ഈ ജോലി ചെയ്യുന്നതിലൂടെ ചെൻ ഏകദേശം 42,000 ഡോളർ ( 36 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്നുവെന്നാണ് പറയുന്നത്. പകൽ യാത്രയ്ക്ക് 7,000 രൂപ വരെയും രാത്രിയിലെ യാത്രയ്ക്ക് 4,600 രൂപ വരെയുമാണ് ചെൻ ഈടാക്കുന്നത്. 

പ്രായമായവരെയും കുട്ടികളെയും മലകൾ കയറാൻ സഹായിക്കുന്ന പോർട്ടർമാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവരെ എടുത്ത് മല കയറ്റുക എന്നതാണ് ഈ പോർട്ടർമാരുടെ ജോലി. അടുത്തിടെ ചൈനയിൽ നിന്നുള്ള ഒരു പോർട്ടർ വ്യക്തമാക്കിയത് താൻ ഇതിലൂടെ വർഷത്തിൽ 36 ലക്ഷം വരെ സമ്പാദിക്കുന്നുണ്ട് എന്നാണ്. ദിവസത്തിൽ ഇതുപോലെ രണ്ട് തവണയാണത്രെ ഇയാൾ മല കയറുന്നത്. 

ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 -കാരനായ സിയാവോ ചെൻ ജോലി ചെയ്യുന്നത്. ഈ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയായ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് യുവാവ് സ്ത്രീകളെയും കുട്ടികളെയും ചുമന്ന് കയറുന്നത്. ഈ യാത്രയുടെ അവസാനത്തെ 1,000 പടികൾ കയറാനാണ് മിക്കവാറും ആളുകൾ അദ്ദേഹത്തിന്റെ സഹായം തേടുന്നത്.

തുടക്കത്തിൽ, ചെൻ തന്റെ സഹായം തേടി എത്തുന്നവരുടെ കൈകൾ പിടിച്ച് സ്റ്റെപ്പുകൾ കയറാൻ സഹായിക്കും. അവർ ക്ഷീണിതരാകുമ്പോഴാണ് അവരെ തോളിൽ ചുമന്ന് പടികൾ കയറുന്നത്. ഈ ജോലി ചെയ്യുന്നതിലൂടെ ചെൻ ഏകദേശം 42,000 ഡോളർ ( 36 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്നുവെന്നാണ് പറയുന്നത്. പകൽ യാത്രയ്ക്ക് 7,000 രൂപ വരെയും രാത്രിയിലെ യാത്രയ്ക്ക് 4,600 രൂപ വരെയുമാണ് ചെൻ ഈടാക്കുന്നത്. 

ചെൻ പ്രതിമാസം 5.5 ലക്ഷം രൂപ വരെ ഇതിലൂടെ സമ്പാദിക്കുന്നുവെന്നും പറയുന്നു. അവസാനത്തെ 1,000 പടികൾ കയറാൻ ചെന്നിന് വേണ്ടി വരുന്നത് അര മണിക്കൂർ സമയം ആണത്രെ. ചെന്നിനെ തേടി ഇഷ്ടം പോലെ ആളുകൾ എത്താറുണ്ട്. ഈ വൻ ഡിമാൻഡ് കാരണം ചെൻ തന്നെ സഹായിക്കാൻ ടീം അംഗങ്ങളെ നിയമിച്ച് തുടങ്ങി. 25 -നും 40 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പ്രധാനമായും ഇദ്ദേഹം മല കയറാൻ സഹായിക്കുന്നത്. 

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം 'ഡി' എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം