കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള രണ്ട് യുവതികളാണ് വിവാഹദിവസം ഭര്‍ത്താക്കന്മാരെ മംഗള്‍സൂത്ര അണിയിച്ചത്. അമിത്- പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. 

വിവാഹത്തില്‍ വരന്‍ വധുവിനെ താലി അണിയിക്കും. കാലാകാലങ്ങളായി അങ്ങനെയാണ് പതിവ്. അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നവര്‍ തന്നെ കുറവ്. കാലങ്ങളായി അങ്ങനെയാണ് അതുകൊണ്ട് ഞങ്ങളും എന്ന മട്ട്... എന്നാല്‍, സമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം താലിയും ചിലരെങ്കിലും ഒഴിവാക്കാറുണ്ട്. ഏതായാലും, സ്ത്രീകള്‍ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്‍ക്കും മംഗള്‍സൂത്ര അണിയിച്ചിരിക്കുകയാണ് ഈ രണ്ട് യുവതികള്‍. 

കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള രണ്ട് യുവതികളാണ് വിവാഹദിവസം ഭര്‍ത്താക്കന്മാരെ മംഗള്‍സൂത്ര അണിയിച്ചത്. അമിത്- പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. വ്യത്യസ്തസമുദായത്തില്‍ പെടുന്ന ഇവര്‍ രണ്ടുപേരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്.. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ പ്രിയ അമിത്തിന് മംഗള്‍സൂത്ര അണിയിക്കുകയായിരുന്നു. 

രണ്ടാമത്തെ വധൂവരന്മാര്‍ പ്രഭുരാജും അങ്കിതയുമാണ്. ഈ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു.