ബൈക്കും കാറുമൊക്കെ എന്ത്? ഈ പട്ടണത്തിലെ ഓരോ വീട്ടിലും കാണും സ്വന്തമായി വിമാനം
ആളുകൾ തങ്ങളുടെ സ്വകാര്യ വിമാനങ്ങളുമായി ഈ പട്ടണത്തിൽ യാത്ര ചെയ്യുന്നത് ഇവിടെ ഒരു സാധാരണ സംഭവമാണ്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകാൻ ഇവർ സ്വകാര്യ ജെറ്റുകൾ ആണ് ഉപയോഗിക്കുന്നത്.

ഒട്ടുമിക്ക വീടുകളിലും ഇന്ന് സ്വന്തമായി ഒരു വാഹനം കാണും. കയ്യിൽ ആഡംബര ഗാഡ്ജറ്റുകളും കാണാം. എന്നാൽ, സ്വന്തമായി ഒരു ജെറ്റ് അത് നമ്മുടെ നാട്ടിലെ അതിസമ്പന്നർ അല്ലാതെ മറ്റാരും സ്വന്തമാക്കാറില്ല. എന്നാൽ ഇനി പറയാൻ പോകുന്ന പട്ടണത്തിൽ എല്ലാ വീടുകളിലും സ്വന്തമായി ഒരു സ്വകാര്യ ജെറ്റ് ഉണ്ട്. നമ്മൾ കാറുകളിൽ സഞ്ചരിക്കുന്നത് പോലെ സാധാരണമാണ് ഇവിടുത്തുകാർ ജെറ്റ് ഉപയോഗിക്കുന്നത്.
അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന കാമറൂൺ എയർപാർക്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വിരമിച്ച സൈനിക പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ് ഈ പട്ടണം. 1963 -ലാണ് ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത, തെരുവുകളുടെ പേരാണ്, ബോയിംഗ് റോഡ്, സെസ്ന ഡ്രൈവ്, തുടങ്ങിയ വ്യോമയാനവുമായി ബന്ധപ്പെട്ടതാണ് എല്ലാ തെരുവുകളുടെയും പേരുകൾ.
ആളുകൾ തങ്ങളുടെ സ്വകാര്യ വിമാനങ്ങളുമായി ഈ പട്ടണത്തിൽ യാത്ര ചെയ്യുന്നത് ഇവിടെ ഒരു സാധാരണ സംഭവമാണ്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകാൻ ഇവർ സ്വകാര്യ ജെറ്റുകൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ആളുകൾ എന്തിനാണ് ഇത്തരത്തിൽ സ്വകാര്യ ജെറ്റുകളെ മാത്രം ആശ്രയിക്കുന്നത് എന്ന് അറിയണ്ടേ?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്കയിൽ നിരവധി എയർഫീൽഡുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു. ഈ സ്ഥലങ്ങൾ നശിച്ചു പോകാതിരിക്കുന്നതിനായി അവയെ വ്യോമയാന അതോറിറ്റി റെസിഡൻഷ്യൽ എയർപാർക്കുകളാക്കി മാറ്റി. ഫ്ലൈ-ഇൻ കമ്മ്യൂണിറ്റികൾ എന്ന് വിളിക്കപ്പെടുന്ന അത്തരം നിരവധി എയർപാർക്കുകൾ അമേരിക്കയിലുണ്ട്. സ്വന്തമായി ജെറ്റ് ഉള്ള ആളുകൾക്ക് മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ, കാരണം മറ്റൊരു ഗതാഗത മാർഗം ഇവിടെയില്ല.
ഈ പട്ടണങ്ങളിലെ റോഡുകൾ സ്വകാര്യ വിമാനങ്ങൾക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ളതാണ്. മറ്റു വാഹനങ്ങളും ഇവിടെ ഓടിക്കാം എങ്കിലും ഇവിടുത്തുകാരുടെ പ്രധാന ഗതാഗത മാർഗം സ്വകാര്യ വിമാനങ്ങൾ തന്നെയാണ്. 124 വീടുകളും കാമറൂൺ പാർക്ക് എയർപോർട്ടും ആണ് ഈ പട്ടണത്തിൽ ഉള്ളത്. മറ്റൊന്നും കൂടിയുണ്ട് പുറമേ നിന്നുള്ള ആളുകൾക്ക് ഇവിടെ താമസിക്കുന്നവരുടെ അനുവാദമില്ലാതെ ഇവിടേക്ക് പ്രവേശനമില്ല.
