Asianet News MalayalamAsianet News Malayalam

സെക്‌സിന് ടൈംടേബിള്‍ വെച്ചു, പിന്നെ ഒഴിവാക്കി, ഒമ്പതു ഭാര്യമാരുള്ള മോഡല്‍ പറയുന്നു!

''ആദ്യ ഘട്ടത്തിലാണ് സെക്‌സ് ടൈംടേബിള്‍ പ്രകാരം ജീവിച്ചത്. എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ യാന്ത്രികമായി. ടൈം ടേബിളിനു വേണ്ടി സെസ്‌സ് ചെയ്യുന്നത് പോലെയായി. രതിയുടെ സ്വാഭാവികത പോയി. അതിനാല്‍, ഞാനത് ഉപേക്ഷിച്ചു"

Brazil model with 9 wives says he had developed a time table for Sex
Author
New York, First Published Apr 28, 2022, 7:05 PM IST

എല്ലാ ഭാര്യമാരെയും തൃപ്തിപ്പെടുത്തുന്നതിനായി ആദ്യ ഘട്ടത്തില്‍ താന്‍ സെക്‌സ് ടൈംടേബിള്‍ പരീക്ഷിച്ചതായി ഒമ്പതു ഭാര്യമാരുമായി ജീവിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ബ്രസീലിയന്‍ പരസ്യമോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ.  ''ആദ്യ ഘട്ടത്തിലാണ് സെക്‌സ് ടൈംടേബിള്‍ പ്രകാരം ജീവിച്ചത്. എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ യാന്ത്രികമായി. ടൈം ടേബിളിനു വേണ്ടി സെസ്‌സ് ചെയ്യുന്നത് പോലെയായി. രതിയുടെ സ്വാഭാവികത പോയി. അതിനാല്‍, ഞാനത് ഉപേക്ഷിച്ചു. ഇപ്പോള്‍ ടൈംടേബിളൊന്നും ഉപയോഗിക്കുന്നില്ല.''-ന്യൂയോര്‍ക്് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍തര്‍ പറഞ്ഞു. 

ഒമ്പതു ഭാര്യമാരുമായി സന്തോഷത്തോടെ താന്‍ ജീവിക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് ആര്‍തര്‍ ആദ്യമായി പുറത്തുപറഞ്ഞത്. അതിനു ശേഷം, ഈ മാസമാദ്യം ആ ഒമ്പതു പേരില്‍ ഒരു ഭാര്യ വിവാഹ മോചനം തേടിയതായി ആര്‍തര്‍ അറിയിച്ചിരുന്നു. ബഹുഭാര്യത്വവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായതിനാല്‍ അഗത എന്ന ഭാര്യ തന്നെ വിട്ടുപിരിയാന്‍ തീരുമാനിച്ചുവെന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വാര്‍ത്തയായിരുന്നു. അഗത പോവുന്നുവെങ്കിലും അത് തന്നെ ബാധിക്കില്ലെന്നും അവള്‍ക്ക്് പകരം രണ്ട് പേരെ കൂടി വിവാഹം ചെയ്ത് 10 ഭാര്യമാര്‍ക്കൊപ്പം ജീവിക്കാനാണ് തന്റെ പ്ലാന്‍ എന്നുമാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.  

ഇതും വാര്‍ത്തയയാതിനു പിറകെയാണ്, ന്യൂയോര്‍ക്ക് പോസ്റ്റില്‍ ഇയാളുടെ അഭിമുഖം വന്നത്. ഇത്രയും ഭാര്യമാരെ താന്‍ തൃപ്തിപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന കാര്യമാണ് ആര്‍തര്‍ അഭിമുഖത്തില്‍ പറഞ്ഞത്. 

ആദ്യമൊക്കെ ഈ ഒന്‍പത് ഭാര്യമാരുമായും സെക്‌സ് നടത്തിയത് ഊഴം വെച്ചായിരുന്നുവെന്ന് ആര്‍തര്‍ അഭിമുഖത്തില്‍ പറയുന്നു. ''അതിനുള്ള വഴി ആയിരുന്നു സെക്‌സ് ടൈം ടേബിള്‍. അതുപ്രകാരം, ഒരു ദിവസം പല സമയങ്ങളില്‍ പല പങ്കാളികള്‍ക്കൊപ്പം ചെലവഴിച്ചു. എന്നാല്‍, പിന്നീട് ഒരു ദിവസം മൂന്ന് പേര്‍ എന്നായി മാറ്റി. എന്നാല്‍, അതും ശരിയായില്ല. അങ്ങനെയാണ് ടൈം ടേബിള്‍ എന്ന ആശയം തന്നെ ഉപേക്ഷിച്ചത്.''-ആര്‍തര്‍ പറഞ്ഞു.  

''ടൈം ടേബിള്‍ പോലുള്ള മാര്‍ഗങ്ങള്‍ അത്ര സന്തോഷകരമായിരുന്നില്ല. അത് സമ്മര്‍ദ്ദമുണ്ടാക്കി. സെക്‌സ് വേണമെന്ന് താല്‍പ്പര്യപ്പെടാത്ത സമയത്തുപോലും ടൈംടേബിള്‍ പ്രകാരം അത് ചെയ്യേണ്ടിവന്നു. അതൊരു നിര്‍ബന്ധിതാവസ്ഥ ആയിരുന്നു. പിന്നെപ്പിന്നെ സെക്‌സ് യാന്ത്രികമായി. ടൈം ടേബിള്‍ പ്രകാരം അതിങ്ങനെ ചെയ്യേണ്ടി വന്നു. സന്തോഷം തരുന്നതിനു പകരം അത് സമ്മര്‍ദ്ദം കൂട്ടി. അങ്ങനെയാണ് ടൈം ടേബിള്‍ എന്ന പദ്ധതി ഒഴിവാക്കിയത്. അങ്ങനെ സ്വാഭാവികമായി തന്നെ ഭാര്യമാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ചിലപ്പോഴൊക്കെ ഒരാളോട് ബന്ധപ്പെടുമ്പോള്‍ മറ്റേയാളെക്കുറിച്ച് ആലോചിച്ചു.''-അഭിമുഖത്തില്‍ ആര്‍തര്‍ പറയുന്നു. 

ഒരുമിച്ചുള്ള ജീവിതത്തില്‍ തന്റെ ഭാര്യമാര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാവരും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ആര്‍തര്‍ പറഞ്ഞു. സെക്‌സിന്റെ കാര്യത്തില്‍ പോലും പങ്കാളികള്‍ തമ്മില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ ചിലപ്പോള്‍ സമ്മാനം നല്‍കുമ്പോഴൊക്കെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ആദ്യ ഭാര്യയായ ലുവാന കസാക്കിക്കൊപ്പം എട്ട് യുവതികളെ കൂടി കല്യാണം കഴിച്ചാണ് ആര്‍തര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഫ്രീ ലവ് എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് ഈ പരസ്യ മോഡല്‍  ഒമ്പത് വിവാഹം ചെയ്തത്. 

ആ ഒമ്പത് പേരില്‍ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ഏകഭാര്യ വ്യവസ്ഥ മിസ് ചെയ്തപ്പോഴാണ് വിവാഹമോചനത്തിന് ഒരുങ്ങിയത് എന്നാണ് അഗത ഇതിനുള്ള കാരണമായി പറഞ്ഞത്. 

അഗതയുടെ തീരുമാനം തന്നെ വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായാണ് അന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ''അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതില്‍ അര്‍ഥമില്ല. ഈ വേര്‍പാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം 10 ആക്കുകയാണ്  ഇനിയുള്ള ലക്ഷ്യം. ഭാര്യമാരെ തുല്യമായാണ് സ്‌നേഹിക്കുന്നത്.'' എല്ലാവരിലും മക്കള്‍ വേണമെന്നാണ് ആഗ്രഹമെന്നും ആര്‍തര്‍ പറയുന്നു.
 

Follow Us:
Download App:
  • android
  • ios