പിന്നീട്, എല്‍ മറ്റൊരു വീഡിയോ കൂടി പങ്കുവച്ചു. അതില്‍, തന്റെ കാൽക്കുലേറ്റർ തിരികെ ലഭിച്ചിട്ടില്ലെങ്കിലും ആരാണ് അത് എടുത്തതെന്ന് അറിയില്ലെങ്കിലും, കിട്ടിയ പ്രതികരണത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് അവർ പറഞ്ഞു. 

അവസാനത്തെ ആശ്രയമെന്ന നിലയിൽ, ഒരു അധ്യാപിക(teacher) തന്റെ വിലയേറിയ കാൽക്കുലേറ്റർ(calculator) മോഷ്ടിച്ചത് കണ്ടെത്താന്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായം അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. കെമിസ്ട്രി ടീച്ചറായ മിസ്സിസ് എൽ, ടിക് ടോക്കിലാണ് തന്‍റെ സന്ദേശം പോസ്റ്റ് ചെയ്തത്, 'ഹൈസ്കൂൾ മുതൽ എന്റെ കൈവശമുള്ള കാൽക്കുലേറ്റർ മോഷ്ടിച്ച വ്യക്തിക്ക്: ദയവായി അത് തിരികെ നൽകുക. ഒരു സുഹൃത്തിന്‍റെ കൈവശം അത് തന്നയക്കുക. അല്ലെങ്കിൽ വാതിൽക്കൽ കൊണ്ടുവന്ന് വയ്ക്കുക. എന്റെ കുട്ടികൾക്ക് പുതിയ ജാക്കറ്റുകളും ഷൂകളും ആവശ്യമാണ്, അത് കൊണ്ട് തന്നെ കാല്‍ക്കുലേറ്റര്‍ മാറ്റി വാങ്ങാന്‍ എനിക്ക് കഴിയില്ല. നന്ദി, ശ്രീമതി എൽ' എന്നായിരുന്നു സന്ദേശം. 

വൈറ്റ്ബോർഡിലെ കുറിപ്പിൽ അവളുടെ കൊച്ചുകുട്ടികളുടെ നിരവധി ചിത്രങ്ങളുമുണ്ടായിരുന്നു. ഹൃദയസ്പർശിയായ വീഡിയോ 590,000 -ലധികം ആളുകള്‍ കണ്ടു. വീഡിയോയുടെ അടിക്കുറിപ്പ്, 'ഈ കഥയ്ക്ക് നല്ലൊരു അവസാനമുണ്ട്, കാത്തിരിക്കൂ' എന്നായിരുന്നു. 

റിപ്പോര്‍ട്ടുകളനുസരിച്ച്, പലരും തങ്ങളുടെ കാൽക്കുലേറ്റര്‍ തന്ന് വിടട്ടെ എന്ന് ചോദിച്ചു. മറ്റ് ചിലര്‍ പുതിയതൊരെണ്ണം വാങ്ങാന്‍ പണം അയച്ചു തരാം എന്ന് പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞത് കുട്ടികള്‍ക്ക് ജാക്കറ്റും ഷൂവും വാങ്ങാന്‍ പണം അയച്ചു തരാം എന്നാണ്. ആഷ്‍ലി ടിം എഴുതിയത്. 'എന്‍റെ അച്ഛന്‍ എനിക്ക് സമ്മാനമായി ഒരു കാല്‍ക്കുലേറ്റര്‍ തന്നിരുന്നു. അത് ഞാന്‍ നിങ്ങള്‍ക്ക് അയച്ചു തരട്ടെ' എന്നാണ്. 

'നിങ്ങളുടെ ക്ലാസ് റൂമിനായി ആമസോൺ വിഷ്‌ലിസ്റ്റ് ഉണ്ടോ? എനിക്ക് സഹായിക്കണം' @solojen ചോദിച്ചു. ഇതിനോട്, മിസ്സിസ് എൽ പ്രതികരിച്ചു, താൻ അടുത്തിടെ ഒരു കെമിസ്ട്രി ടീച്ചർ എന്ന ജോലിയിൽ നിന്ന് രാജിവച്ചു. ഇപ്പോള്‍ മുഴുവന്‍ സമയവും തന്‍റെ പിഞ്ചുകുഞ്ഞിനെ നോക്കുകയാണ് എന്നായിരുന്നു മറുപടി. സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നുള്ള ഉദാരമായ നിരവധി ഓഫറുകളും ടീച്ചർ നിരസിച്ചു. എന്നാൽ പ്രാദേശിക സ്‌കൂളുകളെ സഹായിക്കാൻ അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിച്ചു. 

പിന്നീട്, എല്‍ മറ്റൊരു വീഡിയോ കൂടി പങ്കുവച്ചു. അതില്‍, തന്റെ കാൽക്കുലേറ്റർ തിരികെ ലഭിച്ചിട്ടില്ലെങ്കിലും ആരാണ് അത് എടുത്തതെന്ന് അറിയില്ലെങ്കിലും, കിട്ടിയ പ്രതികരണത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് അവർ പറഞ്ഞു. അപരിചിതർ മാത്രമല്ല, അവരുടെ വിദ്യാർത്ഥികളും ഒരു GoFundMe യിലൂടെയോ അല്ലെങ്കിൽ സ്വന്തം പണം ഉപയോഗിച്ചോ കാൽക്കുലേറ്റർ വാങ്ങിത്തരട്ടെ എന്ന് ചോദിച്ചതായി അവർ പറഞ്ഞു. 

ഒപ്പം ക്ലാസ്‍മുറിയുടെ വാതില്‍ക്കല്‍ ആരോ സര്‍പ്രൈസായി കുട്ടികള്‍ക്ക് വേണ്ടിയുള്ള രണ്ട് കോട്ടുകള്‍ വച്ചതായും അവള്‍ പറയുന്നു. 'തിന്മകള്‍ നികത്താന്‍ ആയിരക്കണക്കിന് നല്ല മനുഷ്യരുണ്ട് എന്നതിന്‍റെ തെളിവ്' എന്നാണ് അവര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.