16 ലക്ഷം വിലവരുന്ന 300 ഒട്ടകങ്ങളെ സമ്മാനമായി തരാം, തന്നെ വിവാഹം കഴിക്കണം; മോഡലിന് വേറിട്ട വിവാഹ വാഗ്ദാനം
അത് ഏറെ മോഹിപ്പിക്കുന്നതായിരുന്നെങ്കിലും എല്ലാം ആലോചിച്ച ശേഷം താൻ അത് വേണ്ടെന്നുവച്ചു എന്നാണ് സംഭവത്തെക്കുറിച്ച് വാനുസ പ്രതികരിച്ചത്.

ഒരു അജ്ഞാതനിൽ നിന്നുള്ള അസാധാരണമായ വിവാഹവാഗ്ദാനം നിരസിച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് ബ്രസീലിയൻ മോഡലായ വാനുസ ഫ്രീറ്റാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഓരോ ദിവസവും അജ്ഞാതരായ പലരിൽ നിന്നുമായി തനിക്ക് ധാരാളം വിവാഹ വാഗ്ദാനങ്ങൾ ലഭിക്കാറുണ്ടെന്ന് മുൻപ് വാനുസ ഫ്രീറ്റാസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച ഒരു അസാധാരണമായ വിവാഹ വാഗ്ദാനം നിരസിച്ചുകൊണ്ട് വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് ഇവർ.
വാനുസ ഫ്രീറ്റാസ് പറയുന്നതനുസരിച്ച്, തന്റെ ദുബായ് യാത്രയ്ക്കിടെയാണ് അജ്ഞാതനായ ഒരു വ്യക്തി 300 ഒട്ടകങ്ങളെ സമ്മാനമായി നൽകാം, തന്നെ വിവാഹം കഴിക്കണമെന്ന് അവളോട് അഭ്യർത്ഥിച്ചത്. 16 ലക്ഷം രൂപ വിലമതിക്കുന്ന 300 ഒട്ടകങ്ങളെയാണ് ഇയാൾ വാനുസ ഫ്രീറ്റാസിന് വാഗ്ദാനം ചെയ്തത്. നിലവിൽ ഇയാൾക്ക് വേറെ ഭാര്യമാരുമുണ്ട്.
ഗതാഗത മാർഗ്ഗം, ഭക്ഷണം, വരുമാനം, അഭിമാനത്തിന്റെ ഉറവിടം എന്നിവയുടെയെല്ലാം പ്രതീകമായി കണക്കാക്കപ്പെടുന്നത് കൊണ്ട് തന്നെ ഒട്ടകത്തെ സമ്മാനമായി നൽകുന്നത് മികച്ച വിവാഹസമ്മാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും വാനുസ ആ അജ്ഞാതന്റെ ആഗ്രഹത്തെ ആദരവോടെ തന്നെ നിരസിക്കുകയായിരുന്നുവത്രെ.
അത് ഏറെ മോഹിപ്പിക്കുന്നതായിരുന്നെങ്കിലും എല്ലാം ആലോചിച്ച ശേഷം താൻ അത് വേണ്ടെന്നുവച്ചു എന്നാണ് സംഭവത്തെക്കുറിച്ച് വാനുസ പ്രതികരിച്ചത്. വിവാഹ വാഗ്ദാനം നിരസിച്ചെങ്കിലും, താൻ ഇപ്പോഴും ആ വ്യക്തിയുമായി സൗഹൃദ ബന്ധം പുലർത്തുന്നുണ്ടെന്നും മോഡൽ വെളിപ്പെടുത്തി. 120,000 ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും മോഡലും ആണ് വാനുസ ഫ്രീറ്റാസ്. വലിയ റീച്ച് തന്നെ മിക്കവാറും വാനുസയുടെ പോസ്റ്റുകൾക്കെല്ലാം ലഭിക്കാറുമുണ്ട്.
വായിക്കാം: നായ ഭക്ഷണം കഴിക്കുന്നില്ല, വയറ്റിലെ കാഴ്ച കണ്ട് ഡോക്ടർമാരടക്കം ഞെട്ടി, ഒടുവിൽ ശസ്ത്രക്രിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: