സംഭവത്തെ തുടർന്ന് പ്രാദേശിക ബസ് സർവീസുകൾ തടസപ്പെട്ടു. മാത്രമല്ല, പ്രദേശത്തെ ഒരു സ്കൂളിന് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഗേറ്റുകൾ അടയ്ക്കേണ്ടിയും വന്നു.
യുകെ -യില്‍ ഓടി രക്ഷപ്പെട്ട ഒരു കാള(Bull) പട്ടണത്തിൽ ആകെ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ പൊലീസ് വാഹനങ്ങളില്‍ ഇതിനെ പിടികൂടുന്നതിനായി പിന്തുടരുകയായിരുന്നു. നോർത്ത് മ്യൂർടണിലെ(North Muirton) തെരുവിലൂടെയാണ് കാള ഓടുന്നതായി കണ്ടത്. പിന്നാലെ, നിരവധി എമർജൻസി വാഹനങ്ങൾ അവരുടെ ലൈറ്റുകളും കത്തിച്ചു കൊണ്ട് പായുകയായിരുന്നു എന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് പ്രാദേശിക ബസ് സർവീസുകൾ തടസപ്പെട്ടു. മാത്രമല്ല, പ്രദേശത്തെ ഒരു സ്കൂളിന് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഗേറ്റുകൾ അടയ്ക്കേണ്ടിയും വന്നു. കാളയെ മെരുക്കാന്‍ പൊലീസ് ശ്രമിച്ചു കൊണ്ടിരുന്നു. എങ്കിലും അതില്‍ നിന്നെല്ലാം കാള സമര്‍ത്ഥമായി രക്ഷപ്പെട്ടു. ഒരു അറവുശാലയില്‍ നിന്നും എങ്ങനെയോ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതാണ് കാള എന്നാണ് കരുതുന്നത്. ഏതായാലും പിന്നീട് അതിനെ വെടിവച്ചു കൊല്ലുക തന്നെയായിരുന്നു. ഏതായാലും സ്കോട്ടിഷ് നഗര നിവാസികള്‍ സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ വലിയ ചര്‍ച്ച തന്നെ നടത്തി.
ഈ വർഷം ഓഗസ്റ്റിൽ, ഇതുപോലെ തന്നെ ഒരു ഭയാനകമായ വീഡിയോ വൈറലായിരുന്നു. അതിൽ കോപാകുലനായ ഒരു കാള റോഡിയോ പ്രേക്ഷകർക്ക് നേരെ തലയിടുന്നതും ജനക്കൂട്ടത്തിലേക്ക് വേലി കടന്നു ചാടുന്നതും കാണാമായിരുന്നു. ഐഡഹോയിലെ പ്രെസ്റ്റണിൽ നടന്ന പ്രശസ്തമായ പ്രെസ്റ്റൺ നൈറ്റ് റോഡിയോ മത്സരത്തിലാണ് ആ സംഭവം നടന്നത്.
