500 ളം തടവുകാരാണ് ഇവിടെ ഇതിനകം കൊല്ലപ്പെട്ടത്. അതായത് ഒരു അന്തേവാസി, ശരാശരി അഞ്ച് കൊലപാതകം വരെ ചെയ്യുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. ബ്ലാക്ക് ഡോള്‍ഫിന്‍ ജയിലിനുള്ളിലേക്ക് കടക്കുന്ന ഒരു കുറ്റവാളി മരണത്തിലൂടെ മാത്രമേ ജയിലിന് പുറത്ത് കടക്കുകയുള്ളൂവെന്ന് ഈ മരണക്കണക്കുകള്‍ വ്യക്തമാക്കുന്നു.  ബ്ലാക്ക് ഡോൾഫിൻ ജയിലിൽ നിന്ന് ഒരു തടവുകാരനും ഇതുവരെ രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരോ പതിനഞ്ച് മിനിറ്റിലും ഗാര്‍ഡുകള്‍ ജയിലിനുള്ളില്‍ ചുറ്റിക്കറങ്ങുന്നു. സെല്ലില്‍ നിന്ന് കുറ്റവാളികളെ പുറത്തിറക്കുമ്പോള്‍ മുതല്‍ അയാള്‍ ചങ്ങലകളാല്‍ ബന്ധിതനായിരിക്കും. 1980 -കളിലെയും 1990 -കളിലെയും റഷ്യയിലെ ക്രൂരതയുടെ പര്യായമായിരുന്ന കുറ്റവാളി സംഘത്തിന്‍റെ ഭാഗമായിരുന്ന സീരിയൽ കില്ലർമാരും തീവ്രവാദികളുമാണ് ബ്ലാക്ക് ഡോള്‍ഫിന്‍ ജയിലിലെ അന്തേവാസികള്‍. ജയിലന് മുന്നില്‍ തടവുകാർ തന്നെ നിർമ്മിച്ച കറുത്ത നിറമുള്ള ഡോൾഫിന്‍റെ പ്രതിമയിൽ നിന്നാണ് ബ്ലാക്ക് ഡോൾഫിൻ ജയിലെന്ന് ഈ ജയിലിന് പേര് ലഭിച്ചത്. 

'എന്‍റെ സാറേ ആ സ്കൂള്‍ എത്രയും പെട്ടെന്നൊന്ന് തുറക്കാമോ? വൈറൽ വീഡിയോ കാണാം
 

Follow Us:
Download App:
  • android
  • ios