ഏതായാലും ഇതുപോലെ ഉള്ള അനേകം വിചിത്രങ്ങളായ ആ​ഗ്രഹങ്ങളാണ് പലരും സർവേയിൽ വെളിപ്പെടുത്തിയത്. ഒരാൾ പറഞ്ഞത് തനിക്ക് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ശവപ്പെട്ടിയിൽ കിടക്കണം എന്നാണ്.

മരണത്തെ കുറിച്ചോർക്കുമ്പോൾ പലർക്കും പല തരത്തിലാണ് ചിന്തകൾ വരിക. ചിലർക്ക് ചില അവസാനത്തെ ആ​ഗ്രഹങ്ങളും ഉണ്ടാകും. തന്നെ എങ്ങനെയായിരിക്കും അടക്കേണ്ടത് എന്നതൊക്കെ ആയിരിക്കും അതിൽ വരിക. എന്നാൽ, അതിവിചിത്രമായ ചില ആ​ഗ്രഹങ്ങൾ പേറുന്ന ആളുകളും ഈ ലോകത്ത് ഉണ്ട്. യുകെ -യിലെ ഒരാളുടെ ആ​ഗ്രഹം താൻ മരിച്ചാൽ അവസാനത്തെ ചടങ്ങുകളിൽ തന്റെ ശരീരം തന്റെ കുടുംബം ഭക്ഷിക്കണം എന്നതാണ്. 

ഡെയ്‍ലി സ്റ്റാറിന്റെ റിപ്പോർട്ട് പ്രകാരം ഇയാൻ അറ്റ്കിൻസൺ എന്നയാളാണ് ആളുകളുടെ അന്ത്യാഭിലാഷങ്ങളെ കുറിച്ച് ഒരു സർവേ നടത്തിയത്. അതിൽ ഒരു ബ്രിട്ടീഷ് പൗരനാണ് സർവേയിൽ തന്റെ ശരീരം തന്റെ കുടുംബാം​ഗങ്ങൾ കഴിച്ചു കാണണം എന്ന ആ​ഗ്രഹം പറഞ്ഞത്. ഒരു പാത്രത്തിൽ വച്ച് തന്റെ ശരീരം ബന്ധുക്കൾക്ക് നൽകണം എന്ന് അയാൾ എടുത്തു പറഞ്ഞത്രെ. ഏതായാലും നരഭോജനം യുകെ -യിൽ നിയമ വിധേയമല്ലാത്തതിനാൽ തന്നെ ആ ആ​ഗ്രഹം നടക്കില്ല എന്നതിൽ സംശയങ്ങൾ ഒന്നും തന്നെ ഇല്ല. 

ഏതായാലും ഇതുപോലെ ഉള്ള അനേകം വിചിത്രങ്ങളായ ആ​ഗ്രഹങ്ങളാണ് പലരും സർവേയിൽ വെളിപ്പെടുത്തിയത്. ഒരാൾ പറഞ്ഞത് തനിക്ക് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ശവപ്പെട്ടിയിൽ കിടക്കണം എന്നാണ്. ഒരു കൃഷിക്കാരൻ പറഞ്ഞത് തന്റെ ശവപ്പെട്ടിയിൽ പുല്ല് നിറയ്ക്കണം എന്നാണ്. മറ്റൊരാൾ പറഞ്ഞത് തനിക്ക് എൽവിസ് പ്രെസ്ലിയെ പോലെ വേഷം ധരിച്ചാവണം ശവപ്പെട്ടിയിൽ കിടക്കേണ്ടത് എന്നാണ്. 

സൺലൈഫിന്റെ മേധാവിയാണ് സർവേ സംഘടിപ്പിച്ച ഇയാൻ അറ്റ്കിൻസൺ. അദ്ദേഹം യുകെ വാർത്താ ഏജൻസിയോട് പറഞ്ഞത്, അഞ്ച് ഫ്യൂണറൽ ഡയറക്ടർമാരിൽ നാല് പേരും തങ്ങളോട് പറഞ്ഞത് വലിയ മാറ്റം ശവസംസ്കാര ചടങ്ങുകളിൽ ഇന്ന് കാണുന്നുണ്ട് എന്നാണ്. മിക്കവാറും ആളുകൾ ആഘോഷമായിത്തന്നെയാണ് ശവസംസ്കാര ചടങ്ങുകൾ ഇപ്പോൾ നടത്തുന്നത് എന്നും അവർ പറഞ്ഞതായി ഇയാൻ പറഞ്ഞു.