സ്‌പെയിനിലെ വ്യൂലിംഗ് എയർലൈൻസിന്‍റെ കെടുകാര്യസ്ഥത മൂലമാണ് ലഗേജ് നഷ്ടമായതെങ്കിലും ഏറ്റവും കൂടുതല്‍ പരാതി എത്തിയ എയര്‍ ഇന്ത്യയെ കുറിച്ച്.


യാത്രക്കിടയിൽ ലഗേജ് നഷ്ടപ്പെടുന്നത് ഏറെ നിരാശാജനകമായ കാര്യമാണ്. ലോകമെമ്പാടുമുള്ള യാത്രക്കാർ അഭിമുഖീകരിക്കുന്ന ഒരു ഗുരുതര പ്രശ്നമാണ് ഇത്. ഒരു യാത്രയ്ക്കിടെ തന്‍റെ കാമുകിയുടെ ലഗേജ് ഇത്തരത്തില്‍ നഷ്ടമായപ്പോള്‍, ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് യുവാവിന് തോന്നി. ഇതിനായുള്ള പരിശ്രമം ഒടുവില്‍ വിജയം കണ്ടു. പീറ്റർ ലെവൽസ് എന്ന ടെക്ക് സംരംഭകനാണ് തന്‍റെ നിരന്തര പരിശ്രമത്തിലൂടെ എയര്‍ലൈനുകളെ ട്രാക്ക് ചെയ്യാനും അവയെ റാങ്ക് ചെയ്യാനും യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ ഒരു വെബ് സൈറ്റ് തന്നെ തയ്യാറാക്കിയത്. 

'ലഗേജ് ലൂസേഴ്‌സ്' എന്നാണ് ഇദ്ദേഹം തയ്യാറാക്കിയ വെബ്സൈറ്റിന്‍റെ പേര്. ഈ സൈറ്റ് ഇപ്പോൾ തത്സമയമാണ്. സൈറ്റിൽ കയറിയാൽ യാത്രക്കാർക്ക് തങ്ങളുടെ പരാതികൾ രേഖപ്പെടുത്താനും അതിന്‍റെ അടിസ്ഥാനത്തിൽ എയർലൈനുകളെ റാങ്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. സ്‌പെയിനിലെ വ്യൂലിംഗ് എയർലൈൻസിന്‍റെ കെടുകാര്യസ്ഥത മൂലമാണ് പീറ്റർ ലെവൽസിന്‍റെ കാമുകിയുടെ സ്യൂട്ട്കേസ് കാണാതായത്. എന്നാല്‍ 'ലഗേജ് ലൂസേഴ്‌സ്' എന്ന സൈറ്റ് പ്രവര്‍ത്തന സജ്ജമായപ്പോള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉണ്ടായത് ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ക്ക് നേരെയായിരുന്നു. ഇതില്‍ തന്നെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ എയർലൈൻസുകള്‍ക്കെതിരെയാണ് സൈറ്റിൽ കൂടുതൽ പരാതികളും എഴുതപ്പെട്ടത്. 

ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് കാമുകിയിൽ നിന്നും 3 കോടി രൂപ തട്ടിയെടുത്ത് യുവാവ്, ഒടുവില്‍ പിടിയില്‍

Scroll to load tweet…

ഉറുമ്പുകള്‍ മുറിവേറ്റ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റും; പുതിയ പഠനം

തന്‍റെ കാമുകിയുടെ ലഗേജ് എയർലൈനിൽ വച്ച് നഷ്ടമായതും അതിനെ തുടർന്ന് തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും പീറ്റർ ലെവൽസ് സമൂഹ മാധ്യമങ്ങളില്‍ കുറച്ചിരുന്നു. കൂടാതെ ഇത്തരം അനാസ്ഥകൾ റിപ്പോർട്ട് ചെയ്യാനും എയർ ലൈനുകളെ റാങ്ക് ചെയ്യാനും സഹായകരമായ രീതിയിൽ ഒരു വെബ്സൈറ്റ് താൻ സൃഷ്ടിച്ചതായും ഇദ്ദേഹം തന്‍റെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. വലിയ പിന്തുണയാണ് ഇദ്ദേഹത്തിന്‍റെ പോസ്റ്റിന് ലഭിച്ചത്. ഇദ്ദേഹത്തിന്‍റെ വെബ്‌സൈറ്റ് പ്രകാരം, ഏറ്റവും കൂടുതൽ ലഗേജ് കേസുകൾ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ എയർ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കാനഡയിലെ വെസ്റ്റ് ജെറ്റ് എയർലൈൻസ്, അയർലണ്ടിലെ എയർ ലിംഗസ്, യുകെയിലെ ബ്രിട്ടീഷ് എയർവേയ്‌സ്, സ്‌പെയിനിലെ ഐബീരിയ ഇവയാണ് തൊട്ടുപിന്നിൽ.

പൊലീസിൽ കോൺസ്റ്റബിളില്‍ നിന്ന് ആത്മീയ പ്രഭാഷകനിലേക്ക്; ആരാണ് ഭോലെ ബാബ?