പശു, ആട്, പട്ടി ഉൾപ്പടെ നൂറുകണക്കിന് മൃ​ഗങ്ങളെ കഴിഞ്ഞ ദിവസങ്ങളിൽ സേന വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

യമുനാനദി കര കവിഞ്ഞതോടെ ദില്ലിയിലെ താഴ്ന്ന പ്രദേശം വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോ​ഗമിച്ചത്. നിരവധിക്കണക്കിന് മൃ​ഗങ്ങളെയും അവർ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നോയ്‍ഡയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ഒരുകോടി വിലയുള്ള കാളയേയും അവർ രക്ഷപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

പ്രിതം വിഭാ​ഗത്തിൽ പെടുന്നതാണ് ഈ കാള. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിഭാ​ഗമായിട്ടാണ് പ്രിതം അറിയപ്പെടുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) എട്ടാം ബറ്റാലിയനാണ് ഇവിടെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രിതം വിഭാ​ഗത്തിൽ പെടുന്ന ഈ കാള അടക്കം മൂന്ന് കന്നുകാലികളെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയതായി ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

"ടീം @8NdrfGhaziabad നോയിഡയിൽ നിന്ന് ഒരു കോടി വിലയുള്ള ഇന്ത്യയിലെ തന്നെ നമ്പർ വൺ കാളയായ "പ്രിതം" ഉൾപ്പെടെ മൂന്നു കന്നുകാലികളെ രക്ഷിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ വേണ്ടി NDRF ടീമുകൾ കഠിനമായി പരിശ്രമിക്കുകയാണ്" എന്നായിരുന്നു ട്വീറ്റ്. 

Scroll to load tweet…

പശു, ആട്, പട്ടി ഉൾപ്പടെ നൂറുകണക്കിന് മൃ​ഗങ്ങളെ കഴിഞ്ഞ ദിവസങ്ങളിൽ സേന വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നോയ്ഡയിൽ മാത്രം വ്യാഴാഴ്ച മുതൽ കന്നുകാലികൾ, നായ്ക്കൾ, മുയലുകൾ, താറാവ്, കോഴികൾ, ഗിനി പന്നികൾ എന്നിവയുൾപ്പെടെ 5,974 മൃഗങ്ങളെ വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി എന്നും റിപ്പോർട്ടുകൾ പറയുന്നു. 

നടന്നടുക്കുന്ന ആന, കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മസിംഹത്തിന്റെ പ്രയത്നം

അയ്യായിരം ആളുകളേയും 3500 മൃ​ഗങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി എന്ന് ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമ പിടിഐയോട് പറഞ്ഞു.