അയൽവീട്ടിൽ തീപിടിച്ചാൽ എമർജൻസി നമ്പറിൽ വിളിച്ച് അറിയിക്കുക എന്നുള്ളത് മര്യാദയാണല്ലോ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. നാട്ടുകാർ വിളിച്ച് ഇവരുടെ വീടിന് തീ പിടിച്ചതായി റിപ്പോർട്ട് ചെയ്തു.

ഹാലോവീന് വേണ്ടി ഭയപ്പെടുത്തുന്ന രീതിയിൽ വീടുകൾ അലങ്കരിക്കുകയും വേഷം ധരിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ, സൗത്ത് കരോലിനയിൽ നിന്നുള്ള ഈ ദമ്പതികൾ ഒരുപടി കൂടി കടന്നാണ് ഇത്തവണ തങ്ങളുടെ വീട് ഹാലോവീന് വേണ്ടി അലങ്കരിച്ചത്. എന്നാൽ, ഇത് അവർക്ക് പൊല്ലാപ്പായി എന്ന് പറഞ്ഞാൽ മതിയല്ലോ? അനേകം പേരാണ് 911 -ലേക്ക് വിളിച്ച് ഇവരുടെ വീടിന് തീപിടിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നത്. അതേ, സാം ലീ, അമാൻഡ റിഗ്ഗിൻസ് പെഡൻ ദമ്പതികൾ എങ്ങനെയാണോ ഒരു വീട്ടിൽ തീപ്പിടിത്തമുണ്ടായാൽ കാണാനുണ്ടാവുക അങ്ങനെയാണ് തങ്ങളുടെ വീട് അലങ്കരിച്ചത്.

ഇതുകണ്ട അയൽക്കാർ കരുതിയത് ശരിക്കും ഇവരുടെ വീടിന് തീപിടിച്ചു എന്നാണ്. ഇതോടെ ഇവർ 911 -ൽ വിളിച്ച് തീപിടിത്തം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഒടുവിൽ അങ്ങനെ ചെയ്യരുത് എന്ന് അയൽക്കാരോട് അപേക്ഷിക്കുകയാണ് സീം ലീയും അമാൻഡയും. ഒക്ടോബർ മൂന്നിനാണ് ഇവർ തങ്ങുടെ വീട് ഇതുപോലെ അലങ്കരിച്ചത്. വീടിന്റെ ജാനലകളിലൂടെ നോക്കിയാൽ വീട് കത്തിയെരിയുന്നത് പോലെ തോന്നിക്കുന്ന ലൈറ്റുകളാണ് ഇവർ സജ്ജീകരിച്ചത്. മാത്രമല്ല, മൊത്തം കുറേ പുകയും ഇവർ സജ്ജീകരിച്ചിട്ടുണ്ട്. അതായത്, പുറത്ത് നിന്നും നോക്കിയാൽ ശരിക്കും തീപിടിത്തമുണ്ടായതുപോലെ തന്നെ തോന്നും എന്ന് അർത്ഥം.

എന്തായാലും, അയൽവീട്ടിൽ തീപിടിച്ചാൽ എമർജൻസി നമ്പറിൽ വിളിച്ച് അറിയിക്കുക എന്നുള്ളത് മര്യാദയാണല്ലോ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. നാട്ടുകാർ വിളിച്ച് ഇവരുടെ വീടിന് തീ പിടിച്ചതായി റിപ്പോർട്ട് ചെയ്തു. ഒടുവിൽ നിരന്തരം കോൾ വരുന്നതായി അധികൃതർ പറഞ്ഞതോടെ തങ്ങളുടെ അയൽക്കാരോട് ഇത് ഹാലോവീൻ അലങ്കാരമാണ് എന്നും പൊലീസിനെയോ, അ​ഗ്നിശമനസേനയേയോ വിളിക്കരുത് എന്നും അപേക്ഷിക്കുകയാണ് സാം ലീയും അമാൻഡയും.