10 പെട്ടി ആപ്പിൾ, 22 കിലോ കാരറ്റ്, 15 ഡസൻ മുട്ടകൾ എന്നിവ കരടികൾക്ക് ഭക്ഷണം നൽകുന്നതിനായി ആഴ്ചതോറും ഇവര്‍ വാങ്ങിയെന്നും കൺസർവേഷൻ ഓഫീസർ സർവീസ് വെള്ളിയാഴ്ച ഫേസ്ബുക്കിൽ പറഞ്ഞു.
കരടികള്‍ക്ക് ഭക്ഷണം നല്‍കിയ കനേഡിയൻ സ്ത്രീക്ക് 6000 ഡോളര്‍ പിഴ ചുമത്തി അധികൃതര്‍. പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവൃത്തി എന്ന് കാണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. കുറച്ച് സാധനങ്ങളൊന്നുമല്ല കരടിക്ക് കൊടുക്കാനായി ഈ സ്ത്രീ വാങ്ങിയത്. 2018 -ലെ വേനൽക്കാലത്ത് ഈ കാട്ടുമൃഗങ്ങൾക്ക് തീറ്റ നൽകാൻ ആഴ്ചയിൽ പത്ത് പെട്ടി ആപ്പിൾ, 22 കിലോ കാരറ്റ്, 180 മുട്ടകൾ എന്നിവയാണ് സ്ത്രീ വാങ്ങിയത്. ഇത് ബ്രിട്ടീഷ് കൊളംബിയ വന്യജീവി നിയമം ലംഘിച്ചുവെന്ന് കാണിച്ച് വിസ്ലർ സ്വദേശിയായ സുസാന സ്റ്റെവിക്കോവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
2018 ജൂലൈയിൽ, കൺസർവേഷൻ ഓഫീസർ സർവീസില്‍ നിന്നുമുള്ള - മനുഷ്യ -വന്യജീവി സംഘർഷം തടയുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ഏജൻസിക്കാണ് പരാതി ലഭിച്ചത്. കാഡൻവുഡ് പരിസരത്ത് ഒരാള്‍ കരടികൾക്ക് ഭക്ഷണം കൊടുക്കുന്നതായിട്ടാണ് പരാതി ലഭിച്ചതെന്ന് ഏജൻസി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
2018 -ലെ വേനൽക്കാലത്തുടനീളം സ്റ്റെവിക്കോവ തന്റെ വീടിന്‍റെ പരിസരത്ത് മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഓരോ ആഴ്ചയും കരടികൾക്കായി കൂടുതൽ ഭക്ഷണം വാങ്ങുന്നുണ്ടെന്നും അവരുടെ അന്വേഷണത്തിൽ കണ്ടെത്തി. വന്യജീവികളെ ആകര്‍ഷിക്കുക, അപകടകരമായ വന്യജീവികൾക്ക് ഭക്ഷണം കൊടുക്കുക അല്ലെങ്കിൽ ഭക്ഷണം നൽകാൻ ശ്രമിക്കുക എന്നീ കുറ്റങ്ങളാണ് സ്റ്റെവിക്കോവയ്‌ക്കെതിരെ ചുമത്തിയത്.
10 പെട്ടി ആപ്പിൾ, 22 കിലോ കാരറ്റ്, 15 ഡസൻ മുട്ടകൾ എന്നിവ കരടികൾക്ക് ഭക്ഷണം നൽകുന്നതിനായി ആഴ്ചതോറും ഇവര്‍ വാങ്ങിയെന്നും കൺസർവേഷൻ ഓഫീസർ സർവീസ് വെള്ളിയാഴ്ച ഫേസ്ബുക്കിൽ പറഞ്ഞു. ഈ പ്രവർത്തനങ്ങൾ കരടികളെ മനുഷ്യ ഭക്ഷണത്തിലേക്കും സാന്നിധ്യത്തിലേക്കും ആകര്‍ഷിച്ചുകൊണ്ട് അസാധാരണമായ പൊതു സുരക്ഷാ അപകടസാധ്യത സൃഷ്ടിച്ചുവെന്നും അധികൃതർ പറയുന്നു.
വന്യജീവി നിയമത്തിന് കീഴിൽ ചുമത്തിയ ഏറ്റവും ഉയർന്ന ശിക്ഷയാണ് $ 60,000. ഭാവിയിൽ സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പാണ് ഈ ശിക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
