മരണത്തിൻറെ മാലാഖ; നൂറിലധികം ആളുകളുടെ മരണം പ്രവചിച്ച ഒരു പൂച്ച!
ഒരിക്കൽ, ഒരു താമസക്കാരൻ മരിക്കാൻ പോകുകയാണെന്ന് ജീവനക്കാർക്ക് തോന്നി, പക്ഷേ ആ വ്യക്തിയോടൊപ്പം ഇരിക്കാൻ ഓസ്കാർ വിസമ്മതിച്ചു. പകരം, അല്പം കൂടി ആരോഗ്യവാനായ മറ്റൊരു വ്യക്തിയുടെ അടുത്താണ് ഓസ്കാർ അന്ന് സമയം ചിലവഴിച്ചത്. ആ വ്യക്തി ആദ്യം മരിക്കുകയും ചെയ്തു.

ബുദ്ധിപരമായും വൈകാരികമായും ചിന്തിക്കാനുള്ള ശേഷി മനുഷ്യനാണ് കൂടുതലുള്ളത് എന്നാണ് പറയുന്നതെങ്കിലും ചില മൃഗങ്ങളെങ്കിലും അത്തരത്തിലുള്ള സവിശേഷ സ്വഭാവം പ്രകടിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ടാകും. സമാനമായ രീതിയിൽ മനുഷ്യൻറെ മരണം പ്രവചിക്കാനും സമാശ്വസിപ്പിക്കാനും ശേഷിയുണ്ട് എന്ന് പറയപ്പെടുന്ന ഒരു പ്രത്യേക പൂച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓസ്കാർ എന്നാണ് അതിബുദ്ധിശാലിയായ ഈ പൂച്ചയുടെ പേര്.
2005 -ൽ, ഓസ്കറിന് ആറുമാസം മാത്രം പ്രായമുള്ളപ്പോളാണ് അമേരിക്കയിലെ ഒരു നഴ്സിംഗ് ഹോം അവനെ ഒരു തെറാപ്പി പൂച്ചയായി വളർത്താൻ ദത്തെടുത്തത്. വളരെ ചെറുപ്പം മുതൽ തന്നെ അസാധാരണമായ ചില കഴിവുകൾ അവനിൽ ഉള്ളതായി നേഴ്സിങ് ഹോം ജീവനക്കാർ കണ്ടെത്തിയത്രെ. അതിൽ പ്രധാനം നഴ്സിംഗ് ഹോമിലെ അന്തേവാസികളുടെ മരണം കൃത്യമായി പ്രവചിക്കാനും അവരെ ആശ്വസിപ്പിക്കാനും ഉള്ള ഓസ്കാറിന്റെ ശേഷിയായിരുന്നു. തുടക്കത്തിൽ, ഡോക്ടർമാർ ഇത് കാര്യമായി എടുത്തില്ല. എന്നാൽ, ഇത് 20 തവണ സംഭവിച്ചതിന് ശേഷം, ഒരാൾ മരിക്കാൻ പോകുന്ന സമയത്ത് ഓസ്കാറിന് അത് അറിയാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി.
പൊതുവേ ആരോടും അടുത്ത് ഇടപഴകാൻ താല്പര്യം പ്രകടിപ്പിക്കാത്ത ഓസ്കാർ, ശാന്തമായി കിടന്നുറങ്ങുന്നതാണ് പതിവ്. എന്നാൽ, ഏതെങ്കിലും ഒരു അന്തേവാസിയുടെ കിടക്കയിൽ ഓസ്കാർ കയറുകയോ അവരെ ആലിംഗനം ചെയ്യുകയോ ചെയ്താൽ ആ അന്തേവാസി മണിക്കൂറുകൾക്കുള്ളിൽ മരിക്കുന്നത് പതിവായി. തുടക്കത്തിൽ ഇത് വെറും യാദൃച്ഛികം മാത്രമായാണ് കെയർ ഹോം ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ, 20 തവണ തുടർച്ചയായി ഇത് സംഭവിച്ചതോടെ ഒരാൾ മരിക്കാൻ പോകുന്ന സമയത്ത് ഓസ്കാർ അറിയുമെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി.
ഇതേക്കുറിച്ച് പഠനം നടത്തിയ പല ഗവേഷകരും വിശദീകരിച്ചത് മനുഷ്യശരീരത്തിലെ മരിക്കുന്ന കോശങ്ങൾ പുറത്തുവിടുന്ന ബയോകെമിക്കലുകൾ ശ്വസനത്തിലൂടെ തിരിച്ചറിയാനുള്ള ശേഷി ഓസ്കാറിനുണ്ടാകും എന്നാണ്. ഓസ്കാറിന്റെ ഈ സവിശേഷബുദ്ധിയെ കുറിച്ച് ഒരു കെയർ ഹോം ജീവനക്കാരൻ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്, ഒരിക്കൽ, ഒരു താമസക്കാരൻ മരിക്കാൻ പോകുകയാണെന്ന് ജീവനക്കാർക്ക് തോന്നി, പക്ഷേ ആ വ്യക്തിയോടൊപ്പം ഇരിക്കാൻ ഓസ്കാർ വിസമ്മതിച്ചു. പകരം, അല്പം കൂടി ആരോഗ്യവാനായ മറ്റൊരു വ്യക്തിയുടെ അടുത്താണ് ഓസ്കാർ അന്ന് സമയം ചിലവഴിച്ചത്. ആ വ്യക്തി ആദ്യം മരിക്കുകയും ചെയ്തു.
ഒടുവിൽ മരണത്തിൻറെ മാലാഖ എന്ന് അറിയപ്പെട്ടിരുന്ന ഓസ്കാർ 2022 -ൽ അന്തരിച്ചു. തന്റെ ജീവിതത്തിനിടയിൽ, 100 -ലധികം മരണങ്ങൾ ഈ പൂച്ച കൃത്യമായി പ്രവചിച്ചു.
വായിക്കാം: വിദ്യാർത്ഥിയുടെ അച്ഛൻ സ്കൂൾ യോഗത്തിലെത്തിയത് ക്രോപ്‍ടോപ്പും ഷോർട്സും ധരിച്ച്, കാരണം..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: